Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Friday, May 25, 2007

മലയാളം ഫോണ്ട് വിഡ്‌ജറ്റ്

Malayalam Unicode Font Detection - Blog Search, System Time

Alert Screen
പ്രധാനമായും ഉപയോഗിക്കുന്ന AnjaliOldLipi, Arial Unicode MS, Kartika, Rachana, Thoolika എന്നീ ഫോണ്ടുകള്‍, ബ്ലോഗ് തുറക്കുന്ന കമ്പ്യൂട്ടറില്‍ ലഭ്യമാണോ എന്ന് പരിശോധിക്കുകയാണ് ഇത് ചെയ്യുക. എന്നാല്‍ ഒരിക്കല്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ, ഈ വിഡ്‌ജറ്റ് ആ വായനക്കാരനെ സംബന്ധിച്ചിടത്തോളം ഉപയോഗശൂന്യമാവില്ലേ? ഇല്ല, അതാത് ബ്ലോഗ് സേര്‍ച്ച് ചെയ്യുവാന്‍ ഉപയോഗിക്കാവുന്ന ഒരു സേര്‍ച്ച് ടൂളായിട്ടാവും ഫോണ്ട് ലഭ്യമായ കമ്പ്യൂട്ടറുകളില്‍ ഇത് കാണുക. കൂട്ടത്തില്‍ അപ്പോഴത്തെ സിസ്റ്റം ടൈമും ദൃശ്യമാക്കും.

എങ്ങിനെ ഇത് ഒരു ബ്ലോഗില്‍ പ്രയോജനപ്പെടുത്താം?
ഇത് നിങ്ങളുടെ ബ്ലോഗില്‍ ഉപയോഗിക്കുവാന്‍ വളരെയെളുപ്പമാണ്. ഉപയോഗിക്കേണ്ട ബ്ലോഗിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നും Settings > Template സെലക്ട് ചെയ്യുക. ഉപയോഗിക്കുവാന്‍ താത്പര്യമുള്ള ഭാഗത്തുള്ള Add a Page Element ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന വിന്‍ഡോയില്‍ HTML/JavaScript എന്ന ഐറ്റം സെലക്ട് ചെയ്യുക. അവിടെ താഴെക്കാണുന്ന കോഡ് കോപ്പി-പേസ്റ്റ് ചെയ്യുക.


കോഡില്‍ രണ്ടിടത്ത് SWF മൂവിയുടെ ലൊക്കേഷന്‍ താഴെക്കാണുന്ന രീതിയില്‍ നല്‍കിയിരിക്കും.


myURL എന്ന വേരിയബിളില്‍ നല്‍കിയിരിക്കുന്ന ഇപ്പോഴത്തെ ബ്ലോഗ് അഡ്രസ് ഒഴിവാക്കി നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് നല്‍കുക. ഈ രീതിയില്‍ രണ്ടിടത്ത് അഡ്രസ് വ്യത്യാസപ്പെടുത്തേണ്ടതുണ്ട്. അഡ്രസ് വ്യത്യാസപ്പെടുത്തി നല്‍കിയതിനു ശേഷം Save Changes അമര്‍ത്തുക. ഇപ്പോള്‍ ഈ വിഡ്‌ജറ്റ് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കപ്പെട്ടുകഴിഞ്ഞു. മുകളില്‍ ലഭ്യമായ View Blog ലിങ്ക് ഉപയോഗിച്ച് ബ്ലോഗിന്റെ പൂമുഖത്തെത്താവുന്നതാണ്.

വിഡ്‌ജറ്റിന്റെ ബാക്ക്ഗ്രൌണ്ട് വ്യത്യാസപ്പെടുത്തുവാനുള്ള ഓപ്ഷനും ലഭ്യമാണ്. അതിനായി താഴെക്കാണുന്ന രീതിയിലാവണം മൂവിയുടെ ലൊക്കേഷന്‍ അഡ്രസ് നല്‍കേണ്ടത്.

ലൊക്കേഷന്റെ ഒടുവിലുള്ള &my_image=1 എന്ന വേരിയബിള്‍ ശ്രദ്ധിക്കുക. ഇവിടെ 1, 2, ..., 5 വരെ നല്‍കിയാല്‍ വ്യത്യസ്ത ബാക്ക്ഗ്രൌണ്ടുകള്‍ ദൃശ്യമാവും. ഇതല്ലാതെ ഏതെങ്കിലുമൊരു ചിത്രത്തിന്റെ പൂര്‍ണ്ണമായ യു.ആര്‍.എല്‍ നല്‍കി, ആ ചിത്രവും വിഡ്‌ജറ്റിന്റെ ബാക്ക്ഗ്രൌണ്ടായി ഉപയോഗിക്കാവുന്നതാണ്. ഈ വേരിയബിള്‍ സെറ്റ് ചെയ്യുന്നില്ലായെങ്കില്‍, ഡിഫോള്‍ട്ടായുള്ള ഗ്രേഡിയന്റ് തന്നെയാവും ദൃശ്യമാവുക. ഏതു വലുപ്പത്തിലുള്ള ചിത്രവും ഇതിനായി ഉപയോഗിക്കാമെങ്കിലും 215 X 150 പിക്സലോ അതില്‍ കൂടുതലോ വലുപ്പമുള്ള ചിത്രങ്ങളുപയോഗിക്കുന്നതാവും ഉചിതം.

Font Detection Widget for WordPress
വേര്‍‌ഡ്പ്രസിനു വേണ്ടിയും ഈ വിഡ്‌ജറ്റ് ലഭ്യമാണ്. പക്ഷെ, പൈസകൊടുത്ത് അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ ഫ്ലാഷ് വിഡ്‌ജറ്റുകള്‍ അവിടെ ഉപയോഗിക്കുവാന്‍ കഴിയുകയുള്ളൂ എന്നുതോന്നുന്നു. അങ്ങിനെ കഴിയുന്നവര്‍ font_detect.swf എന്ന ഫയലിനു പകരമായി അതേ ലൊക്കേഷനില്‍ തന്നെ ലഭ്യമായ word_font_detect.swf എന്ന ഫയല്‍ ഉപയോഗിച്ചാല്‍ മതിയാവും.

വേര്‍ഷന്‍ ഹിസ്റ്ററി
A.a (May 25, 2007)
• തുടക്കം
• ബ്ലോഗ് സേര്‍ച്ച്, ടൈം സംവിധാനങ്ങള്‍
• പരിശോധിക്കുന്ന ഫോണ്ടുകള്‍: അഞ്ജലി ഓള്‍ഡ് ലിപി, ഏരിയല്‍ യൂണിക്കോഡ് എം.എസ്, കാര്‍ത്തിക, രചന, തൂലിക
• മലയാളം വായന, ടൈപ്പിംഗ് ലിങ്കുകള്‍


A.b (May 28, 2007)
സേവ് യൂണിക്കോഡ് - മലയാളം വിക്കി ലിങ്ക് കൂട്ടിച്ചെര്‍ത്തു.
• ബട്ടണ്‍ - ഐക്കണുകള്‍ക്ക് ബുള്ളറ്റ് ടെക്സ്റ്റ് നല്‍കി.
• ഓബ്ജക്ട് കോഡ് കോപ്പി ചെയ്യുമ്പോള്‍ മുകളില്‍ അധികമായി വന്നിരുന്ന സ്പേസ് ഒഴിവാക്കി.


A.c (June 01, 2007)
• അഞ്ച് വ്യത്യസ്ത ബാക്ക്ഗ്രൌണ്ട് ഇമേജുകള്‍ ഉപയോഗിക്കുവാനുള്ള ഓപ്ഷന്‍ നല്‍കി.
• വെബ്ബില്‍ ലഭ്യമായിരിക്കുന്ന ഏതൊരു ചിത്രവും അതിന്റെ യു.ആര്‍.എല്‍. നല്‍കി, വിഡ്ജറ്റിന്റെ ബാക്ക്ഗ്രൌണ്ടായി ഉപയോഗിക്കാവുന്നതാണ്.


ശ്രദ്ധിക്കുക:
• സേര്‍ച്ച് ബോക്സില്‍ മലയാളം ടൈപ്പിംഗ് സാധ്യമാക്കുവാന്‍ കഴിഞ്ഞില്ല (ഫ്ലാഷില്‍ യൂണിക്കോഡ് ടെക്‍സ്റ്റ് എംബഡിംഗ് സാധ്യമാണെങ്കിലും, യൂണിക്കോഡ് ടെക്സ്റ്റ് ടൈപ്പിംഗ് സാധ്യമാവുന്നില്ല). ഓരോ പോസ്റ്റിന്റേയും അവസാനം ആ പോസ്റ്റിനെ സൂചിപ്പിക്കുന്ന കീ-വേഡുകള്‍ ഇംഗ്ലീഷില്‍ നല്‍കുന്നത് നന്നായിരിക്കും.
• ഗൂഗിള്‍ സേര്‍ച്ചില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ബ്ലോഗുകളില്‍ സേര്‍ച്ച് ശരിയായി പ്രവര്‍ത്തിക്കണമെന്നില്ല. ഇവിടെ നിങ്ങളുടെ ബ്ലോഗ് അഡ്രസ് സബ്മിറ്റ് ചെയ്താല് ലിസ്റ്റ് ചെയ്യപ്പെടും.
• കൂടുതലായി ഉപയോഗിച്ചുവരുന്ന മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ മാത്രമാണ് ഇവിടെ ലഭ്യമാണോ എന്ന് പരിശോധിക്കുന്നത്. മറ്റ് ഫോണ്ടുകള്‍ ഭാവിയില്‍ ചേര്‍ക്കപ്പെടാം.



Keywords: Blogger, WordPress, Malayalam, Unicode, Font, Detection, Check, Available, System, Search, Time, Help, Type in Malayalam, Display Malayalam Correctly, List, AnjaliOldLipi, Kartika, Arial Unicode MS
--


 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome