മലയാളം ഫോണ്ട് വിഡ്ജറ്റ്

![]() |
എങ്ങിനെ ഇത് ഒരു ബ്ലോഗില്‍ പ്രയോജനപ്പെടുത്താം?
ഇത് നിങ്ങളുടെ ബ്ലോഗില്‍ ഉപയോഗിക്കുവാന്‍ വളരെയെളുപ്പമാണ്. ഉപയോഗിക്കേണ്ട ബ്ലോഗിന്റെ ഡാഷ്ബോര്‍ഡില്‍ നിന്നും Settings > Template സെലക്ട് ചെയ്യുക. ഉപയോഗിക്കുവാന്‍ താത്പര്യമുള്ള ഭാഗത്തുള്ള Add a Page Element ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന വിന്‍ഡോയില്‍ HTML/JavaScript എന്ന ഐറ്റം സെലക്ട് ചെയ്യുക. അവിടെ താഴെക്കാണുന്ന കോഡ് കോപ്പി-പേസ്റ്റ് ചെയ്യുക.
കോഡില്‍ രണ്ടിടത്ത് SWF മൂവിയുടെ ലൊക്കേഷന്‍ താഴെക്കാണുന്ന രീതിയില്‍ നല്കിയിരിക്കും.
myURL എന്ന വേരിയബിളില് നല്‍കിയിരിക്കുന്ന ഇപ്പോഴത്തെ ബ്ലോഗ് അഡ്രസ് ഒഴിവാക്കി നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് നല്‍കുക. ഈ രീതിയില്‍ രണ്ടിടത്ത് അഡ്രസ് വ്യത്യാസപ്പെടുത്തേണ്ടതുണ്ട്. അഡ്രസ് വ്യത്യാസപ്പെടുത്തി നല്‍കിയതിനു ശേഷം Save Changes അമര്‍ത്തുക. ഇപ്പോള്‍ ഈ വിഡ്ജറ്റ് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കപ്പെട്ടുകഴിഞ്ഞു. മുകളില്‍ ലഭ്യമായ View Blog ലിങ്ക് ഉപയോഗിച്ച് ബ്ലോഗിന്റെ പൂമുഖത്തെത്താവുന്നതാണ്.
വിഡ്ജറ്റിന്റെ ബാക്ക്ഗ്രൌണ്ട് വ്യത്യാസപ്പെടുത്തുവാനുള്ള ഓപ്ഷനും ലഭ്യമാണ്. അതിനായി താഴെക്കാണുന്ന രീതിയിലാവണം മൂവിയുടെ ലൊക്കേഷന്‍ അഡ്രസ് നല്‍കേണ്ടത്.
ലൊക്കേഷന്റെ ഒടുവിലുള്ള &my_image=1 എന്ന വേരിയബിള്‍ ശ്രദ്ധിക്കുക. ഇവിടെ 1, 2, ..., 5 വരെ നല്കിയാല് വ്യത്യസ്ത ബാക്ക്ഗ്രൌണ്ടുകള് ദൃശ്യമാവും. ഇതല്ലാതെ ഏതെങ്കിലുമൊരു ചിത്രത്തിന്റെ പൂര്‍ണ്ണമായ യു.ആര്.എല്‍ നല്കി, ആ ചിത്രവും വിഡ്ജറ്റിന്റെ ബാക്ക്ഗ്രൌണ്ടായി ഉപയോഗിക്കാവുന്നതാണ്. ഈ വേരിയബിള്‍ സെറ്റ് ചെയ്യുന്നില്ലായെങ്കില്‍, ഡിഫോള്‍ട്ടായുള്ള ഗ്രേഡിയന്റ് തന്നെയാവും ദൃശ്യമാവുക. ഏതു വലുപ്പത്തിലുള്ള ചിത്രവും ഇതിനായി ഉപയോഗിക്കാമെങ്കിലും 215 X 150 പിക്സലോ അതില്‍ കൂടുതലോ വലുപ്പമുള്ള ചിത്രങ്ങളുപയോഗിക്കുന്നതാവും ഉചിതം.
