Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Wednesday, March 19, 2008

ഫോണ്ട് വിഡ്ജറ്റ് ബി

Font Widget vB - Clock | Search | Fonts | Help
മലയാളം ഫോണ്ട് വിഡ്‌ജറ്റ്’ എന്ന പോസ്റ്റോടു കൂടിയായിരുന്നു ‘സാങ്കേതികം’ എന്ന ബ്ലോഗിന്റെ തുടക്കം. മലയാളം ബ്ലോഗുകള്‍ തുറക്കുന്ന കമ്പ്യൂട്ടറുകളില്‍, മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ ലഭ്യമാണോ അല്ലയോ എന്ന് കണ്ടെത്തി, ഫോണ്ടുകള്‍ ലഭ്യമല്ലെങ്കില്‍ ആ വിവരവും, കൂടുതല്‍ സഹായം ഉള്‍ക്കൊള്ളുന്ന പേജ് ലിങ്കുകളും ദൃശ്യമാക്കുക എന്നതായിരുന്നു ഈ വിഡ്‌‌‌ജറ്റിന്റെ സാധ്യത. ഇതേ ഉപയോഗത്തിനു തന്നെ, എന്നാല്‍ കൂടുതല്‍ സാധ്യതകള്‍ ഉള്‍ക്കൊള്ളിച്ച പുതിയ പതിപ്പിനെയാണ് ഈ പോസ്റ്റില്‍ പരിചയപ്പെടുത്തുന്നത്.

Font Widget - Default Tabനാലു ടാബുകളിലായാണ് ഈ വിഡ്‌ജറ്റിന്റെ സാധ്യതകള്‍ ചേര്‍ത്തിരിക്കുന്നത്. വലത്തു നിന്നും യഥാക്രമം Clock, Search, Fonts, Help എന്നിവയാണ് ആ ടാബുകള്‍.
Clock: ബ്ലോഗ് തുറന്നിരിക്കുന്ന കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്തിരിക്കുന്ന സമയം അനലോഗ് ക്ലോക്കിന്റെ രൂപത്തില്‍ ദൃശ്യമാക്കുകയാണിവിടെ. കൂട്ടത്തില്‍ തീയതി, ദിവസം, മാസം, വര്‍ഷം എന്നിവയും ദൃശ്യമാക്കുന്നു.
Search: ബ്ലോഗ് സേര്‍ച്ച് ചെയ്യുവാനുള്ള സാധ്യതയാണ് ഈ ടാബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Fonts: ബ്ലോഗ് തുറന്നിരിക്കുന്ന കമ്പ്യൂട്ടറില്‍; ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ളതും, ഇല്ലാത്തവയുമായ മലയാളം യൂണിക്കോഡ് ഫോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ. Anjali Old Lipi, Arial Unicode MS, Kartika, Meera, Rachana, Thoolika എന്നിവയെയാണ് സിസ്റ്റത്തില്‍ ഈ വിഡ്‌ജറ്റ് തിരയുക.
Help: ബ്ലോഗുകളില്‍ മലയാളം വായിക്കുവാനും, എഴുതുവാനുമുള്ള സാങ്കേതിക സഹായം ലഭ്യമായ പേജിലേക്കുള്ള ലിങ്കുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ Blogger Malayalam എന്നെഴുതിയിരിക്കുന്ന ഭാഗത്ത് മൌസമര്‍ത്തിയാല്‍, നല്‍കിയിരിക്കുന്ന പ്രൊഫൈല്‍ ലിങ്കിലേക്ക് പോകുവാനും സാധിക്കും.

ഓരോ ബ്ലോഗിനും പ്രത്യേകം കോഡ് ജനറേറ്റ് ചെയ്യേണ്ടതുണ്ട്. താഴെ നല്‍കിയിരിക്കുന്ന കോഡ് ജനറേറ്റര്‍ അതിനായി ഉപയോഗിക്കാവുന്നതാണ്.




