സോഷ്യല്‍ ഷെയറിംഗ് ബട്ടണുകള്‍ (Social Sharing Buttons)

ഗൂഗിള്‍ ബസ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ പ്രാചാരത്തില്‍ മുന്നിലുള്ള സൈറ്റുകളിലേക്ക് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുവാനായി ഉപയോഗിക്കാവുന്ന ബട്ടണുകള്‍ എങ്ങിനെ നിര്‍മ്മിച്ചെടുക്കാം എന്നതാണ് ഇവിടെ വിശദമാക്കിയിരിക്കുന്നത്. പുറമേ നിന്നുള്ള ജാവസ്ക്രിപ്പ്റ്റുകള് ഒന്നും ഉപയോഗിക്കാതെ, അതാത് സൈറ്റുകള്‍ തന്നെ നല്കുന്ന ഷെയര്‍ ബട്ടണ്‍ സൌകര്യം ചെറിയ ചില പുതുക്കലുകളോടെ അവതരിപ്പിക്കുകയാണിവിടെ. ഷെയര്‍ ചെയ്തവരുടെ എണ്ണവും മറ്റും കാണിക്കുന്ന തരത്തില്‍ വിപുലപ്പെടുത്തുവാന്‍ ജാവസ്ക്രിപ്റ്റും മറ്റും ഉപയോഗിച്ചുള്ള ബട്ടണുകളും വിവിധ സൈറ്റുകളില്‍ ലഭ്യമാണ്.
ആദ്യമായി ഇപ്രകാരം ചേര്‍ക്കുവാനായി മൂന്ന് ഗ്രാഫിക്കുകള്‍ ആവശ്യമുള്ള വലുപ്പത്തില്‍ ഉണ്ടാക്കിയെടുക്കുക. അവ ഏതെങ്കിലുമൊരു സെര്‍വ്വറിലേക്ക് ചേര്‍ക്കുക. (ഉദാ: Google Sites) അപ്രകാരം ചേര്‍ത്ത മൂന്നു ഗ്രാഫിക്കുകളാണ് ചുവടെ.

100 x 20 വലുപ്പത്തിലുള്ളവയാണ് ഈ മൂന്ന് ബട്ടണുകളും. ഓരോന്നിന്റെയും URL വിലകള്‍ ചുവടെ നല്കിയിരിക്കുന്നു. ആവശ്യമുള്ളവര്‍ക്ക് ഈ ബട്ടണുകള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
http://sites.google.com/site/sankethikam/20100407_social-share-buttons/button_buzz.png
http://sites.google.com/site/sankethikam/20100407_social-share-buttons/button_facebook.png
http://sites.google.com/site/sankethikam/20100407_social-share-buttons/button_twitter.png

എന്ന ഭാഗം കണ്ടു പിടിച്ച് അതിനു തൊട്ടു താഴെയായി മുകളില്‍ കാണുന്നത്രയും ഭാഗം കോപ്പി-പേസ്റ്റ് ചെയ്യുക.ടെമ്പ്ലേറ്റ് PREVIEW ചെയ്ത് പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പുവരുത്തിയതിനു ശേഷം SAVE TEMPLATE അമര്‍ത്തി ടെമ്പ്ലേറ്റ് സേവ് ചെയ്യുക. ബ്ലോഗിലെത്തി ബട്ടണുകള്‍ ഉദ്ദേശിച്ചതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു കൂടി ഉറപ്പുവരുത്തുക. ഇവിടെ കാണുന്ന ബട്ടണുകളില്‍ ക്ലിക്ക് ചെയ്ത് ഈ പോസ്റ്റ് സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുവാന്‍ സാധിക്കും. ഇതേ പ്രകാരം നിങ്ങളുടെ ബ്ലോഗിലെ ബട്ടണുകളും പ്രവര്‍ത്തിക്കേണ്ടതാണ്. (ബ്ലോഗറില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന ബ്ലോഗുകളില്‍ മാത്രമേ ഈ ബട്ടണുകള്‍ ശരിയായി പ്രവര്‍ത്തിക്കുകയുള്ളൂ.)

5 comments:
ഗൂഗിള്‍ ബസ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുവാന്‍ ഉതകുന്ന ബട്ടണുകള്‍ ബ്ലോഗര്‍ ബ്ലോഗുകളില്‍ എങ്ങിനെ ചേര്‍ക്കാം എന്നതിനെക്കുറിച്ച് ഒരു പോസ്റ്റ്.

ഹരി,
ഇതിൽ കാണിച്ചിരിക്കുന്ന മൂന്നാമത്തെ ബോക്സിലെ കോഡുകളാണല്ലോ കോപ്പി ചെയ്യേണ്ടത്. ഈ ബ്ലോഗിന്റെ ലിങ്കുകളാണല്ലോ അപ്രകാരം കോപ്പി പേസ്റ്റ് ചെയ്താൽ വരിക. അവരവരുടെ ബ്ലോഗിന്റെ അഡ്രസ് കൊടുക്കണമല്ലോ അത് സൂചിപ്പിച്ച് കാണുന്നില്ല
ഹരീ,
പോസ്റ്റ് വളരെ ഉപകാരപ്രദമായി. ഞങ്ങള്‍ക്കിത് ഏറെ ഉപകാരപ്രദമായിരിക്കും. മാത്സ് ബ്ലോഗില്‍ ഇത് പരീക്ഷിക്കുന്നു.
ഹരി
@ബഷീര്‍ പി.ബി.വെള്ളറക്കാട്,
ഈ ബ്ലോഗില്‍ നിന്നും ബട്ടണ്‍ ഇമേജുകള്‍ മാത്രമാണ് എടുക്കുന്നത്. ബ്ലോഗ്/പോസ്റ്റ് യു.ആര്.എല്‍. വേരിയബിള്‍ മുഖേനയാണ് എടുക്കുന്നത്. ചേര്‍ക്കുന്ന ബ്ലോഗിനനുസരിച്ച് അവ മാറിക്കോളും.
@ Maths Blog Team,
നന്ദി.

nannayirikkunnu suhruthe
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.