Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Friday, May 25, 2007

മലയാളം ഫോണ്ട് വിഡ്‌ജറ്റ്

Malayalam Unicode Font Detection - Blog Search, System Time

Alert Screen
പ്രധാനമായും ഉപയോഗിക്കുന്ന AnjaliOldLipi, Arial Unicode MS, Kartika, Rachana, Thoolika എന്നീ ഫോണ്ടുകള്‍, ബ്ലോഗ് തുറക്കുന്ന കമ്പ്യൂട്ടറില്‍ ലഭ്യമാണോ എന്ന് പരിശോധിക്കുകയാണ് ഇത് ചെയ്യുക. എന്നാല്‍ ഒരിക്കല്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ, ഈ വിഡ്‌ജറ്റ് ആ വായനക്കാരനെ സംബന്ധിച്ചിടത്തോളം ഉപയോഗശൂന്യമാവില്ലേ? ഇല്ല, അതാത് ബ്ലോഗ് സേര്‍ച്ച് ചെയ്യുവാന്‍ ഉപയോഗിക്കാവുന്ന ഒരു സേര്‍ച്ച് ടൂളായിട്ടാവും ഫോണ്ട് ലഭ്യമായ കമ്പ്യൂട്ടറുകളില്‍ ഇത് കാണുക. കൂട്ടത്തില്‍ അപ്പോഴത്തെ സിസ്റ്റം ടൈമും ദൃശ്യമാക്കും.

എങ്ങിനെ ഇത് ഒരു ബ്ലോഗില്‍ പ്രയോജനപ്പെടുത്താം?
ഇത് നിങ്ങളുടെ ബ്ലോഗില്‍ ഉപയോഗിക്കുവാന്‍ വളരെയെളുപ്പമാണ്. ഉപയോഗിക്കേണ്ട ബ്ലോഗിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നും Settings > Template സെലക്ട് ചെയ്യുക. ഉപയോഗിക്കുവാന്‍ താത്പര്യമുള്ള ഭാഗത്തുള്ള Add a Page Element ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന വിന്‍ഡോയില്‍ HTML/JavaScript എന്ന ഐറ്റം സെലക്ട് ചെയ്യുക. അവിടെ താഴെക്കാണുന്ന കോഡ് കോപ്പി-പേസ്റ്റ് ചെയ്യുക.


കോഡില്‍ രണ്ടിടത്ത് SWF മൂവിയുടെ ലൊക്കേഷന്‍ താഴെക്കാണുന്ന രീതിയില്‍ നല്‍കിയിരിക്കും.


myURL എന്ന വേരിയബിളില്‍ നല്‍കിയിരിക്കുന്ന ഇപ്പോഴത്തെ ബ്ലോഗ് അഡ്രസ് ഒഴിവാക്കി നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് നല്‍കുക. ഈ രീതിയില്‍ രണ്ടിടത്ത് അഡ്രസ് വ്യത്യാസപ്പെടുത്തേണ്ടതുണ്ട്. അഡ്രസ് വ്യത്യാസപ്പെടുത്തി നല്‍കിയതിനു ശേഷം Save Changes അമര്‍ത്തുക. ഇപ്പോള്‍ ഈ വിഡ്‌ജറ്റ് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കപ്പെട്ടുകഴിഞ്ഞു. മുകളില്‍ ലഭ്യമായ View Blog ലിങ്ക് ഉപയോഗിച്ച് ബ്ലോഗിന്റെ പൂമുഖത്തെത്താവുന്നതാണ്.

വിഡ്‌ജറ്റിന്റെ ബാക്ക്ഗ്രൌണ്ട് വ്യത്യാസപ്പെടുത്തുവാനുള്ള ഓപ്ഷനും ലഭ്യമാണ്. അതിനായി താഴെക്കാണുന്ന രീതിയിലാവണം മൂവിയുടെ ലൊക്കേഷന്‍ അഡ്രസ് നല്‍കേണ്ടത്.

ലൊക്കേഷന്റെ ഒടുവിലുള്ള &my_image=1 എന്ന വേരിയബിള്‍ ശ്രദ്ധിക്കുക. ഇവിടെ 1, 2, ..., 5 വരെ നല്‍കിയാല്‍ വ്യത്യസ്ത ബാക്ക്ഗ്രൌണ്ടുകള്‍ ദൃശ്യമാവും. ഇതല്ലാതെ ഏതെങ്കിലുമൊരു ചിത്രത്തിന്റെ പൂര്‍ണ്ണമായ യു.ആര്‍.എല്‍ നല്‍കി, ആ ചിത്രവും വിഡ്‌ജറ്റിന്റെ ബാക്ക്ഗ്രൌണ്ടായി ഉപയോഗിക്കാവുന്നതാണ്. ഈ വേരിയബിള്‍ സെറ്റ് ചെയ്യുന്നില്ലായെങ്കില്‍, ഡിഫോള്‍ട്ടായുള്ള ഗ്രേഡിയന്റ് തന്നെയാവും ദൃശ്യമാവുക. ഏതു വലുപ്പത്തിലുള്ള ചിത്രവും ഇതിനായി ഉപയോഗിക്കാമെങ്കിലും 215 X 150 പിക്സലോ അതില്‍ കൂടുതലോ വലുപ്പമുള്ള ചിത്രങ്ങളുപയോഗിക്കുന്നതാവും ഉചിതം.

Font Detection Widget for WordPress
വേര്‍‌ഡ്പ്രസിനു വേണ്ടിയും ഈ വിഡ്‌ജറ്റ് ലഭ്യമാണ്. പക്ഷെ, പൈസകൊടുത്ത് അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ ഫ്ലാഷ് വിഡ്‌ജറ്റുകള്‍ അവിടെ ഉപയോഗിക്കുവാന്‍ കഴിയുകയുള്ളൂ എന്നുതോന്നുന്നു. അങ്ങിനെ കഴിയുന്നവര്‍ font_detect.swf എന്ന ഫയലിനു പകരമായി അതേ ലൊക്കേഷനില്‍ തന്നെ ലഭ്യമായ word_font_detect.swf എന്ന ഫയല്‍ ഉപയോഗിച്ചാല്‍ മതിയാവും.

വേര്‍ഷന്‍ ഹിസ്റ്ററി
A.a (May 25, 2007)
• തുടക്കം
• ബ്ലോഗ് സേര്‍ച്ച്, ടൈം സംവിധാനങ്ങള്‍
• പരിശോധിക്കുന്ന ഫോണ്ടുകള്‍: അഞ്ജലി ഓള്‍ഡ് ലിപി, ഏരിയല്‍ യൂണിക്കോഡ് എം.എസ്, കാര്‍ത്തിക, രചന, തൂലിക
• മലയാളം വായന, ടൈപ്പിംഗ് ലിങ്കുകള്‍


A.b (May 28, 2007)
സേവ് യൂണിക്കോഡ് - മലയാളം വിക്കി ലിങ്ക് കൂട്ടിച്ചെര്‍ത്തു.
• ബട്ടണ്‍ - ഐക്കണുകള്‍ക്ക് ബുള്ളറ്റ് ടെക്സ്റ്റ് നല്‍കി.
• ഓബ്ജക്ട് കോഡ് കോപ്പി ചെയ്യുമ്പോള്‍ മുകളില്‍ അധികമായി വന്നിരുന്ന സ്പേസ് ഒഴിവാക്കി.


A.c (June 01, 2007)
• അഞ്ച് വ്യത്യസ്ത ബാക്ക്ഗ്രൌണ്ട് ഇമേജുകള്‍ ഉപയോഗിക്കുവാനുള്ള ഓപ്ഷന്‍ നല്‍കി.
• വെബ്ബില്‍ ലഭ്യമായിരിക്കുന്ന ഏതൊരു ചിത്രവും അതിന്റെ യു.ആര്‍.എല്‍. നല്‍കി, വിഡ്ജറ്റിന്റെ ബാക്ക്ഗ്രൌണ്ടായി ഉപയോഗിക്കാവുന്നതാണ്.


ശ്രദ്ധിക്കുക:
• സേര്‍ച്ച് ബോക്സില്‍ മലയാളം ടൈപ്പിംഗ് സാധ്യമാക്കുവാന്‍ കഴിഞ്ഞില്ല (ഫ്ലാഷില്‍ യൂണിക്കോഡ് ടെക്‍സ്റ്റ് എംബഡിംഗ് സാധ്യമാണെങ്കിലും, യൂണിക്കോഡ് ടെക്സ്റ്റ് ടൈപ്പിംഗ് സാധ്യമാവുന്നില്ല). ഓരോ പോസ്റ്റിന്റേയും അവസാനം ആ പോസ്റ്റിനെ സൂചിപ്പിക്കുന്ന കീ-വേഡുകള്‍ ഇംഗ്ലീഷില്‍ നല്‍കുന്നത് നന്നായിരിക്കും.
• ഗൂഗിള്‍ സേര്‍ച്ചില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ബ്ലോഗുകളില്‍ സേര്‍ച്ച് ശരിയായി പ്രവര്‍ത്തിക്കണമെന്നില്ല. ഇവിടെ നിങ്ങളുടെ ബ്ലോഗ് അഡ്രസ് സബ്മിറ്റ് ചെയ്താല് ലിസ്റ്റ് ചെയ്യപ്പെടും.
• കൂടുതലായി ഉപയോഗിച്ചുവരുന്ന മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ മാത്രമാണ് ഇവിടെ ലഭ്യമാണോ എന്ന് പരിശോധിക്കുന്നത്. മറ്റ് ഫോണ്ടുകള്‍ ഭാവിയില്‍ ചേര്‍ക്കപ്പെടാം.



Keywords: Blogger, WordPress, Malayalam, Unicode, Font, Detection, Check, Available, System, Search, Time, Help, Type in Malayalam, Display Malayalam Correctly, List, AnjaliOldLipi, Kartika, Arial Unicode MS
--

30 comments:

Haree said...

ഇത് എന്റെയൊരു പുതിയ ബ്ലോഗ് - സാങ്കേതികം. സാങ്കേതികമായ വിഷയങ്ങളില്‍ എനിക്കുള്ള അറിവ് ഇവിടെ പങ്കുവെയ്ക്കാമെന്ന് കരുതുന്നു.

മലയാളം യൂണിക്കോഡ് ഫോണ്ട്, ബ്ലോഗ് കാണുന്നയാളുടെ സിസ്റ്റത്തില്‍ ഉണ്ടോ ഇല്ലയോ എന്ന് നോക്കുന്നതിനുള്ള ഒരു വിഡ്ജറ്റ്. കൂട്ടത്തില്‍ ബ്ലോഗ് സേര്‍ച്ച്, സിസ്റ്റം ടൈം എന്നീ ഓപ്ഷനുകളും; കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പിംഗ്/വായന എന്നിവയെക്കുറിച്ച് കൂടുതല്‍ സഹായം ലഭ്യമാവുന്ന ലിങ്കുകളും.

കൈപ്പള്ളി മാഷ് ചെയ്തതു കാണുന്നതിനു മുന്‍പുതന്നെ തോന്നിയതാണ് ഇങ്ങിനെയൊരു സംഭവം ചെയ്യണമെന്ന്... പക്ഷെ, ചെയ്തു വന്നപ്പോളേക്കും താമസിച്ചുപോയി... :)

--

വിഷ്ണു പ്രസാദ് said...

നന്നായി.ഹരിയില്‍ നിന്ന് ഇത്തരം പോസ്റ്റുകളായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിര്‍ന്നത്.

അനൂപ് അമ്പലപ്പുഴ said...

നീ ഇത് തുടങ്ങാന്‍ എന്തേ ഇത്ര താമസിച്ചത്?

അപ്പോ ഞാന്‍ തന്നെ തുടങ്ങിക്കളയാം അല്ലേ? നിന്റെ ഒരു ഭാഗ്യമേ.....

AJEESH K P said...

നന്ദി ഹരീ,
ഞാനിതൊരിക്കല്‍ ചെയ്ത് നോക്കിയതായിരുന്നു.. പക്ഷേ അന്നത് ശരിയായിരുന്നില്ല.. ഇപ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്നു..

Kiranz..!! said...

ഹരിയേ..നന്നായി..പക്ഷേ ഒരു സംശയം ചോദിക്കട്ടെ..ഈ വിഡ്ജറ്റ് കോണ്ട് എന്താണ് വ്യക്തമായ ഒരുപയോഗം? ഫോണ്ട് ഒന്നുകില്‍ ചതുരക്കട്ടയായോ അല്ലെങ്കില്‍ കാക്ക്രികൂക്ക്രി എന്നിരിക്കുന്നത് കാണുമ്പോള്‍ തന്നെ ഫോണ്ടില്ലാത്തതിന്റെ കുറവാണെന്ന് ആര്‍ക്കും മനസിലാവുകയില്ലേ ??

ഒരു സാധാരണ പ്രശ്നം പറയട്ടെ ? പല മലയാളം വായനക്കാര്‍ക്കും ഓഫീസ് കമ്പ്യൂട്ടറില്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉള്ള അഡ്മിന്‍ പവര്‍ ഇല്ല,എങ്ങെനെ നമുക്കിത് പരിഹരിക്കാം ? റാല്‍മിനോവ് ഡയനമിക് ഫോണ്ട് എംബഡ്ഡീംഗിനെപ്പറ്റി പറഞ്ഞിട്ടുണ്ട് ,ഒരു പക്ഷെ ഒരു ചരിത്രം തന്നെയാക്കാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ലളിതമായി ഹരിക്കൊന്നു അവതരിപ്പിക്കാമോ ?

മൂര്‍ത്തി said...

ഞാന്‍ എന്റെ ഒരു ബ്ലോഗില്‍ കയറ്റിയിട്ടുണ്ട്..നന്ദി ഹരി...മലയാളം കൂടി തെരയാന്‍ പറ്റുന്ന രീതിയിലേക്ക് മെച്ചപ്പെടുത്തുക...

Kaippally കൈപ്പള്ളി said...

:) very good work hari.

In order to embed Malayalam Character outlines in a text field open the following document
C:\Program Files\Macromedia\Flash MX 2004\en\First Run\FontEmbedding\UnicodeTable.xml
and add this to the files
<pre>
<glyphRange name="Malayalam " id="26">
<range min="0x0D00" max="0x0D7F">
</range></glyphRange></pre>
The value in the “id” tag should be subsequent to the previous language in the file.

You may also want to read this


Please let me know if there is anything more I can do to clarify the issue.

Kaippally കൈപ്പള്ളി said...

And get rid of that comment approval thing man.

Jacob George said...

മാഷേ, ഇവിടെയും ഞാന്‍ വന്നു. സംഗതി കൊള്ളാം. ഞാനൊരു ബ്ലോഗ് തുടങ്ങിയിട്ട് ഉപയൊഗിക്കാം. കൊവയില്‍ പരസ്യം കണ്ടാ ഇവിടെ വന്നത്.

Unknown said...

ഹരിയേട്ടാ..കൊള്ളാം !!!!!

അനൂപ് അമ്പലപ്പുഴ said...

നന്നായി

അനില്‍ശ്രീ... said...

ഹരീ......
നന്ദി...ബ്ലോഗില്‍ ചേര്‍ത്തു കഴിഞ്ഞു....

അങ്കിള്‍. said...

ഹരീ, ഞാനും ചേര്‍ത്തു ഇതൊരെണ്ണം. നന്ദി

അപ്പു ആദ്യാക്ഷരി said...

ഹരീ...ഉപയോഗപ്രദമായ വിവരം.

സഞ്ചാരി said...

ഹരീ ഒരായിരം നന്ദി, ഇതു പോലെ ഉപകാരപ്രദമായ സോഫ്റ്റ്വേയര്‍ ഉണ്ടെങ്കില്‍ ഇനിയും അറിയിക്കു.
ഒരിക്കല്‍ കൂടി നന്ദി.

Haree said...

വിഷ്ണുപ്രസാദിനോട്,
:) തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷെ കുറച്ച് സമയമെടുത്ത് ചെയ്യാമെന്ന് കരുതി...
അതുശരി, മറ്റൊന്നും ഞാന്‍ എഴുതേണ്ടന്നാണോ? ;)

അനൂപിനോട്,
പിന്നെ, എന്റെ ഭാഗ്യം തന്നെ! :)

അജീഷിനോട്,
നന്ദി...

കിരണ്‍സിനോട്,
എല്ലാവര്‍ക്കും അങ്ങിനെ മനസിലാവുമോ? പലപ്പോഴും എന്നോട് ചോദിച്ചിട്ടുണ്ട്, ഇതെന്താണ് ചതുരക്കട്ടകള്‍ മാത്രം എന്ന്... അതുപോലെ, അങ്ങിനെവന്നാല്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല... അതുകൊണ്ട് ഒരു കൈ സഹായം. ഡൈനമിക് ഫോണ്ട് എംബഡിംഗിനേക്കാള്‍ നല്ലതല്ലേ യൂണിക്കോഡ്. ഞാന്‍ ഡൈനമിക് ഫോണ്ട് എംബഡിംഗ് അധികം ശ്രദ്ധിച്ചിട്ടില്ല... ഞാനൊന്ന് പഠിക്കട്ടെ... :)

മൂര്‍ത്തിയോട്,
നന്ദി :) തീര്‍ച്ചയായും. എന്റെ അറിവും മെച്ചപ്പെടുത്തുന്നതിനനുസരിച്ച്, വിഡ്ജറ്റുകളും മെച്ചപ്പെടുത്തുന്നതാണ്.

കൈപ്പള്ളിയോട്,
വളരെ നന്ദി മാഷേ... ഞാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. (രണ്ടു ദിവസം സ്ഥലത്തില്ലായിരുന്നു, അതാണ് വൈകിയത്). ദേ, കമന്റ് അപ്രൂവല്‍ എടുത്തു കളഞ്ഞു... ഒരു സഹായം: പിന്മൊഴികള്‍ക്കൊപ്പം, എന്റെ മെയിലിലും ഒരു നോട്ടിഫിക്കേഷന്‍ കിട്ടാനെന്തെങ്കിലും പണിയുണ്ടോ? മോഡറേഷന്റെ പ്രധാന ഉദ്ദേശം അതായിരുന്നു. പക്ഷെ, ഞാന്‍ സ്ഥലത്തില്ലെങ്കില്‍ പബ്ലിഷ് ചെയ്യാന്‍ വൈകും, അതിപ്പോളാണ് മനസിലായത്. :) (ഇടയ്ക്ക് പബ്ലിഷ് ചെയ്യുവാന്‍ ഒരു കഫെയില്‍ കയറി, വിന്‍ഡോസ് 98 സിസ്റ്റം. ഫോണ്ടൊക്കെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും ശരിയായി മലയാളം കാണുന്നില്ല. ഐ.ഇ-യില്‍ ഫോണ്ട്സില്‍, മലയാളം സെലക്ട് ചെയ്യുമ്പോള്‍ അതില്‍ അഞ്ജലി ലിസ്റ്റ് ചെയ്യുന്നുമില്ല. റീസ്റ്റാര്‍ട്ട് ഒക്കെ ചെയ്തു, നോ രക്ഷ. പക്ഷെ ഫോണ്ട്സ് ഫോള്‍ഡറില്‍ ഉണ്ട് താനും... വിഡ്ജറ്റും ഫോണ്ട് ഡിറ്റക്ട് ചെയ്തില്ല. എന്താവും പ്രശ്നം? പിന്നെ, ഒന്നും വായിക്കാതെ തന്നെ പബ്ലിഷ് ചെയ്തു...)

ജോസിമോനോട്,
ഹയ്യോ, പരസ്യമെന്നു പറയല്ലേ... :) വിവരം പങ്കുവെച്ചു എന്നു മാത്രം.

മൃദുലിനോട്, അനില്‍ശ്രീയോട്, അപ്പുവിനോട്, സഞ്ചാരിയോട്
നന്ദി :)

എല്ലാവരോടും,
ബ്ലോഗില്‍ വിഡ്ജറ്റ് ഉപയോഗിക്കുമ്പോള്‍, മുകളിലായി കുറച്ച് സ്പേസ് അധികം വരും. Rich Text എന്ന ഓപ്ഷനില്‍ പോയി, അധികം വരുന്ന സ്പേസ് ഡിലീറ്റ് ചെയ്തു കളയുക. ഉപയോഗിക്കുന്ന എല്ലാവര്‍ക്കും നന്ദി.
--

Shiju said...

ഹരീ,

ഒരേ സമയം രണ്ട് ഐഡിയിലേക്ക് (ഉദാ: pinmozhikal@gmail.com, പിന്നെ മറ്റേതെങ്കിലും ഇമെയില്‍ ഐഡി) കമനെന്റുകള്‍ ഫോര്‍വേര്‍ഡ് ചെയാനുള്ള എന്തെങ്കിലും പരിപാടി ഉണ്ടോ എന്നു എനിക്ക് പിടുത്തമില്ല.

പഴയ പോസ്റ്റുകളിലെ കമെന്റുകള്‍ കാണാതെ പോകുന്നു എന്നതാണല്ലോ പ്രശ്നം. എനിക്കും ഈ ബുദ്ധിമുട്ട് ഉണ്ടായിരുന്നു (വലിയ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. കാരണം എന്റെ ബ്ലോഗ് അങ്ങനെ ആരും വായിക്കുന്നതല്ല :)) .

മെയില്‍ ആയി കിട്ടിയില്ലെങ്കിലും പഴയ പോസ്റ്റുകളില്‍ വരുന്ന കമെനെറ്റ് (ഏത് പോസ്റ്റിലും വരുന്ന ഏറ്റവും പുതിയ കമെനെന്റുകള്‍ എന്നതാണ് കൂടുതല്‍ ശരി ) നമ്മുടെ ടെമ്പ്ലേറ്റിന്റെ സൈഡില്‍ കൊണ്ട് വരുന്ന ഒരു വിഡ്‌ജറ്റ് ഈ അടുത്ത് കണ്ടു. അതിന്റെ യു ആര്‍ എല്‍

http://blogger-templates.blogspot.com/2007/03/recent-comments.html

എന്നാണ്.

ഏത് പോസ്റ്റില്‍ വരുന്ന കമനെറ്റും, കമെന്റു വരുന്ന മുറയ്ക്ക് ഈ വിഡ്‌ജറ്റ് കാണിക്കും. ഞാന്‍ അത് എന്റെ ബ്ലോഗില്‍ ഉപയോഗിച്ചു (http://shijualex.blogspot.com/) നോക്കി. കഴിഞ്ഞ വര്‍ഷം എഴുതിയ ഒരു പഴയ പോസ്റ്റില്‍ ടെസ്റ്റ് കമെന്റ് ഇട്ടു പരീക്ഷിക്കുകയും ചെയ്തു.

പുതിയ കമെറ്റുകള്‍ മെയില്‍ ആയി കിട്ടിയിട്ടില്ല എങ്കിലും ഈ സംവിധാനം ഉപയോഗിച്ചു പഴയ പോസ്റ്റുകളില്‍ വരുന്ന ക‌മെന്റ്റ്റ് നമുക്ക് ശ്രദ്ധിക്കാം എന്നാണ് എനിക്കു തോന്നുന്നത്.

Haree said...

മലയാളം ഫോണ്ട് വിഡ്ജറ്റ് അപ്ഡേറ്റ്:

A.b (May 28, 2007)
• സേവ് യൂണിക്കോഡ് - മലയാളം വിക്കി ലിങ്ക് കൂട്ടിച്ചെര്‍ത്തു.
• ബട്ടണ്‍ - ഐക്കണുകള്‍ക്ക് ബുള്ളറ്റ് ടെക്സ്റ്റ് നല്‍കി.
• ഓബ്ജക്ട് കോഡ് കോപ്പി ചെയ്യുമ്പോള്‍ മുകളില്‍ അധികമായി വന്നിരുന്ന സ്പേസ് ഒഴിവാക്കി.

==

അലിഫ് /alif said...

ഹരീ,
നല്ല വിഡ്ജറ്റ്, നന്ദി.
പിന്നെ, നമ്മുടെ ബ്ലോഗുകളിലേക്ക് വരുന്ന കമന്റുകള്‍ മെയിലിലും കിട്ടാന്‍ ജി-മെയിലിലെ ‘ഫില്‍റ്റര്‍’ സംവിധാനം ഉപയോഗിച്ചാല്‍ മതി. എന്റെ പ്രധാന മെയില്‍ ഐഡി യാഹൂ ആണ്, എങ്കിലും അതിലേക്ക് എന്റെ ബ്ലോഗുകളിലേയും, എനിക്ക് പ്രിയപ്പെട്ട ചില ബ്ലോഗുകളിലേയും (ബ്ലോഗര്‍ മാരുടേയും) കമന്റുകള്‍ പിന്മൊഴിയില്‍ നിന്നും ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ട് കിട്ടുന്നുണ്ട്, സൌകര്യപ്രദവുമാണീ സംവിധാനം. കുറച്ച് കീ വേര്‍ഡുകളുടെ ഫില്‍റ്റര്‍ എഴുതിയിടുകയേ വേണ്ടൂ

Haree said...

മലയാളം ഫോണ്ട് വിഡ്‌ജറ്റ് അപ്ഡേറ്റ്: വിഡ്‌ജറ്റിന്റെ ബാക്ക്‍ഗ്രൌണ്ട് ഇഷ്ടമുള്ളതു നല്‍കുവാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമാണ്.

A.c (June 01, 2007)
• അഞ്ച് വ്യത്യസ്ത ബാക്ക്ഗ്രൌണ്ട് ഇമേജുകള്‍ ഉപയോഗിക്കുവാനുള്ള ഓപ്ഷന്‍ നല്‍കി.
• വെബ്ബില്‍ ലഭ്യമായിരിക്കുന്ന ഏതൊരു ചിത്രവും അതിന്റെ യു.ആര്‍.എല്‍. നല്‍കി, വിഡ്ജറ്റിന്റെ ബാക്ക്ഗ്രൌണ്ടായി ഉപയോഗിക്കാവുന്നതാണ്.
--

sreeni sreedharan said...

ഹരീ, ഇതു കൊള്ളാം. ഇതിലു കൂടുതല്‍ പോസ്റ്റുകള് വരട്ടെ!

JIJI JOHN said...

ഹരി, ചിത്രങ്ങളില്‍ വാട്ടര്‍ മാര്‍ക്ക്‌ കൊടുക്കുന്നത്‌ എങ്ങനെ എന്ന് ഒന്നു പറഞ്ഞു തരു.

ഗുപ്തന്‍ said...

Haree

This one looks great. I am currently Kaippally's widget. But I am seriously thinking about changing it with your version cuz this goes better with my blog settings. Thanks a lot.

Haree said...

പച്ചാളത്തോട്,
തീര്‍ച്ചയായും കൂടുതല്‍ അറിവുകള്‍ പങ്കുവെയ്ക്കുവാ‍ന്‍ ശ്രമിക്കാം. :)

ജിജി വി. ജോണിനോട്,
അടുത്ത പൊസ്റ്റില്‍ പ്രതീക്ഷിക്കുക... :)

മനുവിനോട്,
വളരെ നന്ദി... ഉപയോഗിച്ചു നോക്കൂ... :) വേര്‍ഷന്‍ അപ്‌ഡേറ്റുകളും നോക്കൂ... ഇപ്പോള്‍ വിഡ്ജറ്റിന് ഒരു ബാക്‍ഗ്രൌണ്ട് ഇമേജ് നല്‍കുവാനും സാധിക്കും.
--

സതീഷ്‌ പൂല്ലാട്ട്‌ said...

ഹരിജി, ഞാനനത്‌ എടുത്തു ഉപയോഗിച്ചു. നന്ദി.

Hari said...

heree
njan malayalam varamozi editor downlode chaithu.kurachu type cheyumkayum chaithu pakshe.. blogil ethu bhagamanu copy chyendathu.aksharangal vyakthamavunnum illa sahayikku.....

Haree said...

@ HARI,
Try using Google's trasliteration based ML entry (Unicode).
--

Abdul Azeez Vengara said...

http://ponkavanam.com വേണ്ടി ഒരു ഫ്ലാഷ് മെനു ഉണ്ടാക്കി തരുമോ?

light leader said...

ബ്ലോഗുകളിലടക്കം ഉപയോഗിക്കാന` പറ്റിയ പുതിയ സോഫ്റ്റ്വെയറുകള` കേരളത്തില` ഇറങ്ങുന്നുണ്ട്`. വിവരം ലഭിക്കുന്നവറ് അവ പങ്കു വെച്ചാലും

sreejith navodhaya said...

hello , ente systethil unicode font undu pakshe enikku type cheyyumbol ella aksharavum kittunilla enthanu reformate cheythittu onnum koodi language select cheyyanamo

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome