Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Saturday, May 31, 2008

ആഡിയോ പ്ലെയര്‍ ഒന്ന്

Audio Player 1: A simple solution to add sound files to your blog.
ഒരുപക്ഷെ, എന്നോട് ഏറ്റവും കൂടുതല്‍ പേര്‍ ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്; “ബ്ലോഗറില്‍ എങ്ങിനെയാണ് ഒരു സൌണ്ട് ഫയല്‍ ചേര്‍ക്കുക?”. പലപ്പോഴും MOG, esnips, Odeo പോലെയുള്ള മറ്റ് സര്‍വ്വീസുകള്‍ ഉപയോഗിച്ചു ചെയ്യുവാനോ; അതല്ലെങ്കില്‍, MP3 ഫയലിനെ ഒരു FLV ഫയലാക്കി മാറ്റി യുട്യൂബില്‍ ചേര്‍ത്തതിനു ശേഷം, ബ്ലോഗറില്‍ വീഡിയോ ചേര്‍ക്കുവാനുള്ള ഓപ്‌ഷനുപയോഗിച്ച് FLV ചേര്‍ക്കുക എന്ന ഉപായമോ ആണ് പറഞ്ഞുകൊടുക്കാറുള്ളത്. ആദ്യത്തെ വഴിയില്‍ അതാത് സൈറ്റില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ശേഷം സൌണ്ട് ഫയല്‍ അവരുടെ സെര്‍വ്വറില്‍ അപ്‌ലോഡ് ചെയ്യുകയും മറ്റും വേണം. രണ്ടാമത്തെ പോംവഴിയില്‍, MP3 ഫയലിനെ FLV-യാക്കി മാറ്റുക, യുട്യൂബില്‍ ചേര്‍ക്കുക തുടങ്ങിയ കടമ്പകളാണുള്ളത്. എളുപ്പത്തില്‍ നിങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ എങ്ങിനെ ശബ്ദലേഖനങ്ങള്‍ ചേര്‍ക്കാമെന്നതിനൊരു പോംവഴിയാണ് ‘ആഡിയോ പ്ലെയര്‍’. പരിഷ്കരിച്ച ‘ആഡിയോ പ്ലെയർ 2’ ഇവിടെ ലഭ്യമാണ്.

ആഡിയോ പ്ലെയറിന്റെ ഒന്നാം പതിപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ അത്യാവശ്യം വേണ്ട സാധ്യതകള്‍ മാത്രമാണ് ഇതില്‍ ലഭ്യമായിരിക്കുന്നത്. Play/Pause, Stop, Mute എന്നിവയാ‍ണവ. ഫയല്‍ എത്രമാത്രം ലോഡായി, എത്രഭാ‍ഗം പ്ലേ ചെയ്തു കഴിഞ്ഞു എന്നറിയുവാനുള്ള സാധ്യതയും ഇതിലുണ്ട്. സ്വന്തമായി സെര്‍വ്വര്‍ സ്പേസ് വാങ്ങിക്കുവാന്‍ സാധിക്കുന്നവര്‍ക്ക്, അവിടെ സൌണ്ട് ഫയലുകള്‍ (MP3 ആഡിയോ ഫയലുകളായി‍) ചേര്‍ത്ത ശേഷം യു.ആര്‍.എല്‍. താഴെക്കാണുന്ന കോഡ് ജനറേറ്ററില്‍ നല്‍കിയാല്‍ മതിയാവും. അങ്ങിനെ സെര്‍വ്വര്‍ സ്പേസ് സ്വന്തമായില്ലാത്തവരോ? അവര്‍ക്ക് ഗൂഗിൾ ഗ്രൂപ്പ്സ്, യാഹൂ ഗ്രൂപ്പ്സ് എന്നിവയെ ആശ്രയിക്കാവുന്നതാണ്.

