ശബ്ദലേഖനം കമ്പ്യൂട്ടറില്‍

മള്‍ട്ടിമീഡിയ കമ്പ്യൂട്ടറുകളുടെ ഒരു പ്രധാന സാധ്യതയാണ് ശബ്ദലേഖനം അഥവാ സൌണ്ട് റിക്കാര്‍ഡിംഗ്. നമ്മുടെ പക്കലുള്ള പഴയ ആഡിയോ കാസെറ്റുകള്‍ ഡിജിറ്റല്‍ സംഗീതമാക്കി മാറ്റുവാനും; കരോക്കെ ട്രാക്കിനൊപ്പം പാടി നമ്മുടെ ശബ്ദത്തില്‍ ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്യുവാനും; ടി.വി., സ്റ്റേജ് ഷോകള്‍ എന്നിവയില്‍ വരുന്ന പരിപാടികള്‍ റിക്കാര്‍ഡ് ചെയ്യുവാനുമൊക്കെ ഈ സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാലധികമാരും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് കണ്ടിട്ടില്ല. ഒരു മള്‍ട്ടിമീഡിയ കമ്പ്യൂട്ടറുപയോഗിച്ച് ശബ്ദലേഖനം എങ്ങിനെ സാധ്യമാക്കാമെന്ന് ഇവിടെ ലളിതമായി വിശദീകരിച്ചിരിക്കുന്നു.
സജ്ജീകരണം


സോഫ്റ്റ്വെയര് സംബന്ധമായുള്ള സജ്ജീകരണങ്ങളാണ് ഇനി. ലൈന്‍-ഇന്‍, മൈക്ക് എന്നിവയില്‍ ഏതില്‍ നിന്നുമുള്ള ഇന്‍-പുട്ടാണ് റിക്കാര്‍ഡ് ചെയ്യേണ്ടതെന്ന് സെലക്ട് ചെയ്യുകയാണ് ആദ്യ പടി. അതിനായി വിന്‍ഡോസ് ടാസ്ക്ബാറില് വലതുവശത്തായിക്കാണുന്ന സ്പീക്കര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് (സ്പീക്കര്‍ ഐക്കണ്‍ ലഭ്യമല്ലെങ്കില്‍, Start > Control Panel > Sounds & Audio Devices സെലക്ട് ചെയ്ത്, തുറന്നു വരുന്ന ജാലകത്തില്‍ Volume എന്ന ടാബില്‍ Place volume icon in the taskbar എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ ഐക്കണ്‍ ടാസ്ക്ബാറില് ലഭ്യമായിരിക്കും.)

ഓര്‍മ്മിക്കുക: Line-in, Microphone എന്നിവ റിക്കാര്‍ഡ് ചെയ്യുവാനായി സെലക്ട് ചെയ്യുമ്പോള്‍, ആദ്യം നമുക്ക് ലഭിച്ച Volume Control ജാലകത്തില്‍ അവയ്ക്ക് ലഭ്യമായ Mute ഓപ്ഷന് സെലക്ട് ചെയ്തിരിക്കരുത്, അതുപോലെ Volume സ്ലൈഡര്‍ മുകളിലേക്ക് മാറ്റുകയും ചെയ്യേണ്ടതുണ്ട്. ലൈന്‍-ഇന്‍, മൈക്രോഫോണ്‍ എന്നിവയില്‍ നിന്നും റിക്കാര്‍ഡ് ചെയ്യുന്നതിനായും Wave/MP3 ഓപ്ഷന് ഉപയോഗപ്പെടുത്താവുന്നതാണ്. മൈക്രോഫോണ്‍ എന്ന സ്ലൈഡറിന്റെ ചുവട്ടില്‍ ലഭ്യമായ Advanced ബട്ടണില്‍ ക്ലിക്ക് ചെയ്ത്, തുറന്നുവരുന്ന ജാലകത്തില്‍ Microphone Boost എന്ന ഓപ്ഷന് ടിക്ക് ചെയ്താല്‍, കൂടുതല്‍ ഉച്ചത്തില്‍ റിക്കാര്‍ഡിംഗ് സാധ്യമാവും. എന്നാല്‍ കൂടുതല്‍ വ്യക്തതയ്ക്ക് ഈ ഓപ്ഷന് ഉപയോഗിക്കാതിരിക്കുകയാണ് ഉചിതം.
റിക്കാര്‍ഡിംഗ്

റിക്കാര്‍ഡ് ചെയ്ത ഫയലുകള്‍ MP3 ഫയലുകളായി സേവ് ചെയ്യുവാന്‍ ഡിഫോള്‍ട്ടായി ആഡാസിറ്റി ഉപയോഗിച്ച് സാധ്യമല്ല. അതിനായി Lame MP3 Encoder പ്രത്യേകം ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഒരു സിപ്പ് ഫയലായി lame_enc.dll എന്ന എന്‍കോഡര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. അണ്‍സിപ്പ് ചെയ്ത ശേഷം, ഈ dll ഫയല്‍ സിസ്റ്റത്തില്‍ എവിടെയെങ്കിലും സേവ് ചെയ്യുക. (C:\Program Files\Audacity\Plug-Ins എന്ന ഫോള്‍ഡറിലേക്ക് സേവ് ചെയ്യുന്നതാവും കൂടുതല്‍ സൌകര്യം.)



റിക്കാര്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
• Wave Out Mix ആണ് ഉപയോഗിക്കുന്നതെങ്കില്‍ Volume Control തുറന്ന് ആവശ്യത്തിനു മാത്രം വോളിയം സെലക്ട് ചെയ്യുക.
• റിക്കാര്‍ഡ് ചെയ്യുമ്പോള്‍, കാണുന്ന Wave-form ശ്രദ്ധിക്കുക. താഴെക്കാണുന്ന ചിത്രത്തില്‍ കാണുന്ന പ്രകാരം ആദ്യ രണ്ടു രീതികളിലാണ് (ആദ്യത്തേതില്‍ Wave-form പുറത്തേക്ക് പോയിരിക്കുന്നു, അടുത്തതില്‍ Wave-form-ന്റെ മുകള്‍വശവും കീഴ്വശവും ഫ്ലാറ്റ് ആയിരിക്കുന്നു) Wave-form കാണുന്നതെങ്കില്‍, റിക്കാര്‍ഡിംഗിന്റെ ഗുണനിലവാരം കുറവായിരിക്കും. Volume Control, Input Volume എന്നിവ ക്രമീകരിച്ച് ഈ Wave-form ചിത്രത്തില്‍ മൂന്നാമതായി കാണുന്ന രീതിയില്‍ ക്രമീകരിക്കുക. Wave-form അരികുകളോട് കൂടുതല്‍ അടുക്കുന്തോറും കൂടുതല്‍ ശബ്ദത്തിലാവും റിക്കാര്‍ഡിംഗ് നടക്കുന്നത്.

• Wave Out Mix ആണ് ഉപയോഗിക്കുന്നതെങ്കില്‍ സിസ്റ്റം സൌണ്ടുകള്‍ ഒഴിവാക്കുന്നതാവും ഉചിതം. Start > Control Panel > Sounds & Audio Devices തുറക്കുക, Sounds ടാബില്‍ Sound Scheme: എന്നതിന്റെ വിലയായി No Sounds എന്ന ഇനം തിരഞ്ഞെടുക്കുക. സ്ക്രീന്‍സേവര്‍, പവര്‍ സേവിംഗ് ഓപ്ഷന് എന്നിവയും ഡിസേബിള്‍ ചെയ്യുക.
• കരോക്കേ റിക്കാര്‍ഡ് ചെയ്യുവാനും Wave Out Mix ഉപയോഗിക്കാം. Winamp, Real Player, Windows Media Player തുടങ്ങിയ ഏതെങ്കിലുമൊരു ആഡിയോ പ്ലേയറില്‍ കരോക്കേ ട്രാക്ക് പ്ലേ ചെയ്ത ശേഷം, മൈക്കിലൂടെ പാടുക. Wave Out Mix സെലക്ട് ചെയ്തിരിക്കുന്നതിനാല്‍, രണ്ടും കൂടി ഒരുമിച്ചാവും റിക്കാര്‍ഡ് ചെയ്യപ്പെടുക. മറ്റൊരു വിധത്തിലും ഇത് സാധ്യമാണ്. പ്രധാനമെനുവില്‍ Edit > Preferences തുറന്ന്, Audio I/O ടാബില്‍ Play other tracks while recording new one എന്ന ഓപ്ഷന് ടിക്ക് ചെയ്യുക. OK ബട്ടണ്‍ അമര്‍ത്തി സെറ്റിംഗ് സേവ് ചെയ്യുക. കരോക്കെ ട്രാക്ക് ആദ്യം ആഡാസിറ്റിയിലേക്ക് ഇംപോര്‍ട്ട് ചെയ്യുക. തുടര്‍ന്ന് റിക്കാര്‍ഡിംഗ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, റിക്കാര്‍ഡിംഗ് തുടങ്ങുന്നതിനൊപ്പം കരോക്കെ ട്രാക്ക് പ്ലേ ചെയ്യുകയും ചെയ്യും. റിക്കാര്‍ഡ് ചെയ്തതിനു ശേഷം Export as MP3... സെലക്ട് ചെയ്താല്‍, ഈ രണ്ട് ട്രാക്കുകളും കൂടി മിക്സ് ചെയ്ത് ഒരു സ്റ്റീരിയോ ട്രാക്കായി സേവ് ചെയ്യപ്പെടും. ശ്രദ്ധിക്കുക: ഈ രീതി ഉപയോഗിക്കുമ്പോള്‍, റിക്കാര്‍ഡിംഗ് സ്ലോ ആകുവാന്‍ സാധ്യതയുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നെങ്കില്‍ ആദ്യത്തെ രീതി തന്നെ ഉപയോഗിക്കുക.
• ടി.വി/ടേപ്പ്-റിക്കാര്‍ഡര്‍/മിക്സര്‍ എന്നിവയില്‍ നിന്നുമാണ് റിക്കാര്‍ഡ് ചെയ്യുന്നതെങ്കില്‍, Line-in ജാക്ക് ഉപയോഗിക്കുന്നതാണ് ഉചിതം. ഇന്‍-പുട്ട് വോളിയം ടി.വി/ടേപ്പ്-റിക്കാര്‍ഡര്‍/മിക്സര്‍ എന്നിവയില്‍ തന്നെ ക്രമീകരിക്കുക.
റിക്കാര്‍ഡിംഗിനു ശേഷം ആഡിയോ ട്രാക്കുകള്‍ സേവ് ചെയ്യേണ്ടതുണ്ട്. അതിനായി പ്രധാന മെനുവില്‍ File > Export as Wav.../MP3.../Ogg Vorbis... ഇവയിലൊന്ന് സെലക്ട് ചെയ്യുക. MP3 ഫോര്‍മാറ്റിലാണ് സേവ് ചെയ്യുവാന്‍ നല്കുന്നതെങ്കില്, MP3 പ്ലഗ്-ഇന്‍ മുന്‍പ് സെലക്ട് ചെയ്തിട്ടില്ലെങ്കില്‍, പ്ലഗ്-ഇന്‍ സെലക്ട് ചെയ്യുവാന്‍ ഇപ്പോള്‍ ആവശ്യപ്പെടും. പിന്നീട് കൂടുതല്‍ എഡിറ്റിംഗ് ചെയ്യുവാനുണ്ടെങ്കില്‍ Save Project എന്ന ഓപ്ഷന് സെലക്ട് ചെയ്യുക.
(2007 ഡിസംബർ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Keywords: Sound Recording, Windows, Multimedia, Computer, Karoke, Microphone, Mixer, Tape Recorder, Analogue to Digital, Wave-form, Wave Mapping, Audacity, Record, Settings.
--