ബ്ലോഗിന്റെ യു.ആര്‍.എല്‍. എന്ന ടെക്സ്റ്റ് ബോക്സില്‍, ഫോണ്ട് വിഡ്‌ജറ്റ് ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്ന ബ്ലോഗിന്റെ പൂര്‍ണ്ണമായ യു.ആര്‍.എല്‍. ആണ് നല്‍കേണ്ടത്.
ഉദാ: http://grahanam.blogspot.com/

പ്രൊഫൈല്‍ യു.ആര്‍.എല്‍. എന്ന ടെക്സ്റ്റ് ബോക്സില്‍ ബ്ലോഗറില്‍ നിങ്ങള്‍ക്കു ലഭ്യമായ പ്രൊഫൈല്‍ പേജിന്റെ പൂര്‍ണ്ണമായ യു.ആര്‍.എല്‍. നല്‍കുക.
ഉദാ: http://www.blogger.com/profile/08860330007453208252

ബ്ലോഗിനു പുറത്തേക്കുള്ള ലിങ്കുകള്‍, പ്രൊഫൈല്‍ പേജിലേക്കുള്ള ലിങ്ക് എന്നിവ ബ്രൌസറില്‍ അതേ പേജിലാണോ, അതോ പുതിയ പേജിലാണോ തുറക്കേണ്ടതെന്ന് പ്രത്യേകം നല്‍കാവുന്നതാ‍ണ്. ലഭ്യമായ നാലു ടാ‍ബുകളില്‍ ഡിഫോള്‍ട്ടായി ഏത് ഉപയോഗിക്കണമെന്ന് നിര്‍ണ്ണയിക്കുവാനുള്ള സാധ്യതയും ലഭ്യമാണ്.

Font Widget - Error Dialogueവിഡ്‌ജറ്റ് തിരയുന്ന യൂണിക്കോഡ് ഫോണ്ടുകളില്‍ ഒന്നുപോലും സിസ്റ്റത്തില്‍ ലഭ്യമല്ലാത്ത അവസരങ്ങളില്‍ മാത്രം, ബ്ലോഗ് ഉടമ സെലക്ട് ചെയ്തിരിക്കുന്ന ടാബിനു പകരം, ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള അറിയിപ്പു നല്‍കുന്ന ഒരു ഡയലോഗാവും (ചിത്രം ശ്രദ്ധിക്കുക) ദൃശ്യമാവുക. അവിടെ എങ്ങിനെ ഇ-മലയാളം വായന സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളടങ്ങുന്ന പേജിലേക്കുള്ള ലിങ്കും ലഭ്യമായിരിക്കും.‘


എങ്ങിനെ ഇത് ഒരു ബ്ലോഗില്‍ പ്രയോജനപ്പെടുത്താം?
ഇത് നിങ്ങളുടെ ബ്ലോഗില്‍ ഉപയോഗിക്കുവാന്‍ വളരെയെളുപ്പമാണ്. ഉപയോഗിക്കേണ്ട ബ്ലോഗിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നും Layout > Page Elements സെലക്ട് ചെയ്യുക. ഉപയോഗിക്കുവാന്‍ താത്പര്യമുള്ള ഭാഗത്തുള്ള Add a Page Element ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന വിന്‍ഡോയില്‍ HTML/JavaScript എന്ന ഐറ്റം സെലക്ട് ചെയ്യുക. ഇവിടെ നേരത്തേ കോഡ് ജനറേറ്ററില്‍ നിന്നും ലഭിച്ച കോഡ് കോപ്പി-പേസ്റ്റ് ചെയ്യുക. Save Changes എന്ന ബട്ടണ്‍ അമര്‍ത്തി വിഡ്‌ജറ്റ് സേവ് ചെയ്യുക. ഇപ്പോള്‍ ഇത് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടാവണം.

ചില ബ്ലോഗര്‍ ടെമ്പ്ലേറ്റുകളില്‍ വിഡ്‌ജറ്റിന്റെ വലുപ്പം അധികമായിരിക്കും. ലഭ്യമാവുന്ന കോഡില്‍ width, height എന്നീ വേരിയബിളുകളുടെ വില വ്യത്യാസപ്പെടുത്തി വലുപ്പം ക്രമീകരിക്കാമെങ്കിലും, ഒരുപക്ഷെ വിഡ്‌ജറ്റിലടങ്ങിയിരിക്കുന്ന കണ്ടന്റ് വായിക്കുവാന്‍ പ്രയാസം അനുഭവപ്പെട്ടുവെന്നു വരാം.

വേര്‍ഷന്‍ ഹിസ്റ്ററി
B (March 18, 2008)
• തുടക്കം.
• അനലോഗ് ക്ലോക്ക്, സേര്‍ച്ച്, ഫോണ്ട്, ഹെല്‍പ്പ് ടാബുകള്‍.
• പരിശോധിക്കുന്ന ഫോണ്ടുകള്‍: അഞ്ജലി ഓള്‍ഡ് ലിപി, ഏരിയല്‍ യൂണിക്കോഡ് എം.എസ്, കാര്‍ത്തിക, രചന, തൂലിക.
• പ്രൊഫൈല്‍ ലിങ്ക് നല്‍കുവാനുള്ള സാധ്യത.

B.a (March 20, 2008)
• പരിശോധിക്കുന്ന ഫോണ്ടുകള്‍: അഞ്ജലി ഓള്‍ഡ് ലിപി, ഏരിയല്‍ യൂണിക്കോഡ് എം.എസ്, മീര, കാര്‍ത്തിക, രചന, തൂലിക.
• ബ്ലോഗിന്റെ ബാക്ക്‍ഗ്രൌണ്ട് നിറം തന്നെ കൂടുതല്‍ കാണുന്ന രീതിയില്‍ വിഡ്‌ജറ്റിലെ നിറങ്ങള്‍ ക്രമീകരിച്ചു.


Description: Font Widget Version B - A Blogger Widget (Utility) to detect Malayalam Unicode Fonts installed in a Windows machine. If fonts are not available, the widget will display an error message. If fonts are available, the blog owner may set it to display either an Analog Clock, Search Options, Fonts Available or Help.
--

35 comments:

Haree said...

ഫോണ്ട് വിഡ്ജറ്റിന്റെ രണ്ടാം പതിപ്പ്, ഫോണ്ട് വിഡ്ജറ്റ് പതിപ്പ് ബി. :)

ആദ്യ പതിപ്പ് തുടര്‍ന്നും ലഭ്യമായിരിക്കും.
--

നന്ദന്‍ said...

കാണാനൊക്കെ നല്ല സ്റ്റൈലായിട്ടുണ്ടല്ലോ.. :) ഞാന്‍ ബ്ലോഗിലേയ്ക്ക്‌ ഇടാന്‍ പോവുന്നതേയുള്ളൂ.. അപ്പോ ഇതിനു നിറം മാറ്റം പറ്റില്ലേ??

നന്ദന്‍ said...

ചെമ്പകപ്പൂക്കളില്‍ ഇട്ടു.. അടിപൊളി..

കണ്ണൂരാന്‍ - KANNURAN said...

നന്ദി ഹരി, ഞാനും ഇട്ടു എന്റെ ബ്ലോഗില്‍.

absolute_void(); said...

ഹരീ,
വിഡ്ജറ്റ് തിരയുന്ന യൂണിക്കോഡ് മലയാളം ഫോണ്ടുകളുടെ പട്ടികയില്‍ നിന്നു് രണ്ടുംകെട്ട ഏരിയല്‍ യൂണിക്കോഡ് മാറ്റുകയല്ലേ ഭംഗി? പകരം ഇന്നു് ലഭ്യമായ ഏറ്റവും വൃത്തിയുള്ള മീര എന്ന ഫോണ്ടു് കൂടി ചേര്‍ത്തു കൂടെ?

കുറ്റ്യാടിക്കാരന്‍|Suhair said...

നന്ദി ഹരീ...

എന്റെ ബ്ലോഗിലും ഇട്ടു.

രണ്ട് ഫോണ്ടുകളെന്താ ചുവന്ന സ്മൈലി ഇട്ട് കാണിക്കുന്നത്?

ഗുപ്തന്‍ said...

നല്ല വര്‍ക്ക് ഹരീ :)

Balu said...

രണ്ട് സംശയങ്ങള്‍..

1) ഈ വിഡ്ജറ്റിന്റെ സൈസ് കുറക്കാന്‍ പറ്റുമോ?? അതായത് വീതി?

2) മറ്റൊരു നിറത്തില്‍ കിട്ടുമോ?

ഞാന്‍ ബാലവാടിയില്‍ ഇട്ടു നോക്കി. പക്ഷെ മുഴുവന്‍ കാണാന്‍ പറ്റുന്നില്ല. മാത്രമല്ല നിറം ബ്ലോഗിന്റെ നിറവുമായി ചേരുന്നില്ല.. അതു കൊണ്ട് മാറ്റി..

പക്ഷെ ആദ്യ വിഡ്ജറ്റിനേക്കാള്‍ ഭംഗിയുണ്ട് കാണാന്‍.. നൈസ് വര്‍ക്ക്..!

നസീര്‍ കടിക്കാട്‌ said...

നന്ദി

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വിഡ്ജറ്റ് നന്ദായിട്ടുണ്ട്. ഞാനെന്റെ ബ്ലോഗിലും ഇട്ടു.

ആഷ | Asha said...

എന്റെ ബ്ലോഗിന്റെ നിറവുമായി ചേര്‍ന്ന് പോവുന്നുണ്ട് ഹരീയുടെ വിഡ്ജറ്റ്.
ഞാനും ഇട്ടു.
നന്ദി ഹരീ

ഭൂമിപുത്രി said...

ഈ വക കാര്യങ്ങളില്‍ വിവരം കുറവായതുകൊണ്ട്(അല്ലാത്ത കാര്യങ്ങളില്‍ അതുണ്ടെന്നല്ല)ആദ്യത്തെ വായനയില്‍ തല ബ്ലാങ്കായിപ്പോയി.കുഴപ്പമില്ല..ഞാന്‍ പിടിച്ചെടുത്തോളാം,നന്ദി ഹരി

Haree said...

@ നന്ദന്‍, കണ്ണൂരാന്‍, ഗുപ്തന്‍, നസീര്‍ കടിക്കാട്, മോഹന്‍ പുത്തന്‍‌ചിറ, ആഷ,
നന്ദി. വിഡ്‌ജറ്റ് ഉപയോഗപ്രദമായെന്നറിഞ്ഞതിലും, ഉപയോഗിക്കുന്നതിലും വളരെ സന്തോഷം. :)

@ സെബിന്‍ എബ്രഹാം ജേക്കബ്,
ഏരിയല്‍ യൂണിക്കോഡ് മാറ്റിയില്ല, പക്ഷെ മീര കൂട്ടിച്ചേര്‍ത്തു. മീര പക്ഷെ എന്റെ സിസ്റ്റത്തില്‍ വൃത്തിയായി കാണിക്കുന്നില്ലല്ലോ! ഉദാ: ഗ്രഹണം എന്നതൊക്കെ വിട്ടുവിട്ടാണ് കാണുന്നത്!

@ കുറ്റ്യാടിക്കാരന്‍,
സിസ്റ്റത്തില്‍ ലഭ്യമായ ഫോണ്ടുകള്‍ക്ക് മഞ്ഞ-ചിരി സ്മൈലി, ലഭ്യമല്ലാത്തവയ്ക്ക് ചുവപ്പ്-സങ്കട സ്മൈലി. :)

@ നന്ദന്‍, ബാലു
• ഭൂരിപക്ഷം ടെമ്പ്ലേറ്റുകളുടേയും വശത്തുള്ള ഭാഗത്ത് ലഭ്യമായ സ്ഥലത്ത് കൃത്യമായി ചേര്‍ക്കാവുന്ന വലുപ്പത്തിലാണ് വിഡ്ജറ്റ് ചെയ്തിരിക്കുന്നത്. ആവശ്യമെങ്കില്‍ സ്ക്രിപ്റ്റിലെ width, height എന്നീ വേരിയബിളുകളുടെ വില വ്യത്യാസപ്പെടുത്തി വലുപ്പം ക്രമീകരിക്കാവുന്നതാണ്.
• ഇഷ്ടമുള്ള നിറം സെലക്ട് ചെയ്യുവാനുള്ള ഓപ്‌ഷന്‍ ഇപ്പോളില്ല, പരിഗണനയിലുണ്ട്. :) പിന്നെ, ബാക്‍ഗ്രൌണ്ട് നിറം കാണുന്ന രീതിയില്‍, ട്രാന്‍സ്‌പെരന്‍സി സെറ്റ് ചെയ്തിട്ടുണ്ട്. അതിനാല്‍ കുറേയൊക്കെ ബ്ലോഗില്‍ ലഭ്യമായ നിറവുമായി ചേര്‍ന്നു പോവും. വിഡ്ജറ്റ് ചേര്‍ക്കുന്ന ഭാഗത്ത്, ബാക്‍ഗ്രൌണ്ട് നിറം അല്പം കടുത്തതാണെങ്കില്‍ കൂടുതല്‍ ഭംഗിയുണ്ടാവും.

@ ഭൂമിപുത്രി,
കുറച്ചുകൂടി വിശദമാക്കിയിട്ടുണ്ട് ഇപ്പോള്‍. നോക്കൂ... :)
--

AJEESH K P said...

നന്ദി ഹരീ.. ഞാനും പുതിയ വിഡ്‌ഗറ്റ് ഉപയോഗിച്ച് തുടങ്ങി...

സുധീർ (Sudheer) said...

എന്റെ രണ്ടു ബ്ലോഗിലും ഉപയോഗിച്ചു തുടങ്ങി.
വളാരെ ഉപകാരം.നന്ദി.
ബ്ലോഗിലല്ലാതെ മറ്റു സൈറ്റുകളില്‍ ഉപയോഗിക്കാന്‍ പറ്റുമോ ഇത്? (ഉദാ:ഗൂഗിള്‍ പേജസ്)

Haree said...

@ അജീഷ്,
:) നന്ദി.

@ സുധീര്‍,
തീര്‍ച്ചയായും. പുറമെ നിന്നും സ്ക്രിപ്റ്റ് ഉപയോഗിക്കുവാന്‍ അനുവദിക്കുന്ന എവിടെയും ഈ വിഡ്ജറ്റ് ഉപയോഗിക്കുവാന്‍ കഴിയും.
--

സുധീർ (Sudheer) said...

അങിനെ ഗൂഗിള്‍ പേജിലും ചേര്‍ത്തൂ ഞാന്‍!
സൈറ്റ് ഇപ്പോഴും പണിപ്പുരയില്‍ ആണ്.
ഇതാ ഇവിടെ

absolute_void(); said...

ഹരീ,
ഒന്നു രണ്ടു നിര്‍ദ്ദേശങ്ങള്‍.