ഗൂഗിൾ ഗ്രൂപ്പ്സ് - ഗൂഗിൾ പേജസ് സർവ്വീസ് അവസാനിപ്പിച്ചതിനാലും, പകരമുള്ള ഗൂഗിൾ സൈറ്റ്സ് ഫയലുകൾ അപ്‍ലോഡ് ചെയ്ത ശേഷം, പുറത്തുനിന്ന് ഉപയോഗിക്കുവാൻ അനുവദിക്കാത്തതിനാലും; ഗൂഗിൾ ഗ്രൂപ്പ്സ് ഉപയോഗിക്കുക എന്നതാണ്, ആഡിയോ പ്ലെയർ പ്രയോജനപ്പെടുത്തുവാനുള്ള മറ്റൊരു മാർഗം. ഗൂഗിൾ ഗ്രൂപ്പ്സിലെത്തി, ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. അത് എല്ലാവർക്കും കാണാവുന്ന രീതിയിലായിരിക്കണമെന്നത്(Public) പ്രത്യേകമോർക്കുക. ഗ്രുപ്പ് ഹോം പേജിന്റെ വലതുഭാഗത്തായി Files എന്നൊരു ടാബ് കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന പേജിൽ ഫയൽ അപ്‍‍ലോഡ് ചെയ്യുവാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും. അപ്‍ലോഡ് ചെയ്തതിനു ശേഷം അതാത് ഫയലിൽ വലത് മൌസ് ബട്ടൺ അമർത്തി ലിങ്ക് കോപ്പി ചെയ്യുക. ലിങ്കിൽ മാറ്റമൊന്നും വരുത്താതെ കോഡ് ജനറേറ്ററിൽ നൽകി, പ്ലെയർ ലഭ്യമാക്കാവുന്നതാണ്. ഈ രീതിയിൽ പ്രവർത്തിക്കുന്ന പ്ലെയറാണ് താഴെക്കാണുന്നത്.

ശ്രദ്ധിക്കുക: ഗൂഗിൾ ഗ്രൂപ്പ്സിൽ ചേർത്തിരിക്കുന്ന ഫയലുകളുടെ സൈസ് ലഭ്യമാക്കുവാൻ സാധിക്കുന്നില്ല. അതിനാൽ സീക്ക് ബാർ ശരിയായി പ്രവർത്തിക്കുകയില്ല.

യാഹൂ ഗ്രൂപ്പ്സ് - ഗൂഗിൾ ഗ്രൂപ്പ്സിൽ ചെയ്തതുപോലെ, ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. Web Features എനേബിൾ ചെയ്തിരിക്കണം. (ഗ്രൂപ്പ് തുടങ്ങുന്ന സമയത്ത് ഇവ എനേബിൾ ചെയ്യണമോ എന്നു ചോദിക്കുന്ന ഒരു പേജ് ദൃശ്യമാവുന്നതാണ്.) ഇടതുഭാഗത്തുള്ള ലിങ്കുകളിൽ Files തിരഞ്ഞെടുത്ത്, തുറന്നുവരുന്ന പേജിൽ വലത്-മുകളിൽ കാണുന്ന Add Files ലിങ്കിൽ ക്ലിക്ക് ചെയ്ത് സൌണ്ട് ഫയൽ കൂട്ടിച്ചേർക്കാവുന്നതാണ്. യാഹൂ ഗ്രൂപ്പിൽ ചേർക്കുന്ന ഫയലുകളുടെ സൈസ് കൃത്യമായി ലഭിക്കുന്നുണ്ട്. അതിനാൽ ഗൂഗിൾ ഗ്രൂപ്പ്സിനെ അപേക്ഷിച്ച്, യാഹൂ ഗ്രൂപ്പ്സാണ് ആഡിയോ പ്ലെയറിന് കൂടുതൽ അനുയോജ്യം. യാഹൂ ഗ്രൂപ്പിൽ ചേർത്തിരിക്കുന്ന സൌണ്ട് ഫയൽ പ്ലേ ചെയ്യുന്ന പ്ലെയറാണ് താഴെ.


