ഫ്ലാഷിലെ ഫംഗ്ഷനുകള്‍

ഫ്ലാഷില്‍ ഇന്‍ബില്‍റ്റായി കുറേയധികം ഫംഗ്ഷനുകള്‍ ലഭ്യമാണ്. ഇവയെക്കൂടാതെ, ഉപയോക്താവിന് സ്വന്തമായി ഫംഗ്ഷനുകള്‍ ചേര്‍ക്കുവാനുള്ള സാധ്യതയും ഫ്ലാഷില്‍ ലഭ്യമാണ്. പ്രത്യേക ആവശ്യങ്ങള്‍ക്കായി അത്തരത്തിലുള്ള ഫംഗ്ഷനുകള്‍ ചേര്‍ക്കേണ്ടത് അനിവാര്യവുമാണ്. ഫംഗ്ഷനുകളുടെ പ്രയോഗം മനസിലാക്കുന്നതിനായി ഒരു ചെറിയ ഉദാഹരണമാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്. ഫംഗ്ഷനുകളുപയോഗിച്ച് ഒരു ആനിമേഷനെ എങ്ങിനെ നമ്മുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കാം എന്നത് ഈ ഉദാഹരണത്തിലൂടെ മനസിലാക്കുവാന്‍ സാധിക്കും.
എന്താണിവിടെ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്?

തയ്യാറെടുപ്പ്

ആക്ഷനുകളിലേക്ക്
ആവശ്യമുള്ള ആക്ഷനുകള്‍ നല്‍കുകയാണ് അടുത്തപടി. ലെയര്‍ actions-ല്‍ ആദ്യ ഫ്രയിമിലാണ് ആക്ഷനുകള്‍ എന്റര്‍ ചെയ്യേണ്ടത്. ചിത്രം ശ്രദ്ധിക്കുക. ഓരോ വരിയിലേയും ആക്ഷന്സ്ക്രിപ്റ്റുകളെക്കുറിച്ചുള്ള വിശദീകരണം ചിത്രത്തിനു ശേഷം നല്കിയിരിക്കുന്നു.

- ഒരു ബൂളിയന്‍ വേരിയബിള്‍, rotates എന്ന പേരില്‍, ഡിഫൈന്‍ ചെയ്തിരിക്കുന്നു. പങ്ക ഇപ്പോള്‍ കറങ്ങുന്നുണ്ടോ ഇല്ലയോ എന്നു സൂചിപ്പിക്കുകയാണ് ഈ വേരിയബിളിന്റെ ധര്‍മ്മം.
- അടുത്തതില്‍ cnt എന്ന പേരില്‍ ഒരു വേരിയബിള്‍ ഡിഫൈന്‍ ചെയ്തിരിക്കുന്നു. സംഖ്യകളാണ് ഇതില്‍ സൂക്ഷിക്കുവാന്‍ കഴിയുക. ഒരു കൌണ്ടറായി ഉപയോഗിക്കുവാനാണിതിനെ ഡിഫൈന്‍ ചെയ്തിരിക്കുന്നത്.
- 3...
- ഫംഗ്ഷന് എന്തിനെ സൂചിപ്പിക്കുന്നു എന്നു പിന്നീടു മനസിലാകുവാനായി, അനുയോജ്യമായ ഒരു വിശേഷണം ഇവിടെ നല്കിയിരിക്കുന്നു.
- ഫംഗ്ഷന് തുടങ്ങുന്നത് ഇവിടെ നിന്നുമാണ്.
function() {
}
എന്ന രീതിയിലാണ് ഒരു ഫംഗ്ഷന് ഡിഫൈന്‍ ചെയ്യേണ്ടത്. രണ്ട് { } ഇടയിലായി ഫംഗ്ഷന്റെ ബോഡി നല്‍കാവുന്നതാണ്. - trace(cnt) എന്ന ഫംഗ്ഷന് ഉപയോഗിച്ച് cnt എന്ന വേരിയബിളിന്റെ വില ഔട്ട്പുട്ട് വിന്‍ഡോയില്‍ ലഭ്യമാക്കാവുന്നതാണ്. ആവശ്യം കഴിഞ്ഞാല്‍ // എന്നു തുടക്കത്തില്‍ നല്കിയാല് അത് കമന്റായി കണക്കാക്കുന്നതാണ്.
- ഒരു കണ്ടീഷനനുസൃതമായി രണ്ട് കാര്യങ്ങള്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന if () എന്ന കണ്ടീഷണല്‍ സ്റ്റേറ്റ്മെന്റ് ഇവിടെ തുടങ്ങിയിരിക്കുന്നു. rotates എന്ന ബൂളിയന്‍ വാല്യു true ആണെങ്കില്‍...
- fan എന്ന പേരില്‍ സ്റ്റേജില്‍ ചെര്‍ത്തിരിക്കുന്ന മൂവിക്ലിപ്പിന്റെ rotation എന്ന പ്രോപ്പര്ട്ടിയോടൊപ്പം cnt-യെന്ന വേരിയബിളിന്റെ വില കൂട്ടുക.
- മറ്റൊരു if () തുടങ്ങിയിരിക്കുന്നു. ഇവിടെ cnt എന്ന വേരിയബിളിന്റെ വില രണ്ടില്‍ കുറവാണെങ്കില്‍...
- cnt എന്ന വേരിയബിളിന്റെ ഇപ്പോഴുള്ള വിലയോടൊപ്പം .005 കൂട്ടുക എന്നര്‍ത്ഥമാക്കുന്നു. ഇവിടെ else എന്ന ഭാഗം ഒഴിവാക്കിയിരിക്കുന്നു.
- if () കണ്ടീഷന്‍, രണ്ടാമതു തുടങ്ങിയത് (വരി: 9) ഇവിടെ അവസാനിക്കുന്നു.
- ആദ്യം തുടങ്ങിയ if () കണ്ടീഷനില്‍ (വരി: 7); ബൂളിയന്‍ വാല്യു false ആണെങ്കില്‍...
- വീണ്ടും മറ്റൊരു if () കണ്ടീഷന്‍; ഇവിടെ cnt എന്ന വേരിയബിളിന്റെ വില പൂജ്യത്തിനു മേലെയാണെങ്കില്...
- fan എന്ന മൂവിക്ലിപ്പ് ഇന്‍സ്റ്റന്‍സിന്റെ rotation പ്രോപ്പര്ട്ടിയോടൊപ്പം cnt-യെന്ന വേരിയബിളിന്റെ വില കൂട്ടുക.
- കൂടാതെ cnt എന്ന വേരിയബിളിന്റെ വിലയില്‍ നിന്നും .005 കുറയ്ക്കുക.
- വരി: 13-ല്‍ തുടങ്ങിയ if () കണ്ടീഷന്റെ else ഭാഗത്തിന്റെ ആരംഭം. cnt എന്ന വേരിയബിളിന്റെ വില പൂജ്യത്തിലും കുറവാണെങ്കില്‍...
- rotator എന്ന ഇന്റര്‍വല്‍ ഒഴിവാക്കുക. (setInterval() എന്ന ഫംഗ്ഷന് ഉപയോഗിച്ച് rotator എന്നൊരു ഇന്റര്‍വെല്‍ പിന്നീട് തുടങ്ങുന്നുണ്ട്.)
- cnt എന്ന വേരിയബിളിന്റെ വിലയായി 0 എന്നു നല്‍കുക.
- വരി: 13-ല്‍ തുടങ്ങിയ if () കണ്ടീഷന്‍ അവസാനിക്കുന്നു.
- വരി: 7-ല്‍ തുടങ്ങിയ if () കണ്ടീഷന്‍ അവസാനിക്കുന്നു.
- വരി: 5-ല്‍ തുടങ്ങിയ ഫംഗ്ഷന് അവസാനിക്കുന്നു.
ബട്ടണ്‍ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമുള്ള ആക്ഷനുകളാണ് ഇനി നല്‍കേണ്ടത്. അടുത്ത ചിത്രം ശ്രദ്ധിക്കുക. ഈ ആക്ഷനുകളും ആദ്യ ഫ്രയിമില്‍ തന്നെ, നേരത്തേ നല്കിയ ഫംഗ്ഷനു താഴെയായി ചേര്‍ത്താല്‍ മതിയാവും.