൧. ഹരിയുടെ വിഡ്ജറ്റിന്റെ വീതി ചില ബ്ലോഗുകളുടെ സൈഡ് പാനലില്‍ ഒതുങ്ങില്ല. അവയ്ക്കു് കുറേക്കുടെ ഒതുങ്ങിയ ലേഔട്ട് ആവശ്യമായി വരും. ഉദാഹരണത്തിനു് എന്റെ ബ്ലോഗിന്റെ സൈഡ് പാനലിനു് വീതി കുറവാണു്. അവിടെ ഇതു് വയ്ക്കാനാവില്ല. അപ്പോള്‍ അത്തരം ഇടങ്ങളില്‍ കൂടി ഉപയോഗിക്കാന്‍ കഴിയുംവിധം മറ്റു് സ്കിന്നുകള്‍ കൂടി നല്‍കിയാല്‍ ഉപകാരമാകും. ഹരി പറഞ്ഞതുപോലെ എത്രപേര്‍ സ്വയം വിഡ്ത്തും ഹൈറ്റും എഡിറ്റ് ചെയ്യും എന്നു് സംശയം...

൨. നിലവില്‍ നാല് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ടല്ലോ. അതേ പോലെ ആവശ്യാനുസരണം സ്കിന്‍ മാറ്റാനുള്ള ഓപ്ഷന്‍ കൂടി ഉള്‍ക്കൊള്ളിച്ചാല്‍ നന്നായിരുന്നു. സ്ക്രിപ്റ്റ് മാറ്റിമാറ്റി വയ്ക്കാതെ തന്നെ ഡ്രോപ് ഡൌണ്‍ മെനുവായിട്ടോ മറ്റോ നല്‍കുന്ന കാര്യമാണു് ഉദ്ദേശിച്ചതു്.

൩. സിസ്റ്റം ടൈം നല്‍കുന്ന രീതിക്കു് പകരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന പ്രദേശത്തിന്റെ സമയം (GMT + / -) പ്രദര്‍ശിപ്പിക്കുന്ന രീതി കുറച്ചുകൂടി നന്നാവില്ലേ?

൪. വളരെ പ്രധാനപ്പെട്ടതു്. മലയാളം എഴുതാനുള്ള മാര്‍ഗ്ഗങ്ങളുടെ ലിങ്കു് വായിച്ചു. അതുകണ്ടാല്‍ തോന്നുക മംഗ്ലീഷ് രീതിയില്‍ മാത്രമേ കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ സാധിക്കൂ എന്നാണു്. ഇന്‍സ്ക്രിപ്റ്റ് മെതേഡിലും ആള്‍ട്ട് കീ ഉപയോഗിച്ചു് വിപുലീകരിച്ച ഇന്‍സ്ക്രിപ്റ്റ് രീതിയിലും ഒക്കെ മലയാളം എഴുതാനാവുമല്ലോ. തന്നെയുമല്ല, ട്രാന്‍സ്ലിറ്ററേഷന്‍ സേവനം തന്നെ സ്വനലേഖ, ഗൂഗിള്‍ തുടങ്ങിയവരും നല്‍കുന്നുണ്ടല്ലോ. അപൂര്‍ണ്ണമായ വിവരമുള്‍ക്കൊള്ളുന്ന ലിങ്കു് പുതുക്കിയാല്‍ നന്നായിരിക്കും. അല്ലെങ്കില്‍ നേരിട്ടു് വരമൊഴി വിക്കി പേജിലേക്കു് തന്നെ ലിങ്കു് നല്‍കാവുന്നതേയുള്ളല്ലോ.

൫. ഇതു് നിര്‍ദ്ദേശമല്ല, മറുപടിയാണു്. മീര ഫോണ്ട് ഗ്നൂ ലിനക്സ് പ്ലാറ്റ്ഫോമുകള്‍ക്കു് വേണ്ടി തയ്യാറാക്കിയതായതിനാലാവും വിന്‍ഡോസ് സിസ്റ്റത്തില്‍ റെന്‍ഡറിംഗു് പ്രശ്നങ്ങളുള്ളതു്. പ്രിന്റിങ്ങിനു് പറ്റിയ മികച്ച ഫോണ്ടാണു് മീര. വലിയ താമസമില്ലാതെ റെന്‍ഡറിംഗു് പ്രശ്നങ്ങള്‍ പരിഹരിച്ച പുതുക്കിയ പതിപ്പു് വിന്‍ഡോസില്‍ ഉപയോഗിക്കാന്‍ ലഭ്യമാകുമെന്നു് കരുതാം.