![]() |
വേര്‍ഷന്‍ ഹിസ്റ്ററി
A.a (May 25, 2007)
• തുടക്കം
• ബ്ലോഗ് സേര്‍ച്ച്, ടൈം സംവിധാനങ്ങള്‍
• പരിശോധിക്കുന്ന ഫോണ്ടുകള്‍: അഞ്ജലി ഓള്‍ഡ് ലിപി, ഏരിയല്‍ യൂണിക്കോഡ് എം.എസ്, കാര്‍ത്തിക, രചന, തൂലിക
• മലയാളം വായന, ടൈപ്പിംഗ് ലിങ്കുകള്‍
A.b (May 28, 2007)
• സേവ് യൂണിക്കോഡ് - മലയാളം വിക്കി ലിങ്ക് കൂട്ടിച്ചെര്‍ത്തു.
• ബട്ടണ്‍ - ഐക്കണുകള്‍ക്ക് ബുള്ളറ്റ് ടെക്സ്റ്റ് നല്കി.
• ഓബ്ജക്ട് കോഡ് കോപ്പി ചെയ്യുമ്പോള്‍ മുകളില്‍ അധികമായി വന്നിരുന്ന സ്പേസ് ഒഴിവാക്കി.
A.c (June 01, 2007)
• അഞ്ച് വ്യത്യസ്ത ബാക്ക്ഗ്രൌണ്ട് ഇമേജുകള്‍ ഉപയോഗിക്കുവാനുള്ള ഓപ്ഷന് നല്കി.
• വെബ്ബില്‍ ലഭ്യമായിരിക്കുന്ന ഏതൊരു ചിത്രവും അതിന്റെ യു.ആര്.എല്‍. നല്കി, വിഡ്ജറ്റിന്റെ ബാക്ക്ഗ്രൌണ്ടായി ഉപയോഗിക്കാവുന്നതാണ്.
ശ്രദ്ധിക്കുക:
• സേര്‍ച്ച് ബോക്സില്‍ മലയാളം ടൈപ്പിംഗ് സാധ്യമാക്കുവാന്‍ കഴിഞ്ഞില്ല (ഫ്ലാഷില്‍ യൂണിക്കോഡ് ടെക്സ്റ്റ് എംബഡിംഗ് സാധ്യമാണെങ്കിലും, യൂണിക്കോഡ് ടെക്സ്റ്റ് ടൈപ്പിംഗ് സാധ്യമാവുന്നില്ല). ഓരോ പോസ്റ്റിന്റേയും അവസാനം ആ പോസ്റ്റിനെ സൂചിപ്പിക്കുന്ന കീ-വേഡുകള്‍ ഇംഗ്ലീഷില്‍ നല്‍കുന്നത് നന്നായിരിക്കും.
• ഗൂഗിള്‍ സേര്‍ച്ചില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ബ്ലോഗുകളില്‍ സേര്‍ച്ച് ശരിയായി പ്രവര്‍ത്തിക്കണമെന്നില്ല. ഇവിടെ നിങ്ങളുടെ ബ്ലോഗ് അഡ്രസ് സബ്മിറ്റ് ചെയ്താല്‍ ലിസ്റ്റ് ചെയ്യപ്പെടും.
• കൂടുതലായി ഉപയോഗിച്ചുവരുന്ന മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ മാത്രമാണ് ഇവിടെ ലഭ്യമാണോ എന്ന് പരിശോധിക്കുന്നത്. മറ്റ് ഫോണ്ടുകള്‍ ഭാവിയില്‍ ചേര്ക്കപ്പെടാം.
Keywords: Blogger, WordPress, Malayalam, Unicode, Font, Detection, Check, Available, System, Search, Time, Help, Type in Malayalam, Display Malayalam Correctly, List, AnjaliOldLipi, Kartika, Arial Unicode MS
--