ശ്രദ്ധിക്കുക: ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാണ് ആഡിയോ പ്ലെയര്‍ നിങ്ങളുടെ പോസ്റ്റിലേക്ക് ചേര്‍ക്കപ്പെടുക. അതിനാല്‍ ബ്ലോഗര്‍ എഡിറ്റ് വിന്‍ഡോയില്‍ ലഭ്യമായ Preview-വില്‍ പ്ലെയര്‍ കാണുവാന്‍ സാധിക്കുകയില്ല. എന്നാല്‍ പബ്ലിഷ് ചെയ്തതിനു ശേഷം, പോസ്റ്റ് ബ്രൌസറില്‍ തുറക്കുമ്പോള്‍ ആഡിയോ പ്ലെയര്‍ ലോഡാവുന്നതാണ്. (ബ്രൌസറില്‍ ജാവ സ്ക്രിപ്റ്റുകള്‍ റണ്‍ ചെയ്യുന്നത് അനുവദിച്ചിരിക്കണമെന്നു മാത്രം.)



മുകളിൽ ഉപയോഗിച്ചിരിക്കുന്ന കീര്‍ത്തനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ ലഭ്യമാണ്.


Description: How to add sound files to your blog? Presenting Audio Player 1, a simple solution to add sound files to your blog. No registration, no user-account required. Just use your Google Account along with Google Pages service. Upload files to Google Pages and then generate your code using the Audio Player Code Generator. Add the player code in your blog post and you are done! Add Sound/Audio/MP3 Files, Audio Player 1, AudioPlayer 1, Odio/MOG/esnips Alternative, Sankethikam, Haree | ഹരീ, Hareesh N. Nampoothiri.
--

16 comments:

Haree said...

ആഡിയോ പ്ലെയര്‍ ഒന്ന്: നിങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ ആഡിയോ ഫയലുകള്‍ ചേര്‍ക്കുവാനുള്ള ലളിതമായ ഒരു മാര്‍ഗം.
--

പൊറാടത്ത് said...

പ്രിയ സുഹൃത്തേ.. ഞാന്‍ ഇത് ഒന്ന് പരീക്ഷിച്ച് നോക്കി. ബ്ലൊഗ് പോസ്റ്റില്‍ പേസ്റ്റ് ചെയ്ത് പ്രിവ്യൂ നോക്കുമ്പോള്‍ പ്ലയെര്‍ കാണുന്നില്ല.. അത് കൊണ്ട് പോസ്റ്റ് പുബ്ലിഷ് ചെയ്തില്ല.

ഇത് ശരിയ്ക്കും പ്രവര്‍ത്തിച്ചാല്‍ വളരെ ഉപകാരപ്രദമായിരിയ്ക്കും.. നല്ല ശ്രമം..

Haree said...

@ പൊറാടത്ത്,
പരീക്ഷിച്ചു നോക്കിയതിനു നന്ദി. പക്ഷെ, പബ്ലിഷ് ചെയ്യേണ്ടിയിരുന്നു. ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാണ് ആഡിയോ പ്ലെയര്‍ നിങ്ങളുടെ പോസ്റ്റിലേക്ക് ചേര്‍ക്കപ്പെടുക. അതിനാല്‍ ബ്ലോഗര്‍ എഡിറ്റ് വിന്‍ഡോയില്‍ ലഭ്യമായ Preview-വില്‍ പ്ലയര്‍ കാണുവാന്‍ സാധിക്കുകയില്ല. എന്നാല്‍ പബ്ലിഷ് ചെയ്തതിനു ശേഷം, പോസ്റ്റ് ബ്രൌസറില്‍ തുറക്കുമ്പോള്‍ ആഡിയോ പ്ലെയര്‍ ലോഡാവുന്നതാണ്. (ബ്രൌസറില്‍ ജാവ സ്ക്രിപ്റ്റുകള്‍ റണ്‍ ചെയ്യുന്നത് അനുവദിച്ചിരിക്കണമെന്നു മാത്രം.)ഒന്നു കൂടി ശ്രമിച്ചു നോക്കൂ. :)
--

Unknown said...