ഇനി ഒരു ഓഫ് റ്റോപിക്‍

സുധീറിന്റെ ഗൂഗിള്‍ പേജു് കണ്ടു്. അതില്‍ വിജ്ഞാനത്തിനു് വിഞ്ജാനം എന്നാണു് എഴുതിയിരിക്കുന്നതു്. തിരുത്താന്‍ ശ്രദ്ധിക്കുമല്ലോ...

Haree said...

@ സുധീര്‍,
വളരെ നന്ദി. :)

@ സെബിന്‍,
൧. ശരിയാണ്. ഇത് പരിഗണനയിലുണ്ട്. ഒരു ‘മിനി’ വേര്‍ഷന്‍ കൂടി ലഭ്യമാക്കുവാനാണ് ഉദ്ദേശിക്കുന്നത്.
൨. ഇതും പരിഗണനയിലുണ്ട്. കുറഞ്ഞ പക്ഷം, കളര്‍ സ്കീമെങ്കിലും മാറ്റുവാനുള്ള സാധ്യത.
൩. അതെങ്ങിനെയാണ് കണ്ടുപിടിക്കുക? കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന പ്രദേശത്തെ സമയമല്ലേ സാധാരണയായി സിസ്റ്റം ടൈമായി ഉപയോഗിക്കുക? ഉദ്ദേശിച്ചതെന്താണെന്ന് മനസിലായില്ല. (മറ്റു പല ബ്ലോഗുകളിലുമുള്ള ക്ലോക്ക് വിഡ്ജറ്റുകളും സിസ്റ്റം ടൈം തന്നെയല്ലേ കാണിക്കുന്നത്?)
൪. മലയാളം ടൈപ്പിംഗിനെക്കുറിച്ച് ആധികാരികമായി പറയുകയല്ല എന്നതല്ല ആ ലിങ്കുകള്‍ കൊണ്ട് ഉദ്ദേശിച്ചത്. ഏറ്റവും കുറവ് പരിശ്രമത്തില്‍, കൂടുതല്‍ പേരെ ഈ രീതികള്‍ പരിചയപ്പെടുത്തുക എന്നതാണ്. ആദ്യം തന്നെ എല്ലാം കൂടി പറഞ്ഞ് പേടിപ്പിക്കേണ്ടതുണ്ടോ? :) ലിങ്കുകള്‍ പുതുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
൫. :) അങ്ങിനെ തന്നെ കരുതാം.

എല്ലാം പരിഗണനയിലുണ്ട്; പക്ഷെ, ഇതൊക്കെ ചെയ്യുവാനുള്ള സമയമാണു കുറവ്. :)
--

പൊറാടത്ത് said...

ഹരീ.., പുതിയ വിഡ്ജറ്റിന് നന്ദി. ഞാന്‍ എന്റെ ബ്ലോഗിലും പരീക്ഷിച്ചു...ഇഷ്ടമായി..

തോന്ന്യാസി said...

ഹരിയേട്ടാ കുറേ വൈകീട്ടാണെങ്കിലും, ഞാനും ഉപയോഗിച്ചു, ഒരു വിഡ്ജറ്റ്

നന്ദി.......

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

നന്ദി...സുഹൃത്തേ...
ഈ നിഷ്‌കാമ കര്‍മ്മത്തിന് ആശംസകളോടേ..

Nithyadarsanangal said...

നന്ദി ഹരി....
ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടു. http://josephkschanda.blogspot.com/നന്നായിരിക്കുന്നു... പക്ഷെ അല്‍പം കളര്‍ കുറവുള്ളപോലെ...
എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?

ബഷീർ said...

പ്രിയ ഹരി..
വിശദമായ ,ഉപകാരപ്രദമായ ഈ പോസ്റ്റിനു വളരെ നന്ദി..

പോസ്റ്റില്‍ കൊടുത്തിരിക്കുന്ന കോഡ്‌ ജനറേറ്റര്‍ കോമണ്‍ ആണോ അതോ ഫോണ്ട്‌ വിഡ്ജെറ്റിനു മാത്രമാണോ ?

ഓരോ ഏറ്റത്തിനും വെവ്വേറെ പേജ്‌ എലമന്റുകള്‍ ആഡ്‌ ചെയ്യണമോ ?

കോഡ്‌ ജനറെറ്റര്‍ ഉപയോഗിച്ച്‌ ജനറേറ്റ്‌ ചെയ്ത കോഡ്‌ ഞാന്‍ ആഡ്‌ ചെയ്തതിട്ടും ഫോണ്ട്‌ വിഡ്ജറ്റ്‌ കാണിക്കുന്നില്ല.

thasli said...

നന്ദി

Babu j. & sony said...

U R REALY VERY GREAT, I ALL READY BOUGHT YOUR PHOTOSHOP BOOK,I WILL TRY TO CONTINUE THIS LINK

കൈലാസി: മണി,വാതുക്കോടം said...

ഹരീ, വളരെ വളരെ നന്ദി.
ഞാനും ഈ വിഡ്ജറ്റ് ഉപയോഗിച്ചു തുടങ്ങി.

$REE said...

how to change blog template to as yours.i liked your blog and yors ideas.

Haree said...

@ പൊറാടത്ത്, തോന്ന്യാസി, സഞ്ചാരി@സ്വർഗ്ഗീയം, തസ്ലി, സോണി, മണീ വാതുക്കോടം,
ഏവർക്കും നന്ദി. :-)

@ ജോസഫ് കളത്തിൽ സ്കറിയ,
നന്ദി. ട്രാൻസ്പെരന്റായാണ് ചെയ്തിരിക്കുന്നത്. അതായത് ബ്ലോഗിന്റെ നിറം അല്പം കടുപ്പമാക്കിയാൽ പ്രശ്നം തീരും.

@ ബഷീർ വെള്ളറക്കാട്,
> ഈ ഫോണ്ട് വിഡ്ജറ്റിനുമാത്രമാണ് ഇതിലെ കോഡ് ജനറേറ്റർ.
> വേണമെന്നില്ല. ഒരു HTML/JavaScript എലിമെന്റ് ആഡ് ചെയ്തശേഷം അതിൽ എല്ലാം കൂടി ചേർക്കാവുന്നതാണ്.
> കാണിക്കേണ്ടതാണ്. ബ്രൌസറിൽ ജാവസ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിക്കണം.

@ ലക്സിവ്,
3 കോളം ടെമ്പ്ലേറ്റ് എന്നു ഗൂഗിളിൽ തിരഞ്ഞു നോക്കൂ... ധാരാളം റിസോഴ്സ് ലഭിക്കും.
--

rijesh said...

haii
Please helep me
i got an error
"Your template could not be parsed as it is not well-formed. Please make sure all XML elements are closed properly.
XML error message: The element type "embed" must be terminated by the matching end-tag "".
" when i put the code to my blog

Haree said...

@ rijesh,
From your comment, I feel that the problem is not with the font-widget code. The error message says, there's an embed tag in the code and the matching end tag is missing; but the Font Code Generator did not generate an embed tag.
--

Haree said...

@ rijesh,
From your comment, I feel that the problem is not with the font-widget code. The error message says, there's an embed tag in the code and the matching end tag is missing; but the Font Code Generator did not generate an embed tag.
--

George said...

തകര്‍പ്പന്‍!!
ഒത്തിരി നന്ദി, ഹരീ

അച്ചു said...

ഇപ്പോഴാണ് കണ്ടത്..ഞാനും എന്റെ ബ്ലോഗിൽ ഇട്ടു..നന്നായിട്ടുണ്ട്..

Hari said...

enikku code kittiyilla [kanan sadichilla]hari.code ente e-maililekku ayakkan kaziyumoo?

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome