ഫ്ളാഷിലൊരു ഫീഡ്‌ബാക്ക് ഫോം - ഭാഗം ഒന്ന്
ഫീഡ്‌ബാക്ക് ഫോമുകള്‍ ഏവര്‍ക്കും പരിചിതമായിരിക്കും. മിക്കവാറും എല്ലാ സൈറ്റുകളിലും ഈ സൌകര്യം, ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വെബ് സൈറ്റ് പ്രേക്ഷകര്‍ക്ക്, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വെബ് സൈറ്റില്‍ നിന്നു തന്നെ, അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് അയയ്ക്കുവാനുള്ള സൌകര്യമാണ് ഫീഡ്‌ബാക്ക് ഫോമുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫ്രണ്ട് എന്റ്, ബാക്ക് എന്റ് എന്നിങ്ങനെ രണ്ട് പടികളിലായാണ് ഫീഡ്‌ബാക്ക് ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫ്രണ്ട് എന്റായി മുന്‍കാലങ്ങളില്‍ HTML ഫോമുകളാണ് ഉപയോഗിച്ചിരുന്നത്. ഇവിടെ ഫ്രണ്ട് എന്റായി ഒരു SWF മൂവി എങ്ങിനെ ഉപയോഗിക്കാമെന്നാണ് വിശദീകരിക്കുന്നത്. ബാക്ക്‍എന്റായി PHP, ASP, CGI എന്നിങ്ങനെയുള്ള സ്ക്രിപ്റ്റുകള്‍ ഉപയോഗിക്കാവുന്നതാണ്.
ആദ്യമായി ഫീഡ്‌ബാക്ക് ഫോമിന് ആവശ്യമായ ഇന്റര്‍ഫേസ് ഫ്‌ളാഷില്‍ ഡിസൈന്‍ ചെയ്യുകയാണ് ചെയ്യേണ്ടത്. ഇന്റര്‍ഫേസ് ഡിസൈനിംഗ് ആരംഭിക്കുന്നതിനു മുന്‍പായി എന്തൊക്കെ വിവരങ്ങളാണ് ഉപയോക്താവില്‍ നിന്നും സ്വീകരിക്കുവാന്‍ ലക്ഷ്യമിടുന്നതെന്ന് തീരുമാനിക്കുക. ഇവിടെ വിവരിച്ചിരിക്കുന്ന ഉദാഹരണത്തില്‍, ചില പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് സ്വീകരിക്കുന്നത്. ആവശ്യാനുസരണം കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കുവാന്‍ കഴിയും, അതിനനുസരിച്ച് ഫ്‌ളാഷിലെ ആക്ഷനുകളിലും, PHP സ്ക്രിപ്റ്റിലും മാറ്റങ്ങള്‍ വരുത്തണമെന്നു മാത്രം.
- Name (Variable: user_name) - Name എന്ന ഫീല്‍ഡിലെ ഡാറ്റ user_name എന്ന വേരിയബിളിലാണ് സൂക്ഷിക്കപ്പെടുക എന്നര്‍ത്ഥമാക്കിയിരിക്കുന്നു.
- E-mail (user_email)
- Subject (user_subject)
- Message (user_message)

പ്രധാന സ്റ്റേജിലേക്ക് തിരിച്ചു വന്ന്, ലൈബ്രറിയില്‍ ലഭ്യമായ കമ്പൊണെന്റുകളുടെ വിവിധ ഇന്‍സ്റ്റന്‍സുകള്‍ സ്റ്റേജിലേക്ക് ചേര്‍ക്കുക. Name, E-Mail, Subject എന്നിവയ്ക്ക് TextInput എന്ന കമ്പൊണെന്റും; Message ചേര്‍ക്കുവാനുള്ള സ്ഥലത്തിന് TextArea എന്ന കമ്പൊണെന്റും; മെസേജ് അയയ്ക്കുവാനുള്ള ബട്ടണായി Button എന്ന കമ്പൊണെന്റും ഉപയോഗിക്കുക. കമ്പൊണെന്റുകള്‍ components എന്ന പേരില്‍ ടൈംലൈനില്‍ ലഭ്യമായ ലെയറിലേക്കാണ് ചേര്‍ക്കേണ്ടത്. തൊട്ടു മുകളില്‍ കാണുന്ന texts എന്ന ലെയറില്‍, ഓരോ ബോക്സിന്റേയും പേരും മറ്റ് വിവരങ്ങളും ആവശ്യാനുസരണം നല്‍കാവുന്നതാണ്. ഓരോ കമ്പൊണെന്റിനും ഇന്‍സ്റ്റന്‍സ് നെയിം നല്‍കേണ്ടതുമുണ്ട്.
Variable Name / Variable / Component / Instance Name
Name / user_name / TextInput / box_user_name
E-Mail / user_email / TextInput / box_user_email
Subject / user_subject / TextInput / box_user_subject
Message / user_message / TextArea / box_user_message

(2008 ജൂലൈ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: How to make a Feedback Form in Adobe Flash? Using Flash Movie(SWF) file as front-end and ASP, PHP, CGI scripts as back-end to create an interactive feedback form in Adobe Flash. Published in InfoKairali Computer Magazine, July Issue, 2008. Article by Hareesh N. Nampoothiri aka Haree | ഹരീ.
--
3 comments:
ഫ്ളാഷിൽ ഒരു ഫീഡ്ബാക്ക് ഫോം എങ്ങിനെ നിർമ്മിക്കാമെന്ന് ഈ പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നു.
--
ഹരി ചേട്ടാ...
നന്നായിട്ടുണ്ട്.അടുത്ത പോസ്റ്റ് ആകാംഷയോടെ കാത്തിരിക്കുന്നു.
നല്ല പ്രയോജനപ്രധമായ പോസ്റ്റ്. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു..
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--