ഫോണ്ട് വിഡ്ജറ്റ് ബി

‘മലയാളം ഫോണ്ട് വിഡ്ജറ്റ്’ എന്ന പോസ്റ്റോടു കൂടിയായിരുന്നു ‘സാങ്കേതികം’ എന്ന ബ്ലോഗിന്റെ തുടക്കം. മലയാളം ബ്ലോഗുകള്‍ തുറക്കുന്ന കമ്പ്യൂട്ടറുകളില്‍, മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ ലഭ്യമാണോ അല്ലയോ എന്ന് കണ്ടെത്തി, ഫോണ്ടുകള്‍ ലഭ്യമല്ലെങ്കില്‍ ആ വിവരവും, കൂടുതല്‍ സഹായം ഉള്‍ക്കൊള്ളുന്ന പേജ് ലിങ്കുകളും ദൃശ്യമാക്കുക എന്നതായിരുന്നു ഈ വിഡ്ജറ്റിന്റെ സാധ്യത. ഇതേ ഉപയോഗത്തിനു തന്നെ, എന്നാല്‍ കൂടുതല്‍ സാധ്യതകള്‍ ഉള്‍ക്കൊള്ളിച്ച പുതിയ പതിപ്പിനെയാണ് ഈ പോസ്റ്റില്‍ പരിചയപ്പെടുത്തുന്നത്.
നാലു ടാബുകളിലായാണ് ഈ വിഡ്ജറ്റിന്റെ സാധ്യതകള്‍ ചേര്‍ത്തിരിക്കുന്നത്. വലത്തു നിന്നും യഥാക്രമം Clock, Search, Fonts, Help എന്നിവയാണ് ആ ടാബുകള്‍.Clock: ബ്ലോഗ് തുറന്നിരിക്കുന്ന കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്തിരിക്കുന്ന സമയം അനലോഗ് ക്ലോക്കിന്റെ രൂപത്തില്‍ ദൃശ്യമാക്കുകയാണിവിടെ. കൂട്ടത്തില്‍ തീയതി, ദിവസം, മാസം, വര്‍ഷം എന്നിവയും ദൃശ്യമാക്കുന്നു.
Search: ബ്ലോഗ് സേര്‍ച്ച് ചെയ്യുവാനുള്ള സാധ്യതയാണ് ഈ ടാബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Fonts: ബ്ലോഗ് തുറന്നിരിക്കുന്ന കമ്പ്യൂട്ടറില്‍; ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ളതും, ഇല്ലാത്തവയുമായ മലയാളം യൂണിക്കോഡ് ഫോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ. Anjali Old Lipi, Arial Unicode MS, Kartika, Meera, Rachana, Thoolika എന്നിവയെയാണ് സിസ്റ്റത്തില്‍ ഈ വിഡ്ജറ്റ് തിരയുക.
Help: ബ്ലോഗുകളില്‍ മലയാളം വായിക്കുവാനും, എഴുതുവാനുമുള്ള സാങ്കേതിക സഹായം ലഭ്യമായ പേജിലേക്കുള്ള ലിങ്കുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ Blogger Malayalam എന്നെഴുതിയിരിക്കുന്ന ഭാഗത്ത് മൌസമര്‍ത്തിയാല്‍, നല്‍കിയിരിക്കുന്ന പ്രൊഫൈല്‍ ലിങ്കിലേക്ക് പോകുവാനും സാധിക്കും.
ഓരോ ബ്ലോഗിനും പ്രത്യേകം കോഡ് ജനറേറ്റ് ചെയ്യേണ്ടതുണ്ട്. താഴെ നല്‍കിയിരിക്കുന്ന കോഡ് ജനറേറ്റര്‍ അതിനായി ഉപയോഗിക്കാവുന്നതാണ്.
ബ്ലോഗിന്റെ യു.ആര്.എല്‍. എന്ന ടെക്സ്റ്റ് ബോക്സില്‍, ഫോണ്ട് വിഡ്ജറ്റ് ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്ന ബ്ലോഗിന്റെ പൂര്‍ണ്ണമായ യു.ആര്.എല്‍. ആണ് നല്‍കേണ്ടത്.
ഉദാ: http://grahanam.blogspot.com/
പ്രൊഫൈല്‍ യു.ആര്.എല്‍. എന്ന ടെക്സ്റ്റ് ബോക്സില്‍ ബ്ലോഗറില്‍ നിങ്ങള്‍ക്കു ലഭ്യമായ പ്രൊഫൈല്‍ പേജിന്റെ പൂര്‍ണ്ണമായ യു.ആര്.എല്‍. നല്‍കുക.
ഉദാ: http://www.blogger.com/profile/08860330007453208252
ബ്ലോഗിനു പുറത്തേക്കുള്ള ലിങ്കുകള്‍, പ്രൊഫൈല്‍ പേജിലേക്കുള്ള ലിങ്ക് എന്നിവ ബ്രൌസറില്‍ അതേ പേജിലാണോ, അതോ പുതിയ പേജിലാണോ തുറക്കേണ്ടതെന്ന് പ്രത്യേകം നല്‍കാവുന്നതാണ്. ലഭ്യമായ നാലു ടാബുകളില്‍ ഡിഫോള്‍ട്ടായി ഏത് ഉപയോഗിക്കണമെന്ന് നിര്‍ണ്ണയിക്കുവാനുള്ള സാധ്യതയും ലഭ്യമാണ്.
വിഡ്ജറ്റ് തിരയുന്ന യൂണിക്കോഡ് ഫോണ്ടുകളില്‍ ഒന്നുപോലും സിസ്റ്റത്തില്‍ ലഭ്യമല്ലാത്ത അവസരങ്ങളില്‍ മാത്രം, ബ്ലോഗ് ഉടമ സെലക്ട് ചെയ്തിരിക്കുന്ന ടാബിനു പകരം, ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള അറിയിപ്പു നല്കുന്ന ഒരു ഡയലോഗാവും (ചിത്രം ശ്രദ്ധിക്കുക) ദൃശ്യമാവുക. അവിടെ എങ്ങിനെ ഇ-മലയാളം വായന സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളടങ്ങുന്ന പേജിലേക്കുള്ള ലിങ്കും ലഭ്യമായിരിക്കും.‘എങ്ങിനെ ഇത് ഒരു ബ്ലോഗില്‍ പ്രയോജനപ്പെടുത്താം?
ഇത് നിങ്ങളുടെ ബ്ലോഗില്‍ ഉപയോഗിക്കുവാന്‍ വളരെയെളുപ്പമാണ്. ഉപയോഗിക്കേണ്ട ബ്ലോഗിന്റെ ഡാഷ്ബോര്‍ഡില്‍ നിന്നും Layout > Page Elements സെലക്ട് ചെയ്യുക. ഉപയോഗിക്കുവാന്‍ താത്പര്യമുള്ള ഭാഗത്തുള്ള Add a Page Element ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന വിന്‍ഡോയില്‍ HTML/JavaScript എന്ന ഐറ്റം സെലക്ട് ചെയ്യുക. ഇവിടെ നേരത്തേ കോഡ് ജനറേറ്ററില്‍ നിന്നും ലഭിച്ച കോഡ് കോപ്പി-പേസ്റ്റ് ചെയ്യുക. Save Changes എന്ന ബട്ടണ്‍ അമര്‍ത്തി വിഡ്ജറ്റ് സേവ് ചെയ്യുക. ഇപ്പോള്‍ ഇത് നിങ്ങളുടെ ബ്ലോഗില്‍ ചേര്ക്കപ്പെട്ടിട്ടുണ്ടാവണം.
ചില ബ്ലോഗര്‍ ടെമ്പ്ലേറ്റുകളില്‍ വിഡ്ജറ്റിന്റെ വലുപ്പം അധികമായിരിക്കും. ലഭ്യമാവുന്ന കോഡില്‍ width, height എന്നീ വേരിയബിളുകളുടെ വില വ്യത്യാസപ്പെടുത്തി വലുപ്പം ക്രമീകരിക്കാമെങ്കിലും, ഒരുപക്ഷെ വിഡ്ജറ്റിലടങ്ങിയിരിക്കുന്ന കണ്ടന്റ് വായിക്കുവാന്‍ പ്രയാസം അനുഭവപ്പെട്ടുവെന്നു വരാം.
വേര്‍ഷന്‍ ഹിസ്റ്ററി
B (March 18, 2008)
• തുടക്കം.
• അനലോഗ് ക്ലോക്ക്, സേര്‍ച്ച്, ഫോണ്ട്, ഹെല്‍പ്പ് ടാബുകള്‍.
• പരിശോധിക്കുന്ന ഫോണ്ടുകള്‍: അഞ്ജലി ഓള്‍ഡ് ലിപി, ഏരിയല്‍ യൂണിക്കോഡ് എം.എസ്, കാര്‍ത്തിക, രചന, തൂലിക.
• പ്രൊഫൈല്‍ ലിങ്ക് നല്കുവാനുള്ള സാധ്യത.
B.a (March 20, 2008)
• പരിശോധിക്കുന്ന ഫോണ്ടുകള്‍: അഞ്ജലി ഓള്‍ഡ് ലിപി, ഏരിയല്‍ യൂണിക്കോഡ് എം.എസ്, മീര, കാര്‍ത്തിക, രചന, തൂലിക.
• ബ്ലോഗിന്റെ ബാക്ക്ഗ്രൌണ്ട് നിറം തന്നെ കൂടുതല്‍ കാണുന്ന രീതിയില്‍ വിഡ്ജറ്റിലെ നിറങ്ങള്‍ ക്രമീകരിച്ചു.
Description: Font Widget Version B - A Blogger Widget (Utility) to detect Malayalam Unicode Fonts installed in a Windows machine. If fonts are not available, the widget will display an error message. If fonts are available, the blog owner may set it to display either an Analog Clock, Search Options, Fonts Available or Help.
--









മറ്റൊരു പുതിയ ഫയല്‍ തുറന്ന് (150 പിക്സല്‍ വീതിയും പൊക്കവും) അവിടെ ചിത്രത്തില്‍ കാണുന്ന രീതിയില്‍ ലോഡ് ചെയ്യുവാനുള്ള ഒരു ചിത്രം വരയ്ക്കുക. നമുക്കിതിനെ Sub.fla എന്ന പേരില്‍ സേവ് ചെയ്യാം. രണ്ട് ഫയലിന്റേയും പബ്ലിഷ് സെറ്റിംഗുകളില്‍ Flash (*.swf) എന്ന ഓപ്ഷന് മാത്രം സെലക്ട് ചെയ്യുക. തുടര്‍ന്ന് ഈ രണ്ടു ഫയലുകളും പബ്ലിഷ് ചെയ്യുക. ഈ ഫയലുകളെല്ലാം ഒരേ ഫോള്ഡറിലായിരിക്കണം സേവ് ചെയ്യപ്പെട്ടിരിക്കേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. Sub.swf എന്ന ഫയലിനെ Main.swf എന്ന ഫയലിലേക്ക് ലോഡ് ചെയ്യിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.







പുതുതായി ഒരു ലെയര്‍ ലെയേഴ്സ് പാലെറ്റില്‍ കൂട്ടിച്ചേര്‍ത്ത്, അതിന് snow_brush എന്നു പേരു നല്‍കുക. കസ്റ്റം ഷേപ്പ് ടൂള്‍ സെലക്ട് ചെയ്ത്, ഒപ്ഷന്സ് ബാറില്‍ ലഭ്യമായ ഷേപ്പ് പ്രീസെറ്റുകളില് നിന്നും ചിത്രത്തില്‍ കാണുന്ന രീതിയില്‍ Snowflake 3 എന്ന ഷേപ്പ് സെലക്ട് ചെയ്യുക.
കസ്റ്റം ഷേപ്പ് ഓപ്ഷന്‍സില്‍ നിന്നും Defined Size എന്ന ഓപ്ഷന് സെലക്ട് ചെയ്യുക. ഫോര്‍ഗ്രൌണ്ട് നിറമായി കറുപ്പ് സെലക്ട് ചെയ്യുക. ബ്രഷുകള്‍ നിര്‍മ്മിക്കുമ്പോള്‍ കറുപ്പു നിറം ഉപയോഗിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മറ്റു നിറങ്ങള്‍ ബ്രഷിന്റെ ഒപ്പാസിറ്റി വിലയെ ബാധിക്കുമെന്നതിനാലാണത്. തുടര്‍ന്ന് ക്യാന്വാസിലെവിടെങ്കിലും ക്ലിക്ക് ചെയ്യുക, ഷേപ്പ് അതിന്റെ യഥാര്‍ത്ഥ വലുപ്പത്തില്‍ ക്യാന്‍വാസില്‍ ചേര്‍ക്കപ്പെടും. ലെയേഴ്സ് പാലെറ്റില്‍ snow_brush എന്ന ലെയര്‍ ആക്ടീവായിരിക്കുമ്പോളാണ് ഇത് ചെയ്യേണ്ടതെന്നത് പ്രത്യേകമോര്‍ക്കുക. ഷേപ്പ് ചേര്‍ത്ത ലെയറില്‍ വലതു മൌസ് ബട്ടണ്‍ അമര്‍ത്തി Rasterize Layer എന്ന ഓപ്ഷന് സെലക്ട് ചെയ്യുക. ഇപ്പോള്‍ ആ ലെയര്‍ ഒരു സാധാരണ പിക്സല്‍ ലെയറായി മാറിയിട്ടുണ്ടാവും.