- Button Actions ആണിനി എഴുതുന്നതെന്ന് സൂചന നല്കിയിരിക്കുന്നു.
- mid എന്ന ഇന്‍സ്റ്റന്‍സ് നെയിമോടു കൂടിയ ബട്ടണില്‍ മൌസ് ക്ലിക്ക് ചെയ്യുമ്പോള്‍; തുടര്‍ന്നു വരുന്ന ഫംഗ്ഷന് റണ്‍ ചെയ്യുക.
- rotates എന്ന ബൂളിയന്‍ വേരിയബിളിന്റെ വില true എന്നു നല്കുന്നു.
- rotator എന്ന ഇന്റ്റെര്വല് ഇവിടെ സെറ്റ് ചെയ്യുന്നു.
- വരി: 2-ല്‍ തുടങ്ങിയ ഫംഗ്ഷന് ഇവിടെ അവസാനിക്കുന്നു.
- mid എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം റിലീസ് ചെയ്യുമ്പോള്‍; തുടര്‍ന്നു വരുന്ന ഫംഗ്ഷന് റണ്‍ ചെയ്യുക.
- rotates എന്ന വേരിയബിളിന്റെ വില false എന്നു നല്‍കുക.
- വരി: 6-ല്‍ തുടങ്ങുന്ന ഫംഗ്ഷന് ഇവിടെ അവസാനിക്കുന്നു.
- മൌസ് റിലീസ് ചെയ്യുന്നത് ബട്ടണിനു മുകളിലല്ലാതെ പുറത്തായാലും, പങ്ക നില്ക്കുവാന് ഈ മൌസ് ഇവന്റിലും ഒരു ഫംഗ്ഷന് ചേര്‍ത്തിരിക്കുന്നു.
- rotates എന്ന വേരിയബിളിന്റെ വില false എന്നു നല്‍കുക.
- വരി: 9-ല്‍ തുടങ്ങുന്ന ഫംഗ്ഷന് ഇവിടെ അവസാനിക്കുന്നു.
(2008 ഏപ്രില്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: Adobe Flash CS3 Tutorial: Creating and using custom user defined functions in Adobe Flash CS3. Tutorial by Hareesh N. Nampoothiri aka Haree | ഹരീ. Creating functions, user defined functions, function(){} statement, clearInterval(), setInterval().
--