നന്ദി ഹരിയേട്ടാ...
ഇപ്പൊ തന്നെ ഒന്നു പോസ്റ്റുന്നു.

Unknown said...

പരീഷണം വിജയം
ഇതാ ഒരു പാട്ട്... നാളെയാവുകിലേറെവൈകീടും

http://ksspnewss.blogspot.com/2008/05/blog-post_6719.html

വേണു venu said...

പ്രയോജനപ്രദം ഹരീ.നന്ദി.:)

ഓ.ടോ. പ്രിയ വേണുഗോപാലിന്‍റെ പുല്ലാങ്കുഴല്‍ ഞാന്‍‍ അതു് ആഡിയോ ആക്കാന്‍‍ രണ്ടു ദിവസമായി ശ്രമിക്കയായിരുന്നു. ഇപ്പോള്‍ ആഡിയോ ആയി എനിക്കിവിടെ കിട്ടി.അതിനു് പ്രത്യേക നന്ദി.

live stream audio vedeo ഏതു സോഫ്റ്റുവെയര്‍ ഉപയോഗിച്ചാണു്‍‍ കമ്പ്യൂട്ടറില്‍‍ സേവു് ചെയ്യുന്നതു്.?.

Malayali Peringode said...

ഒരുപാടുനാളായി ചിന്തിച്ചുചിന്തിച്ചന്തം വിട്ട് കുന്തം വിട്ടിരിക്കുമ്പോഴാ ഈ പോസ്റ്റ് കണ്ടത്...

ഹരീ... നന്ദി :)

Haree said...

@ റഫീക്ക് കീഴാറ്റൂര്‍, മലയാളി
നന്ദി. :)

@ വേണു,
നന്ദി. :)
ലൈവ് സ്ട്രീമിംഗ് ആഡിയോ ഏതെങ്കിലുമൊരു റിക്കാര്‍ഡിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് (ഉദാ: ആഡാസിറ്റി) റിക്കാര്‍ഡ് ചെയ്യാവുന്നതേയുള്ളൂ. വിശദമായി ഈ പോസ്റ്റിലുണ്ട്.
--

ഇ-വിവരം said...

ഹരി, നന്ദി; മനോഹരമായ ഈ ബ്ലോഗിന്‌....

അഹങ്കാരി... said...

ഹരിച്ചേട്ടാ...

എനിക്ക് ഫ്ലാഷ് പഠിച്ചാല്‍കൊള്ളാം എന്നുണ്ട്.

നല്ല റഫറ്രന്‍സ് ടെക്സ്റ്റ്( മലയാളമായാല്‍ നന്ന്നായിരുന്നു) ഏതെന്ന് ഒന്നു പറയാമോ???

അതുപോലെ താങ്കള്‍ ചെയ്തിരിക്കുന്നവയില്‍ എങ്ങനെയാ ഗ്ലോസ്സി എഫക്ട് നല്‍കിയിരിക്കുന്നത്???

(ഞാന്‍ താങ്കള്‍ ഇന്‍ഫോകൈരളിയില്‍ എഴുതീയത്തും പിന്നെ സ്വയ്യവും പഠിച്ചതുമായി ഉള്ളാ അറിവേ ഫ്ലാഷില്‍ ഉള്ളൂ)

Haree said...

@ ഇ-വിവരം,
നന്ദി.

@ അഹങ്കാരി,
വളരെ ആധികാരികമായ പഠനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ഫ്ലാഷ് സി.എസ്.3 പ്രൊഫഷണല്‍ ബൈബിള്‍ ആവും ഏറ്റവും ഉത്തമം. മലയാളത്തിലുള്ള ഒരു പുസ്‌തകമാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ‘ഫ്ലാഷ് പഠിച്ചു തുടങ്ങാം’ എന്ന എന്റെ പുസ്‌തകം പരിഗണിക്കാവുന്നതാണ്. എന്നാല്‍ തലക്കെട്ട് സൂചിപ്പിക്കുമ്പോലെ വളരെ ആഴത്തിലുള്ള ഒരു പുസ്‌തകമല്ല അത്.
--

അഹങ്കാരി... said...

ഹരിയേട്ടാ...

താങ്കളുടെ പുസ്തകം തന്നെയാണ് ഉദ്ദേശിച്ചത്...

അത് എങ്ങനെ/എവിടെ വാങ്ങാന്‍ പറ്റും?

വിശദവിവരങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്

sasthamcotta@gmail.com

Haree said...

@ അഹങ്കാരി,
മുകളില്‍ നല്‍കിയിരുന്ന ലിങ്ക് ശ്രദ്ധിക്കൂ... അതിലുണ്ട് പൂര്‍ണ്ണവിവരങ്ങള്‍.
--

smartmallu said...

thanks 4 d seggestion. its working. better audioplayers n myfetishplayer.com

ആഗ്നേയ said...

ഹരീ...ഈ പൊസ്റ്റ് നോക്കി ഒരു ആഡിയോഫയല്‍ അപ് ലോഡ് ചെയ്യാന്‍ നോക്കി...ഹരി ആദ്യം പറഞ്ഞ്ഞ 3 സൈറ്റുകള്‍ യു.എ.ഇ.യില്‍ ഓപണ്‍ അകുന്നില്ല...ഗൂഗിള്‍പെജില്‍ ഇപ്പോള്‍ പേജ്മേക്കിംഗ് അനുവദിക്കുന്നുമില്ല(ഹരി പറഞ്ഞപേജ്)...പകരം സ്വന്തമായി വെബ്സൈറ്റ് ഉണ്ടാക്കാന്‍ ആണ് നിര്‍ദ്ദേശം...ഒരു ആഡിയോ ഫയല്‍ ബ്ലോഗ്ഗില്‍ ഉള്‍പ്പെടുത്താന്‍ മറ്റെന്തെങ്കിലും ലളിതമായ പോംവഴിയുണ്ടോ?

Haree said...

@ smartmallu,
:-)

@ ആഗ്നേയ,
ഗൂഗിൾ പേജസ് പുതുതായി രജിസ്റ്റർ ചെയ്യുവാൻ അനുവദിക്കുന്നില്ല. പകരം അവർ ഗൂഗിൾ സൈറ്റ്സ് എന്ന സേവനം ലഭ്യമാക്കുന്നുണ്ട്. അവിടെ സൈറ്റ് ഉണ്ടാക്കിയ ശേഷം, എഡിറ്റ് പേജിലെത്തുക. Attachments എന്ന ഭാഗത്ത് ബ്രൌസ് ചെയ്ത് ഫയൽ അപ്‍ലോഡ് ചെയ്യാവുന്നതാണ്. തുടർന്ന് ലിങ്ക് കോപ്പി ചെയ്ത് (http://sites.google.com/site/mysite/Home/music.mp3?attredirects=0 എന്നാണെങ്കിൽ http://sites.google.com/site/mysite/Home/music.mp3 എന്നു നൽകിയാൽ മതി.); തുടർന്ന് ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ ചെയ്താൽ മതിയാവും. (ഇത് ഞാൻ ചെയ്തു നോക്കിയില്ല. ചെയ്തു നോക്കിയ ശേഷം, പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്.)

ഈ കാര്യം ചൂണ്ടിക്കാണിച്ചതിന് ആഗ്നേയയോട് പ്രത്യേകം നന്ദി. :-)
--

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome