Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Wednesday, June 6, 2007

പ്രൊഫൈല്‍ വിഡ്‌ജറ്റ്

Profile Widget - Flash
ബ്ലോഗറില്‍ ലഭ്യമായ പ്രൊഫൈല്‍ വിഡ്‌ജറ്റിന്റെ ഒരു ഫ്ലാഷ് വേര്‍ഷനാണിത്. എന്നാലിത് കൂടുതല്‍ ഉപയോഗപ്രദമാണ്, കൂടുതല്‍ സാധ്യതകളും ഇതിനുണ്ട്. നിങ്ങളുടെ ചിത്രം, ഓര്‍ക്കുട്ട്/ബ്ലോഗര്‍ പ്രൊഫൈലുകള്‍, പിക്കാ‍സ ആല്‍‌ബം, യാഹൂ ചാറ്റ് സ്റ്റാറ്റസ് എന്നിവയും ഈ വിഡ്‌ജറ്റ് ദൃശ്യമാക്കും. കൂടാതെ നിങ്ങള്‍ക്ക് നിങ്ങളുടെ ബ്ലോഗുകള്‍ അല്ലെങ്കില്‍ തിരഞ്ഞെടുത്ത ബ്ലോഗുകളുടെ ഒരു ലിസ്റ്റും ആവശ്യമുള്ള തലക്കെട്ട് നല്‍കി ഇതില്‍ തന്നെ ദൃശ്യമാക്കുവാന്‍ കഴിയും. ആവശ്യമുള്ള ഓപ്ഷനുകള്‍ മാത്രം തിരഞ്ഞെടുക്കാവുന്നതാണ്, ഓരോന്നിനും ഇഷ്ടമുള്ള തലക്കെട്ട് നല്‍കുവാനും സാധിക്കും. ധാരാളം വേരിയബിളുകള്‍ സെറ്റ് ചെയ്യേണ്ടതിനാല്‍, നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കോഡ് ലഭ്യമാക്കുവാനുള്ള ഒരു കോഡ് ജനറേറ്ററും നല്‍കിയിരിക്കുന്നു.



മുകളില്‍ തന്നിരിക്കുന്നതാണ് പ്രൊഫൈല്‍ വിഡ്‌ജറ്റ് കോഡ് ജനറേറ്റര്‍.

പ്രാഥമിക വിവരങ്ങള്‍
1. പേര്: ഇവിടെ നിങ്ങളുടെ പേര് നല്‍കാവുന്നതാണ്. മലയാളം ഫോണ്ട് എംബഡ് ചെയ്തിട്ടുള്ളതിനാല്‍, മലയാളത്തിലും പേരു നല്‍കാം. പക്ഷെ, നേരിട്ട് ടൈപ്പ് ചെയ്യുവാന്‍ സാധിക്കുകയില്ല. ഇളമൊഴിയോ മറ്റോ ഉപയോഗിച്ച് ടൈപ്പ് ചെയ്ത ശേഷം അതിവിടേക്ക് കോപ്പി പേസ്റ്റ് ചെയ്താല്‍ മതിയാവും. URL ഫീല്‍ഡുകള്‍ ഒഴികെ എല്ലായിടവും ഈ രീതിയില്‍ മലയാളം എന്റര്‍ ചെയ്യാവാന്‍‍ സാധിക്കുന്നതാണ്. (പക്ഷെ വിഡ്ജറ്റില്‍ അത് എല്ലായ്‌പ്പോഴും ശരിയായി കാണിക്കണമെന്നില്ല. അനാവശ്യമായി സ്പേസ് അക്ഷരങ്ങള്‍ക്കിടയില്‍ വരുന്നുണ്ട്.)
2. ചിത്രം: ഇവിടെ നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തിന്റെ URL അഡ്രസ് ആണ് നല്‍കേണ്ടത്. http:// കൂട്ടിച്ചേര്‍ത്തുള്ള പൂര്‍ണ്ണമായ അഡ്രസ് നല്‍കുക. സ്വന്തമായി സെര്‍വര്‍ സ്പേസ് ഇല്ലാത്തവര്‍ ബ്ലോഗിലെ ഒരു പോസ്റ്റില്‍ ആവശ്യമുള്ള ചിത്രം അപ്‌ലോഡ് ചെയ്ത്, Edit Html എന്ന ടാബില്‍ ക്ലിക്ക് ചെയ്ത്, ചിത്രത്തിന്റെ URL ഇതിനായി ഉപയോഗിക്കാവുന്നതാണ്. ബ്ലോഗര്‍ - പിക്കാസ എന്നിവ ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍, ഈ പോസ്റ്റ് സേവ് ചെയ്തില്ലായെങ്കിലും ചിത്രം ഡിലീറ്റാവില്ല. നിങ്ങളുടെ പിക്കാസ അക്കൌണ്ടില്‍, നിങ്ങളുടെ ബ്ലോഗിന്റെ പേരിലുള്ള ഒരു Unlisted ആല്‍ബത്തില്‍ ഈ ചിത്രം സേവ് ചെയ്യപ്പെടുന്നതിനാലാണ് ഇതു സാധ്യമാവുന്നത്.
3. തലക്കെട്ട്: ഈ വിഡ്‌ജറ്റ് ഉപയോഗിച്ചിരിക്കുന്നത് എന്റെ ഗ്രഹണം എന്ന ബ്ലോഗില്‍ കാണാവുന്നതാണ്. വിഡ്‌ജറ്റില്‍ My Blogs എന്നെഴുതിയിരിക്കുന്നതാണ് ഇവിടെ തലക്കെട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്കിഷ്ടമുള്ള ഒരു തലക്കെട്ട് ഇവിടെ നല്‍കാവുന്നതാണ്.

പ്രധാന ലിങ്കുകള്
ആദ്യമായി ബ്ലോഗര്‍ പ്രൊഫൈല്‍, പിക്കാസ ആല്‍ബം, ഓര്‍ക്കുട്ട് പ്രൊഫൈല്‍, യാഹൂ സ്റ്റാറ്റസ് എന്നിവയില്‍ വിഡ്‌ജറ്റില്‍ ദൃശ്യമാവേണ്ടവയെ സൂചിപ്പിക്കുന്ന ചെക്ക് ബോക്സ് മാത്രം ടിക്ക് ചെയ്യുക.
1. ബ്ലോഗര്‍ പ്രൊഫൈല്‍: നിങ്ങളുടെ ബ്ലോഗര്‍ പ്രൊഫൈല്‍ URL, ലിങ്ക് എന്ന ടെക്സ്റ്റ് ബോക്സില്‍ എന്റര്‍ ചെയ്യുക. ആവശ്യമുള്ള തലക്കെട്ടും നല്‍കുക.
2. പിക്കാസ ആല്‍ബം: പിക്കാസ ആല്‍ബം നിങ്ങള്‍ക്കുണ്ടെങ്കില്‍, ആല്‍ബത്തിലേക്കുള്ള ലിങ്കും, ഒരു തലക്കെട്ടും നല്‍കുക. ഇത് ഫ്ലിക്കര്‍ ആല്‍ബവുമാവാം, പക്ഷെ ഐക്കണ്‍ മാറില്ല എന്നുമാത്രം.
3. ഓര്‍ക്കുട്ട് പ്രൊഫൈല്‍: ഓര്‍ക്കുട്ടും ബ്ലോഗറും തമ്മില്‍ ഇന്റഗ്രേഷന്‍ ഇപ്പോള്‍ സാധ്യമാണ്. നിങ്ങളുടെ ബ്ലോഗുകള്‍ പ്രൊഫൈല്‍ പേജില്‍ ഫീഡുകളായി ചേര്‍ക്കാവുന്നതാണ്. ബ്ലോഗുകളില്‍ നിന്നും ഓര്‍ക്കുട്ട് പ്രൊഫൈലിലേക്ക് ലിങ്ക് ചെയ്യുന്നത്, എളുപ്പത്തില്‍ സംവേദനം സാധ്യമാക്കും. പ്രൊഫൈല്‍ ലിങ്കും, ആവശ്യമുള്ള തലക്കെട്ടും നല്‍കുക.
4. യാഹൂ സ്റ്റാറ്റസ്: യാഹൂ മെസഞ്ചറില്‍ നിങ്ങള്‍ ഓണ്‍‌ലൈനാണോ ഓഫ്‌ലൈനാണോ എന്ന് ഇവിടെ നോക്കിയാല്‍ പ്രേക്ഷകന് കാണുവാന്‍ സാധിക്കും. പ്രേക്ഷകന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ യാഹൂ മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്ങ്കില്‍, ഇവിടെ മൌസമര്‍ത്തി ചാറ്റ് ആരംഭിക്കുവാനും കഴിയും. ഇവിടെ നിങ്ങളുടെ യൂസര്‍ നെയിമാണ് നല്‍കേണ്ടതെന്ന് ഓര്‍ക്കുക. yourname@yahoo.com എന്നാണ് നിങ്ങളുടെ യാഹൂ അഡ്രസെങ്കില്‍ yourname എന്നഭാഗം മാത്രം ഇവിടെ നല്‍കിയാല്‍ മതിയാവും. ആവശ്യമുള്ള തലക്കെട്ടും നല്‍കുക.

ഇത്രയും നല്‍കിക്കഴിഞ്ഞാല്‍ ‘തുടരുക’ എന്ന ബട്ടണ്‍ അമര്‍ത്തി അടുത്ത ഘട്ടത്തിലേക്ക് പോകാവുന്നതാണ്.
ബ്ലോഗ് ലിങ്കുകള്‍:
ഇവിടെയാണ് നിങ്ങളുടെ മറ്റ് ബ്ലോഗുകളുടെ ലിങ്ക് നല്‍കേണ്ടത്. പത്ത് ബ്ലോഗുകള്‍ എന്റര്‍ ചെയ്യുവാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. ഓരോ ലിങ്കിനേയും സൂചിപ്പിക്കുന്ന ചെക്ക് ബോക്സ് സെലക്ട് ചെയ്തതിനു ശേഷം, ഓരോന്നിന്റേയും പേരും ലിങ്കും നല്‍കുക.‍ ഇവിടെ പേരും ലിങ്കും നല്‍കുമ്പോള്‍ വിട്ടുവിട്ട് നല്‍കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അതായത് 1 നല്‍കി, 2 നല്‍കാതെ 3 നല്‍കുക. ഈ രീതിയില്‍ എന്റര്‍ ചെയ്താല്‍, കോഡ് ശരിയായി പ്രവര്‍ത്തിക്കില്ല. അതുപോലെ നാലു ബ്ലോഗുകളേ നല്‍കുന്നുള്ളൂവെങ്കില്‍ വി‌ഡ്‌ജറ്റിലെ സ്ക്രോള്‍ ബട്ടണുകള് ഉപയോഗിക്കുവാന്‍ കഴിയുകയില്ല. അഞ്ച് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ബ്ലോഗുകള്‍ ഇതിന് ആവശ്യമുണ്ട്.

വിഡ്‌ജറ്റ് ബ്ലോഗില്‍ ചേര്‍ക്കുവാന്‍:
ആവശ്യമുള്ള ബ്ലോഗ് ലിങ്കുകള്‍ സെലക്ട് ചെയ്ത്, ‘തുടരുക’ എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ക്കാവശ്യമുള്ള കോഡ് ദൃശ്യമാവും. കോഡിനുള്ളില്‍ എവിടെയെങ്കിലും മൌസ് ക്ലിക്ക് ചെയ്ത്, Alt + A കീ ബോര്‍ഡിലമര്‍ത്തി മുഴുവനായി സെലക്ട് ചെയ്ത്, വീണ്ടും കീ ബോര്‍ഡില്‍ Ctrl + C അമര്‍ത്തി കോഡ് മുഴുവനായും കോപ്പി ചെയ്യുക. ഇനിയും ഈ വിഡ്‌ജറ്റ് ചേര്‍ക്കേണ്ട ബ്ലോഗിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നും Settings > Template സെലക്ട് ചെയ്യുക. ഉപയോഗിക്കുവാന്‍ താത്പര്യമുള്ള ഭാഗത്തുള്ള Add a Page Element ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന വിന്‍ഡോയില്‍ HTML/JavaScript എന്ന ഐറ്റം സെലക്ട് ചെയ്യുക. അവിടെ കോപ്പി ചെയ്ത കോഡ് പേസ്റ്റ് ചെയ്യുക.ശേഷം Save Changes അമര്‍ത്തുക. ഇപ്പോള്‍ ഈ വിഡ്‌ജറ്റ് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കപ്പെട്ടുകഴിഞ്ഞു. മുകളില്‍ ലഭ്യമായ View Blog ലിങ്ക് ഉപയോഗിച്ച് ബ്ലോഗിന്റെ പൂമുഖത്തെത്താവുന്നതാണ്.

കോഡ് കോപ്പി ചെയ്ത ശേഷം, സാങ്കേതികത്തിലെ പേജില്‍ നിന്നും പോവാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ബ്ലോഗില്‍ ചേര്‍ത്തതിനു ശേഷം മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ കോഡ് ജനറേറ്ററില്‍ ലഭ്യമായ ‘മടങ്ങുക’ എന്ന ബട്ടണ്‍ ഉപയോഗിക്കാവുന്നതാണ്. മാറ്റം വരുത്തിയ കോഡ് പിന്നെയും HTML/JavaScript ഐറ്റം എഡിറ്റ് ചെയ്ത് നല്‍കണമെന്നു മാത്രം. മലയാളം ഫോണ്ട് വി‌ഡ്‌ജറ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും HTML/JavaScript വിഡ്‌ജറ്റ് ഉപയോഗിക്കുന്നെങ്കില്‍ അതേ വിന്‍ഡോയില്‍ തന്നെ ഈ കോഡ് ചേര്‍ത്താലും മതിയാവും.

കുറിപ്പ്: വിഡ്‌ജറ്റിലോ, കോഡ് ജനറേറ്ററിലോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെ കമന്റായി ചൂണ്ടിക്കാട്ടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
--


Keywords: Blogger, Widget, Profile, Links, Yahoo! Messenger Status, My Blogs, Blogger, Orkut, Picasa Album, Flash
--

11 comments:

Haree said...

ഫ്ലാഷ് ഉപയോഗിച്ച് മറ്റൊരു വിഡ്‌ജറ്റ്: പ്രൊഫൈല്‍ വിഡ്‌ജറ്റ്

ബ്ലോഗറില്‍ ലഭ്യമായ പ്രൊഫൈല്‍ വിഡ്‌ജറ്റിന്റെ ഒരു ഫ്ലാഷ് വേര്‍ഷനാണിത്. എന്നാലിത് കൂടുതല്‍ ഉപയോഗപ്രദമാണ്, കൂടുതല്‍ സാധ്യതകളും ഇതിനുണ്ട്.

ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുന്നെങ്കില്‍ കമന്റിലൂടെ എന്നെ അറിയിക്കുമെല്ലോ?
--

പ്രശാന്ത് said...

haree...
ithu kollamallo... (Sorry keyman panimudakkiyirikkukayaa.. athaa manglishil!)
hari oru flash asananennu thonnunnu.. upayogichchu nokkiyittu kooduthal abhiprayam parayaam..

Haree said...

പ്രശാന്തിനോട്,
കീമാനെന്തിനാണ്, ഇളമൊഴിയുണ്ടല്ലോ! :) ഉപയോഗിച്ചു നോക്കൂ... ഫ്ലാഷിലിതുപോലെ എന്തെങ്കിലുമൊക്കെ ചെയ്യുമ്പോള്‍ എന്റെ വിവരം കൂടുമല്ലോ എന്നോര്‍ത്താണ് ഇതൊക്കെ ചെയ്യുന്നത്... :)

ആരെങ്കിലുമൊക്കെ സാങ്കേതികത്തിലെ വിഡ്ജറ്റുകള്‍ ഉപയോഗിക്കുന്നുണ്ടോ ആവോ! ഉണ്ടെങ്കില്‍, അവരുടെ ആ ബ്ലോഗുകളുടെ ലിങ്ക് ഇവിടെ കമന്റായിട്ടാല്‍, മറ്റുള്ളവര്‍ക്ക് അത് കാണുവാന്‍ സാധിക്കുമല്ലോ!
--

ഉണ്ണിക്കുട്ടന്‍ said...

ഹരീ കോഡ് ജന്റേറ്ററില്‍ മലയാളം വാക്കുകള്‍ (ഇളമൊഴിയില്‍ നിന്നും കോപ്പി ചെയ്തത് ) ശരിയായി കാണുന്നില്ല. ഉണ്ണിക്കുട്ടന്‍ എന്നത് 'ഉ ണ്‌ ണ്‌ ...' എന്നാണ്‌ കാണുന്നത് .എന്താണെന്നു നോക്കാമോ..?

Haree said...

ഉണ്ണിക്കുട്ടനോട്,
ഉം... അതെനിക്കറിയാം. Dynamic Fonts ഉപയോഗിച്ചാല്‍ അവിടെയൊക്കെ ശരിയായിത്തന്നെ മലയാളം കാണിക്കും. പക്ഷെ, വിഡ്ജറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യുന്നിടത്ത് മാസ്കിംഗ് ഉപയോഗിക്കുന്നുണ്ട്. അല്ലെങ്കില്‍ 4-5 ബ്ലോഗെന്ന് ലിമിറ്റ് ചെയ്യണം. ഡൈനാമിക് ഫോണ്ട് ഉപയോഗിച്ചാല്‍ മാസ്കിംഗ് നടക്കില്ല... ഒരു പോംവഴി കണ്ടെത്തുവാന്‍ ശ്രമിക്കുന്നുണ്ട്.
--

Unknown said...

ഹരിയേട്ടാ....

ഇതു കൊള്ളാട്ടോ...ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടു...ആ ഫോട്ടോ ഇടുന്ന പരിപാടി എനിക്കു മനസ്സിലായില്ല....

ഇമ said...

Hi
You are doing a great thing by sharing knowledge. I would like to add comment box in my blogs.. could you please tell me how..
Thanks
Shaji Kizhakathra
www.ema-talents.blogspot.com
www.shajizone-eyes-on.blogspot.com
www.shajizone.blogspot.com

Anumod Illath said...

I think there is some problem with the photo display

Haree said...

@ മൃദുല്‍, അനുമോദ്,
ഫോട്ടോയുടെ പ്രശ്നം പരിഹരിച്ചുവെന്നു കരുതട്ടെ. ഫോട്ടോയുടെ വലുപ്പം ശരിയായിരിക്കുവാന്‍ ശ്രദ്ധിക്കുക. അതുപോലെ പിക്കാസ ആല്‌ബത്തില്‍ നിന്നും ലിങ്ക് നല്‍കുമ്പോള്‍ ശരിയായി കാണുകയില്ല, ഗൂഗിള്‍ പേജസില്‍ അപ്‌ലോഡ് ചെയ്യുന്നതാവും നല്ലത്.

@ ഇമ,
റീസന്റ് കമന്റ്സ് വിഡ്ജറ്റ് എന്ന് ഗൂഗിളില്‍ ഒന്നു സേര്‍ച്ചു ചെയ്തു നോക്കൂ, ധാരാളം സ്ക്രിപ്റ്റുകള്‍ ലഭ്യമാണ്.
--

Riyas said...

You have really a wonderful blog!

വില്ല്യാപ്പള്ളി said...

how to include flash file in my blog?
please help me

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome