5 ബ്ലോഗിംഗ് നുറുങ്ങുകള്‍
മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവര്‍ക്ക് സഹായകമായേക്കാവുന്ന അഞ്ചു നുറുങ്ങുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഐ.ഇ-യിലേതു പോലെ, ഫയര്‍ ഫോക്സിലും എങ്ങിനെ ബ്ലോഗ് പോസ്റ്റിലെ ചില്ലക്ഷരങ്ങള്‍ ശരിയായി ദൃശ്യമാക്കാം; കമന്റ് ചെയ്യുമ്പോള്‍ എങ്ങിനെ ഹൈപ്പര്‍ ലിങ്ക്, ഇറ്റാലിക്സ്, ബോള്‍ഡ് ടെക്സ്റ്റ് എന്നിവ ഉപയോഗിക്കാം; ചിത്രങ്ങള്‍ എങ്ങിനെ ചെറുതാക്കി നല്കി, പുതിയ ജാലകത്തില്‍ വലുതായി തുറക്കാം; അനോണികമന്റുകള് എങ്ങിനെ ഒഴിവാക്കാം; ഓര്‍ക്കുട്ടില്‍ ബ്ലോഗുകള്‍ എങ്ങിനെ ചേര്‍ക്കാം എന്നീ കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
1. ഫയര്‍ഫോക്സും ചില്ലക്ഷരങ്ങളും
ഫയര്‍ഫോക്സില്‍ മലയാളം യൂണിക്കോഡ് ടെക്സ്റ്റിലെ ചില്ലക്ഷരങ്ങള്‍ ശരിയായി ദൃശ്യമാവാറില്ല. മറ്റു ചില അക്ഷരങ്ങള്‍ക്കും പ്രശ്നങ്ങളുണ്ട്. എന്നാല്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യുമ്പോള്‍ ഫയര്‍ഫോക്സിലും ചില്ലക്ഷരങ്ങള്‍ ശരിയായി ദൃശ്യമാവുന്ന രീതിയില്‍ സെറ്റ് ചെയ്യുവാന്‍ കഴിയും. എങ്ങിനെയാണത് സാധ്യമാവുക? ബ്ലോഗറില്‍ നമുക്ക് ഇഷ്ടമുള്ള ഫോണ്ട് ഉപയോഗിച്ച് കണ്ടന്റ് ദൃശ്യമാക്കുവാന്‍ സാധിക്കും. span എന്ന ടാഗ് ഉപയോഗിച്ചാണ് അത് സാധ്യമാവുക. എന്നാല്‍ ബ്ലോഗര്‍ എഡിറ്റ് വിന്‍ഡോയില്‍ ഫോണ്ട് സെലക്ഷനില്‍ സിസ്റ്റം ഡിഫോള്‍ട്ട് ഫോണ്ടുകള്‍ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ. അതിനാല്‍ Edit Html എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് (ബ്ലോഗര്‍ എഡിറ്റ് വിന്‍ഡോയുടെ വലത്ത്, മുകള്‍ ഭാഗത്ത് ഈ ഓപ്ഷന് ലഭ്യമാണ്) അവിടെ കോഡ് എഴുതിച്ചേര്‍ക്കേണ്ടതുണ്ട്. പോസ്റ്റ് മുഴുവനായി ടൈപ്പ് ചെയ്തതിനു ശേഷം പബ്ലിഷ് ചെയ്യുന്നതിനു തൊട്ടുമുന്‍പ് ഇതു ചെയ്യുന്നതാണ് നല്ലത്. താഴെക്കാണുന്ന ചിത്രത്തില്‍ എന്റര്‍ ചെയ്തിരിക്കുന്ന കോഡ് അതേ രീതിയില്‍ പോസ്റ്റിന്റെ തുടക്കത്തിലും ഒടുക്കത്തിലും എന്റര്‍ ചെയ്യുക.
സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.
• ഇത് അഞ്ജലി ഫോണ്ട് സെറ്റ് ചെയ്യാത്ത ടെക്സ്റ്റ് - ന്, ല്‍, ര്‍, ണ്, ള്‍.
• ഇത് അഞ്ജലി ഫോണ്ട് സെറ്റ് ചെയ്ത ടെക്സ്റ്റ് - ന്, ല്‍, ര്‍, ണ്, ള്‍.
(ശ്രദ്ധിക്കുക: ഐ.ഇ-യില്‍ മുകളിലെ രണ്ട് വരികളും തമ്മില്‍ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. ഫയര്‍ഫോക്സില്‍ മാത്രമേ വ്യത്യാസം അറിയുവാന്‍ സാധിക്കുകയുള്ളൂ.)
അഞ്ജലി ഓള്‍ഡ് ലിപി അല്ലാതെ ലഭ്യമായ മറ്റ് മലയാളം യൂണിക്കോഡ് ഫോണ്ടുകളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഉദാ: രചന(font-family:Rachana_w01), കാര്‍ത്തിക(font-family:Kartika) എന്നിങ്ങനെ. ഒരു കാര്യം ശ്രദ്ധിക്കുക, ഫോണ്ട് ഫയല്‍ സിസ്റ്റത്തില്‍ സേവ് ചെയ്തിരിക്കുന്ന പേരല്ല ഈവിടെ ഫോണ്ട് ഫാമിലിയില്‍ നല്‍കേണ്ടത്. ഫോണ്ട് C:\Windows\Fonts എന്ന ഫോള്‍ഡറില്‍ സേവ് ചെയ്തിരിക്കുന്ന പേര് അല്ലെങ്കില്‍ ഫോണ്ട് വ്യൂവറില്‍ Typeface name: ആയി നല്‍കിയിരിക്കുന്ന പേര്; അതാണ് font-family ആയി നല്‍കേണ്ടത്.
2. കമന്റ് ഫോര്‍മാറ്റിംഗ്
ബ്ലോഗുക്കളില് പലപ്പോഴും ഞാന്‍ കണ്ടിട്ടുള്ള ഒരു പ്രശ്നമാണ്. ലിങ്കുകള്‍ കമന്റായി ഇടുമ്പോള്‍, ഹൈപ്പര്‍ ലിങ്ക് ടെക്സ്റ്റായി നല്കാത്തതിനാല്, ലിങ്ക് പൂര്‍ണ്ണമായി ബ്ലോഗില്‍ ദൃശ്യമാവുന്നില്ല എന്നത്. ലിങ്ക് ഇട്ടതിന്റെ പ്രയോജനം തന്നെ ഇല്ലാതാക്കുന്നതാണ് പലപ്പൊഴും ഇത്. ചെറിയ യു.ആര്.എല്‍ ലിങ്കായി നല്കുമ്പോള് ഇതിന്റെ പ്രയാസം മനസിലാവില്ല, പക്ഷെ യു.ആര്.എല്ലിന്റെ നീളം കൂടും തോറും ഇത് അസൌകര്യമുണ്ടാക്കുന്നു. ലിങ്ക് ഹൈപ്പര്‍ ലിങ്കായി നല്കുവാന് വളരെ എളുപ്പമാണ്. അതുപോലെ കമന്റിലെ ചിലഭാഗങ്ങള്‍ എടുത്തു കാണിക്കുവാനായി ബോള്ഡാക്കുകയോ ഇറ്റാലിക്കാക്കുകയോ ചെയ്യാവുന്നതുമാണ്. താഴെക്കാണുന്ന രീതിയിലാണ് ഓരോന്നിനും എന്റര്‍ ചെയ്യേണ്ടത്. ഹൈപ്പര്‍ ലിങ്ക് നല്ക്കുമ്പോള് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. യു.ആര്.എല്‍ പൂര്‍ണ്ണരൂപത്തില്‍, അതായത് http:// സഹിതം നല്‍കുക.
3. ചിത്രങ്ങള്‍ പുതിയ ജാലകത്തില്‍
എന്റെ ബ്ലോഗുകളില്‍ ഉപയോഗിച്ചിരിക്കുന്നതു കണ്ടാവണം, പലരും എന്നോടു ചോദിക്കുകയുണ്ടായി, ചിത്രങ്ങള്‍ എങ്ങിനെയാണ്, പോസ്റ്റില്‍ ചെറുതായി നല്കിയ ശേഷം, അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ ജാലകത്തില്‍ അതിന്റെ യഥാര്‍ത്ഥ വലുപ്പത്തില്‍ തുറക്കുന്നതെന്ന്. ഒട്ടും പ്രയാസമില്ലാത്ത ഒരു കാര്യമാണിത്. ആദ്യമായി സാധാരണ ചെയ്യുന്നതുപോലെ ചിത്രം അപ്ലോഡ് ചെയ്യുക. ചിത്രം ബ്ലോഗറില്‍ ചേര്‍ത്ത് കഴിയുമ്പോള്‍ Edit Html എന്ന ടാബിലേക്ക് മാറുക. താഴെക്കാണുന്ന രീതിയിലാവും അപ്പോളതിന്റെ കോഡ് ലഭ്യമാവുക.
സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.
ഈ കോഡില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതിയാവും മുകളില്‍ പറഞ്ഞ സാധ്യത ലഭ്യമാകുവാന്‍. ആദ്യമായി പോസ്റ്റില്‍ വരേണ്ട ചിത്രം എത്ര പൊക്കവും വീതിയും ഉള്ളതാവണമെന്ന് തീരുമാനിക്കുക. ആനുപാതികമായി വേണം പൊക്കത്തിലും വീതിയിലും കുറവു വരുത്തുവാന്‍. അല്ലെങ്കില്‍ ചിത്രം നന്നായിത്തോന്നില്ല. ഉദാ: 800 X 600 പിക്സത്സ് വലുപ്പത്തിലുള്ള ചിത്രമാണെന്നിരിക്കട്ടെ. നമുക്ക് വീതി 320-ലേക്ക് കുറയ്ക്കണം. അപ്പോള്‍ ആനുപാതികമായ പൊക്കം എന്നു പറയുന്നത് 240 പിക്സത്സ് ആയിരിക്കും. അതായത് (320/800)*600. ഇത് width="320" height="240" എന്ന രീതിയില്‍ img-ടാഗില്‍ കൂട്ടിച്ചേര്‍ക്കുക. ചിത്രം പുതിയ വിന്‍ഡോയില്‍ തുറക്കുവാനായി a-ടാഗിനുള്ളില്‍, href="http://image-url-here.gif" എന്നതിനു ശേഷം target="_blank" എന്നു നല്‍കുക. പുതുക്കിയ കോഡാണ് താഴെക്കാണുന്നത്.
സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.
ഇനി ചിത്രങ്ങള്‍ ടെക്സ്റ്റ് ഹൈപ്പര്‍ ലിങ്കായും ദൃശ്യമാക്കാവുന്നതാണ്. പുതിയ ബ്ലൊഗര്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൌണ്ടാണല്ലോ ഉപയോഗിക്കുക. പിക്കാസ-വെബ് എന്ന ഗൂഗിളിന്റെ ഇമേജ്-ഷെയറിംഗ് സേവനവുമായി നിങ്ങളുടെ ബ്ലോഗിനെ ബന്ധിപ്പിച്ചിരിക്കുന്നു. http://picasaweb.google.com/home എന്ന സൈറ്റില്‍, നിങ്ങള്‍ ബ്ലോഗ് ചെയ്യുന്ന ഗൂഗിള്‍ അക്കൌണ്ട് ഉപയോഗിച്ച് ലോഗ്-ഇന്‍ ചെയ്യുക. നിങ്ങളുടെ ബ്ലോഗിന്റെ പേരില്‍ ഒരു ഫോള്‍ഡര്‍(ആല്‍ബം) ലഭ്യമായിരിക്കും(ഒരു ചിത്രമെങ്കിലും ഉപയോഗിച്ചിട്ടുള്ള ബ്ലോഗുകള്‍ മാത്രമേ ഇവിടെ കാണുവാനാകൂ, അതും പഴയ പോസ്റ്റുകളിലെ ചിത്രങ്ങള്‍ ഇവിടെ ലഭ്യമായിരിക്കുകയുമില്ല). ബ്ലോഗ് പോസ്റ്റുകളില്‍ നിങ്ങള്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ അതാത് പിക്കാസ-ആല്‍ബത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കും. എന്നാല്‍ ഇത് പബ്ലിക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ടാവില്ല. ഒരു ചിത്രം ബ്ലോഗ് പോസ്റ്റില്‍ അപ്ലോഡ് ചെയ്ത ശേഷം ഡിലീറ്റ് ചെയ്താലും ഗൂഗിള്‍ സെര്‍വറില്‍ നിന്നും അത് ഡിലീറ്റ് ചെയ്യപ്പെടില്ല്ല; ആല്‍ബത്തില്‍ അത് സൂക്ഷിക്കപ്പെടും. ആല്‍ബത്തില്‍ നിന്നും ആവശ്യമില്ലാത്ത ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഹൈപ്പര്‍ ലിങ്കായി ചിത്രത്തിന്റെ യു.ആര്.എല്‍ നല്കുവാന് ചിത്രം പോസ്റ്റില്‍ അപ്ലോഡ് ചെയ്തതിനു ശേഷം ഒറിജിനല്‍ ലിങ്കിലെ img-ടാഗ് ഒഴിവാക്കുക. പകരം ചിത്രത്തിന്റെ പേര് നല്‍കുക. അതിനു ശേഷം ആവശ്യമുള്ള സ്ഥലത്ത് a-ടാഗ് മുഴുവനായും കൊണ്ടുപോയി വെയ്ക്കുക. ഈ ആവശ്യത്തിനായി പുതുക്കിയ കോഡ് ഇവിടെ കാണാവുന്നതാണ്.
4. അനോണികളെ ഒഴിവാക്കാം
ഒരു ബ്ലോഗില്‍ ആര്‍ക്കൊക്കെ കമന്റ് ചെയ്യാം എന്നത് ഓരോ ബ്ലോഗ് ഉടമയ്ക്കും തീരുമാനിക്കാവുന്നതാണ്. അതിനായി Dashboard > Settings വഴി Comments എന്ന ടാബിലെത്തുക. അവിടെ Who can Comment? എന്നതില്‍ മൂന്ന് ഓപ്ഷനുകള്‍ ലഭ്യമാണ്. Only Registered Users, Anyone, Only Members of this Blog എന്നിവയാണ് ആ ഓപ്ഷനുകള്‍. ഇതില്‍ ആദ്യത്തെ ഓപ്ഷന് - Only Registered Users, സെലക്ട് ചെയ്താല്‍ ഗൂഗിള്‍ അക്കൌണ്ട് ഉള്ളവര്‍ക്കു മാത്രമേ കമന്റ് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ആ അക്കൌണ്ടില്‍ മറ്റൊരു ബ്ലോഗുണ്ടെങ്കില്‍, അത് പ്രൊഫൈല്‍ പേജില്‍ ദൃശ്യമായിരിക്കുകയും ചെയ്യും (പ്രൊഫൈല്‍ പബ്ലിക് ഷെയേഡ് ആണെങ്കില്‍ മാത്രം.). ഈ ഓപ്ഷന് സെല്ക്ട് ചെയ്യുന്നതുകൊണ്ട്, നമുക്ക് വ്യക്തികളെ ഒരുപക്ഷെ മനസിലാക്കുവാന്‍ സാധിക്കുകയില്ലെങ്കിലും, ആ അക്കൌണ്ടില്‍ വരുന്ന ആക്ടിവിറ്റികള്‍ ഗൂഗിള്‍ ട്രാക്ക് ചെയ്യുന്നതിനാല്‍, ഗുരുതരമായ എന്തെങ്കിലും പ്രശ്നം ഒരു കമന്ററുടെ ഭാഗത്തു നിന്നുണ്ടായാല്‍ (ഉദാ: തുടര്‍ച്ചയായ അസഭ്യകമന്റുകള്‍) ഗൂഗിളില്‍ പരാതിപ്പെടുവാന്‍ ഈ ഐ.ഡി. ഉപയോഗിക്കാം. ഒരുപക്ഷെ, കമന്റുകള്‍ എല്ലാവര്ക്കും ചെയ്യുവാന്‍ സാധിക്കാത്തതിനാല്‍, കമന്റുകളുടെ എണ്ണം കുറയുമായിരിക്കാം. എന്നാല്‍ ഒന്നോര്‍ക്കുക, ഇന്ന് ഗൂഗിള്‍ അക്കൌണ്ട് ഉപയോഗിക്കാത്തവരും വളരെ വിരളമാണല്ലോ?
Anyone എന്ന ഓപ്ഷനാണ് അടുത്തത്. പോസ്റ്റ് വായിക്കുന്ന ആര്‍ക്കും ഈ ഓപ്ഷനാണ് സെലക്ട് ചെയ്യുന്നതെങ്കില്‍ കമന്റ് ചെയ്യുവാന്‍ സാധിക്കും. ഗൂഗിള്‍ അക്കൌണ്ടില്ലാത്തവര്ക്കും അഭിപ്രായം പറയുവാന്‍ സാധിക്കുമെങ്കിലും, ഇത് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നു. ഈ സൌകര്യം നല്‍കിയിട്ട്, കമന്റുകളില്‍ കൂടി ഉപദ്രവം നേരിട്ടാല്‍, ഫലപ്രദമായി കമന്റിട്ടയാളെ കണ്ടെത്തുവാന്‍ കഴിഞ്ഞുവെന്നു വരില്ല. Only Members of this Blog എന്നത് ഗ്രൂപ്പ് ബ്ലോഗുകളിലാണ് ഉപയോഗിക്കപ്പെടുക. അതായത്, ഒന്നില്‍ കൂടുതല്‍ പേര് ചേര്‍ന്ന് എഴുതുന്ന ബ്ലോഗുകളില്‍, ഈ ഓപ്ഷന് സെലക്ട് ചെയ്താല്‍, ആ ബ്ലോഗില്‍ എഴുതുവാന്‍ അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമേ കമന്റ് ചെയ്യുവാനും സാധിക്കുകയുള്ളൂ. വളരെ വിരളമായി മാത്രം ഉപയോഗിക്കപ്പെടുന്ന ഓപ്ഷനാണിത്. പോസ്റ്റുമായി ബന്ധമില്ല്ലാത്ത കമന്റുകള്‍ ഒഴിവാക്കുവാനായി Comment Moderation എന്ന ഓപ്ഷനും ഉപയോഗിക്കാവുന്നതാണ്.
വേഡ് വേരിഫിക്കേഷന് എന്നൊരു ഓപ്ഷനും ബ്ലോഗറില്‍ കമന്റ് ചെയ്യുന്നത് അഡ്മിനിസ്ട്രേറ്റ് ചെയ്യുവാന്‍ ലഭ്യമാണ്. ഒരു ഇമേജില്‍ കാണുന്ന അക്ഷരങ്ങളോ അക്കങ്ങളോ ടെക്സ്റ്റ് ബോക്സില്‍ എന്റര്‍ ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സോഫ്റ്റ്വെയര് പ്രോഗ്രാമുകളുപയോഗിച്ച് പരസ്യങ്ങളും മറ്റും ആട്ടോമാറ്റിക്കായി കമന്റ് ചെയ്യുന്നതിനെ ചെറുക്കൂവാനാണ് ഈ ഓപ്ഷന്. അങ്ങിനെ സ്പാം കമന്റുകള്‍ ധാരാളമായി വരുന്നുണ്ടെങ്കില്‍ മാത്രം ഈ ഓപ്ഷന് ആക്ടീവാക്കിയാല്‍ മതിയാവും. ബ്ലോഗുകളില്‍ പലരും ഇത് അനാവശ്യമായി ഉപയോഗിച്ചുവരുന്നതായിക്കാണുന്നു. അനോണികളെ തടയുവാനുള്ള ഒരു മാര്ഗമാണിതും എന്നൊരു തെറ്റിദ്ധാരണയും ചിലര്ക്കെങ്കിലുമുണ്ടെന്ന് തോന്നുന്നു. സ്പാം കമന്റുകള്‍ വരുന്നില്ലായെങ്കില്‍ ഈ ഓപ്ഷന് ഒഴിവാക്കുന്നതാണ് നല്ലത്.
5. ഓര്‍ക്കുട്ടും ബ്ലോഗറും
മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്ന ഒട്ടുമിക്കവപ്പേരും ഓര്‍ക്കുട്ടിലും അംഗങ്ങളാണല്ലോ. ഓര്‍ക്കുട്ടിന്റെ പുതിയ ഒരു സാധ്യതയാണ്, പ്രൊഫൈല്‍ പേജില്‍ നമുക്കിഷ്ടപ്പെട്ട അഞ്ചു ഫീഡുകള്‍ എന്റര്‍ ചെയ്യാമെന്നത്. അതിനായി ഓര്‍ക്കുട്ടില്‍ ലോഗിന്‍ ചെയ്ത്, ഹോം പേജില്‍ നമ്മുടെ പ്രൊഫൈല്‍ ചിത്രത്തിന് കീഴെ നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ edit feeds എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ചിത്രം ശ്രദ്ധിക്കുക.
തുടര്‍ന്ന് നമുക്ക് പ്രൊഫൈലിലേക്ക് ഫീഡ് എന്റര്‍ ചെയ്യുവാനുള്ള ഓപ്ഷനുകള്‍ ലഭ്യമായ ഒരു പേജ് ലഭ്യമാവും. ഓര്‍ക്കുട്ടില്‍ ഉപയോഗിക്കുന്ന ഐഡി തന്നെയാണ് ബ്ലോഗ് ചെയ്യുവാനും ഉപയോഗിക്കുന്നതെങ്കില്‍ സ്വന്തം ബ്ലോഗുകള്‍ അവിടെ ലിസ്റ്റ് ചെയ്യും. add എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഫീഡ് my feeds-ലേക്ക് ചേര്‍ക്കാവുന്നതാണ്. മറ്റേതെങ്കിലും ഫീഡാണ് ചേര്‍ക്കേണ്ടതെങ്കില്‍ Url: എന്ന ടെക്സ്റ്റ് ബോക്സില്‍ ഫീഡിന്റെ അഡ്രസ് എന്റ്ര് ചെയ്ത ശേഷം add എന്ന ബട്ടണമര്‍ത്തിയാല്‍ മതിയാവും.
ഇതിന്റെ മറ്റൊരു സാധ്യത, ഫീഡ് യൂ.ആര്.എല്‍ ആയി പൈപ്പുകളെക്കുറിച്ചുള്ള പോസ്റ്റില്‍ പരിചയപ്പെട്ട പിന്മൊഴികള് എന്ന പൈപ്പ് തന്നെ നല്‍കാമെന്നതാണ്. ഓര്‍ക്കുട്ടില്‍ പിന്മൊഴിവായന ഇതുമൂലം സാധ്യമാവും. പിന്മൊഴികള്ക്കുമുകളില് വലതു മൌസ് ബട്ടണ്‍ അമര്‍ത്തി, മെനുവില്‍ നിന്നും ലിങ്ക് മാത്രമായി കോപ്പി ചെയ്യുക. അത് ഓര്‍ക്കുട്ടില്‍, ഫീഡ് യു.ആര്.എല്‍ എന്റര്‍ ചെയ്യുവാനുള്ള ടെക്സ്റ്റ് ബോക്സില്‍ പേസ്റ്റ് ചെയ്യുക. നമ്മുടെ പ്രൊഫൈല്‍ പേജില്‍ പോയി, ഫീഡിലൊന്ന് ക്ലിക്ക് ചെയ്താല്‍, പിന്മൊഴികള് വായിക്കാവുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന ചിത്രം കാണൂ.
സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.
--
Keywords: Tips & Tricks, Blogger, Orkut, Edit Feed, Comment Settings, Pipes, Pinmozhikal, Marumozhikal, Formatting, Images open in New Window, Anonymous, Block, Image Hyperlink Text, Displaying Unicode Correctly in FireFox
--
31 comments:
ബ്ലോഗ് ചെയ്യുമ്പോള്‍ പ്രയോജനപ്പെടുത്താവുന്ന അഞ്ച് നുറുങ്ങുകള്‍. ഒരുപക്ഷെ, എല്ലാവര്ക്കും അറിയാവുന്ന ചെറിയ കാര്യങ്ങളാവും ഇതൊക്കെയും. എങ്കിലും ആര്‍ക്കെങ്കിലുമൊക്കെ പ്രയോജനപ്പെടുമെന്ന വിശ്വാസത്തില്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ഓഫ്: ഈ പോസ്റ്റുമുതല്‍ ‘സാങ്കേതികം’ എന്ന എന്റെ ബ്ലോഗും മറുമൊഴിയിലേക്ക് ചേക്കേറുന്നു. പ്രോത്സാഹനങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിച്ചുകൊള്ളുന്നു.
--
എല്ലാം എന്റേയും സംശയങ്ങളായിരുന്നു. വിവരണത്തിന് നന്ദി. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
താങ്ക്സ് ഹരീ
അഞല്കാരനോട്,
വളരെ നന്ദി. സമയം പോലെ എന്റെ കഴിവുപൊലെ ഇനിയും ഇതുപോലെ എന്തെങ്കിലുമൊക്കെ എഴുതാം. :)
സാല്ജോയോട്,
നന്ദി.. :)
--
ഹരീ, വളരെ പ്രയോജന പ്രദമായ പോസ്റ്റു്.
ലളിതമായി കാര്യങ്ങള്‍ മനസ്സിലാക്കിതരാനുള്ള കഴിവിനും എന്റെ പ്രണാമം.:)
for that first option haree told .. I think the frequent fire fox guys can use post template..
for that they can go to the settings of the blog >> then to formating >> and then post template..
enter the span tags as haree illustrated and hit save settings..
done..!, the burden of typing in the tag evry time is out of our head...
pss.. But haree recommended to add this tag as last step..
malayalame kshamichalum
highly informative. congrats
please send this also to vk abdu sir
വേണുവിനോട്,
മാഷേ... നല്ലവാക്കുകള്‍ക്ക് വളരെ നന്ദി :)
പ്രണാമം... /\
ആലപ്പുഴക്കാരനോട്,
അതെ, അങ്ങിനെ ഒരു ഓപ്ഷന് ലഭ്യമാണ്. പക്ഷെ, പ്രയോഗത്തില്‍ ധാരാളം കുഴപ്പങ്ങള്‍ വരുന്നു. ടെമ്പ്ലേറ്റായി ചേര്‍ത്തു കഴിഞ്ഞാല്‍, ഓരോ സ്പാനിനും പിന്നീട് ഫോണ്ട് AnjaliOldLipi എന്ന് ആവര്‍ത്തിച്ച് സെറ്റ് ചെയ്യും. അവസാനം കോഡെടുത്തു നോക്കിയാല്‍ സ്പാനുകളുടെ ബഹളം! ധാരാളം അനാവശ്യ സ്പാനുകള്‍. ആ പ്രശ്നം ഒഴിവാക്കുവാനായാണ്, ഏറ്റവും അവസാനം പബ്ലിഷ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഈ ടാഗുകള്‍ രണ്ടും മാന്വലായി ചേര്‍ത്താല്‍ മതിയെന്നു പറഞ്ഞത്. :) (അതിനെന്തിനാണ് മലയാളത്തോട് ക്ഷമാപണം!)
നന്ദി...
വി.കെ. ആദര്‍ശിനോട്,
നന്ദി :) പക്ഷെ, ഇത് ബ്ലോഗ് ചെയ്യുന്നവര്‍ക്കല്ലേ ഉപകാരപ്പെടൂ? സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടുമോ?
--
send this, last year they published blog news in a big way. So there is a chance to publish it. any way do send it, if possible
വളരെ നല്ല ഉപയോഗപ്രദമായ നുറുങ്ങുകള്‍.... അഭിവാദ്യങ്ങള്‍......
പ്രിയ ഹരി. കുറച്ച് സംശയങ്ങളുണ്ട്.
ഹരിയുടെ മെയിലൈഡി കിട്ടിയില്ല. ഒന്ന് തരുമോ?
entamme at gmail.com
ഹരീ ..കുറെ നാളായി ഹരിയുടെ സാങ്കേതികം ഒന്നു അരിച്ചുപെറുക്കണം എന്ന് വിചാരീക്കുന്നു. സ്വസ്ഥമയൊന്നു വായിക്കാന്‍ സമയം കിട്ടാറില്ല. ഇപ്പോള്‍ അത്യാവശ്യമായി. ഞാന്‍ ചിത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരുപേജ് തുടങ്ങാനുള്ള ആലോചനയിലാണ്. ഇവിടെ ഒരു റ്റിപ് ഉണ്ടെന്ന് ഓര്‍മയുണ്ടായിരുന്നു. ഒന്നു ശ്റമിക്കട്ടെ. ഒരുപാടു നന്ദി.
ഹരീ, ഈ പോസ്റ്റിലെ ഏതോ ഒരു ചിത്രത്തിന്റെ വലിപ്പം കൂടിയതുകൊണ്ടാണോ ലേബല്‍, തിരയുക തുടങ്ങിയവ ഏറ്റവും താഴെ കിടക്കുന്നത്? അതോ അങ്ങിനെ ഇട്ടതോ? ഒരു സംശയം കൂടി ഉണ്ട്. നാം എടുത്ത പടം പോസ്റ്റ് ചെയ്യുമ്പോള്‍ അതിന്റെ സൈസ് എത്ര വരെ ആകാം? നീളം, വീതി, എത്ര കെ.ബി.?
qw_er_ty
വി.കെ. ആദര്‍ശ്, അനൂപ് അമ്പലപ്പുഴ, വിശാലമനസ്കന്, മനു,
എല്ലാവര്ക്കും നന്ദി. :)
മൂര്‍ത്തിയോട്,
അങ്ങിനെയിട്ടതല്ല. ഐ.ഇ.യില്‍ അങ്ങിനെയൊക്കെയാണ് കാണുന്നത്, പക്ഷെ ഫയര്‍ഫോക്സില്‍ ശരിയായി തന്നെ കാണിക്കും. :)
എടുത്ത പടം, ബ്ലോഗില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ എന്നല്ലേ ഉദ്ദേശിച്ചത്. നീളം, വീതി എന്നിവ ടെമ്പ്ലേറ്റിന് അനുസൃതമായി മാറും. ഒരു ചിത്രം, നല്ല വലുപ്പത്തിലുള്ളത്, പോസ്റ്റ് ചെയ്ത ശേഷം, പോസ്റ്റ് സാധാരണ രീതിയില്‍ കാണുക. എന്നിട്ട് അതിന്റെ സ്ക്രീന്‍ ഷോട്ട് എടുക്കുക. സ്ക്രീന്‍ ഷോട്ട് ഫോട്ടോഷോപ്പില്‍ തുറന്ന്, ചിത്രത്തിന്റെ ഭാഗം മാത്രമായി സെലക്ട് ചെയ്ത് ക്രോപ്പ് ചെയ്യുക. ചിത്രത്തിന്റെ വലുപ്പം ഇപ്പോളെത്രയാണോ, അതാണ് ആ ടെമ്പ്ലേറ്റില്‍ പോസ്റ്റ് ചെയ്യാവുന്ന ചിത്രത്തിന്റെ വലുപ്പം. ദൃശ്യഭംഗി കുറയാതെ എത്ര മാത്രം കെ.ബി. കുറയ്ക്കാമോ അത്രയും നല്ലത്.
--
നന്ദി ഹരീ..
നിങ്ങളുടെ ഒക്കെ കഷ്ടകാലത്തിനു് ഞാനൊരു ക്യാമറ വാങ്ങി...:)
ഹരീ, ചില ബ്ലോഗുകളില്‍ കമന്റില്‍ ലിങ്ക് ചെയ്യാമെങ്കിലും ചില ബ്ലോഗുകളില്‍ അത് സ്വീകരിക്കുന്നില്ലല്ലോ. എന്തുകൊണ്ടാണത്.
qw_er_ty
dear hari, can we change the blog url with out loosing the posts.. pls advice.. thank u
@ മൂര്‍ത്തി,
:) ക്യാമറ എങ്ങിനെ പോവുന്നു?
@ കൃഷ്,
പ്രാഥമികമായുള്ള HTML ടാഗുകള്‍ സ്വീകരിക്കുന്ന ബ്ലോഗുകളില്‍ മാത്രമേ ഹൈപ്പര്‍ ലിങ്ക് നല്കുവാന് സാധിക്കുകയുള്ളൂ. ഡിഫോള്‍ട്ടായി ബ്ലോഗര്‍, വേഡ്പ്രസ്സ് എന്നിവയില്‍ ടാഗുകള്‍ സാധ്യമാണ്. സ്ക്രിപ്റ്റ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്യുന്നതാവാം.
@ ബഷീര്‍ വെള്ളറക്കാട്,
തീര്‍ച്ചയായും. Dashboard > Settings > Publishing, അവിടെ Blog*Spot Address എന്ന ടെക്സ്റ്റ് ബോക്സില്‍ ബ്ലോഗിന്റെ യു.ആര്.എല്‍. മാറ്റിയാല്‍ മതിയാവും.
--
വളരെ നന്ദി..
ഇപ്പോള്‍ ഒരു സംശയം കൂടി.. എന്റെ സംശയത്തിനു താങ്കളുടെ മറുപടി താങ്കളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തത് ഇപ്പോള്‍ ഞാന്‍ ബ്ലോഗ് വീണ്ടും തുറന്നപ്പോഴാണു കാണുന്നത്.. ഒരു ബ്ലോഗില്‍ നമ്മള് കമന്റ് ചെയ്താല്‍ അതിന്റെ മറുപടിയായി ആ ബ്ലോഗിന്റെ ഓതര്‍ ( അല്ലെങ്കില്‍ കമന്റ് ചെയ്യുന്ന മറ്റ് ബ്ലോഗര്‍മാര്‍ ) തിരിച്ച് കമന്റ് ചെയ്യുന്നത് നമുക്ക് ഇ മെയില്‍ വഴിയായി കിട്ടാനുള്ള വഴിയുണ്ടോ ?
മറുപടി പ്രതീക്ഷിക്കുന്നു..
pbbasheer@gmail.com
തീര്‍ച്ചയായും ഉണ്ട്. ബ്ലോഗറില്‍ Leave your comment എന്ന ടെക്സ്റ്റ് ബോക്സിന്റെ ചുവട്ടില്‍, [PUBLISH YOUR COMMENT] ബട്ടണിനു മുകളിലായി, Email follow-up comments to yourmail@yourdomain.com എന്ന ചെക്ക് ബോക്സ് കണ്ടില്ലേ? അത് കമന്റ് ചെയ്യുമ്പോള്‍ സെലക്ട് ചെയ്തിരുന്നാല്‍ മതിയാവും. പിന്നാലെ വരുന്ന കമന്റുകള്‍ കൊടുത്തിരിക്കുന്ന മെയില്‍-ഐഡിയില്‍ എത്തിക്കോളും.
--
അത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.. ഇപ്പോള്‍ കണ്ടു..
അവിടെ നമ്മള് ബ്ലോഗ് സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഐഡി കാണുന്നുണ്ടല്ലോ.. അപ്പോള്‍ ആ മെയില്‍ ഐഡിയിലെക്ക് ഫോളൊ അപ് മറുപടികള്‍ വരും.. ഒ.കെ..
അവിടെ അതേ ഐഡിയിലേക്ക് മെയില്‍ വരാതെ മറ്റൊരു ഐഡിയിലേക്ക് വരുത്താന്‍ വല്ല മാര്‍ഗവുമുണ്ടോ ? യൂസര്‍ ഐഡി മാറ്റാതെ...
സോറി ഫോര്‍ ഡിസ്റ്റര്ബിംഗ്
i think u r busy.. one more doubt to clear.. i have made filter to forward the mail from my gmail to anothr mail and its working but the problem is all the mail which came to my gmail is still available there until i remove it manually. is it like that only filter will work or any option to delete the mail automatically onece it forward to another mail by filtering ? pls advice me . thank u
@ ബഷീര്‍ വെള്ളറക്കാട്,
ആദ്യത്തേത്, പറ്റില്ലാത്തതിനാലാണ് മറുപടി തരാഞ്ഞത്.
Settings > Forwarding and POP/IMAP എന്നതില്‍ Forwarding: എന്നതിലാണല്ലോ ഇ-മെയില്‍ അഡ്രസ് നല്‍കിയത്. അതിനപ്പുറം തന്നെ and [keep Gmail's copy in the Inbox] എന്ന ഡ്രോപ്പ് ഡൌണ്‍ ബോക്സില്‍ നിന്നും [Delete Gmail's Copy] സെലക്ട് ചെയ്താല്‍ മതിയാവും.
--
ഫയര്‍ ഫൊക്സിലെ ചില്ലക്ഷരത്തിന്റെ പ്രശ്നം ശരിയാക്കാന്‍ റ്റെമ്പ്ലേറ്റിലെ സ്റ്റയില് ശീറ്റില് ഫോണ്ട് ഫേസ് മാറ്റിയാല്‍ പൊരെ? ഈ ബ്ലോഗ് നൊക്കുക - കുട്ടിയുടെ ചിന്തകള്എല്ലായിടത്തും ചില്ലക്ഷരങ്ങള്‍ ശരിയായി വരുന്നതു കാണാം.
ഹരി, നല്ല ബ്ലൊഗ്, നല്ല് പൊസ്റ്റുകള്‍...അഭിനന്ദനങ്ങള്‍
@ ഡോവിസ്
അഭിനന്ദനങ്ങള്‍ക്കു നന്ദി. :)
തീര്‍ച്ചയായും. പക്ഷെ, ടെമ്പ്ലേറ്റ് എഡിറ്റിംഗിനെക്കുറിച്ച് വിശദീകരിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ടാണ് ഇങ്ങിനെയൊരു വഴി ഇവിടെ പറഞ്ഞത്. മാത്രവുമല്ല, എല്ലാ ടെമ്പ്ലേറ്റും ഒരേ വേരിയബിള്‍ തന്നെയാവണമെന്നുമില്ല ഉപയോഗിക്കുന്നത്.
--
ശരിയണ് ഹരി...
മലയളത്തില്‍ ഒരു സാങ്കേതിക ബ്ലോഗ് തുട്ങ്ങണ മെന്നു ആഗ്രഹമുണ്ട് , പക്ഷെ സമയം അനുവധിക്കുന്നില്ല...
can anyone help me to download unicode.when I am trying to download an error message came always
yasmin
Dear Hari,
my computer is not displaying english font in comments , malayalam is ok..
when i recd a comment it is not displaying correctly .
for example the below comment
അശ്വതി/Aswathy has left a new comment on the post "നഗരവാസികളെ...ഇതിലെ...ഇതിലെ...
only first and last part of the commnent was ok. ( അശ്വതി & നഗരവാസികളെ...ഇതിലെ...ഇതിലെ...)
but (Aswathy has left a new comment on the post ) were not showing in english font.
pls can you advice me how to rectify this and fixt it
there is feed section in my orku.
from where I will get that?
regards
shersha
വിഷയവുമായി ബന്ധമില്ലാത്ത ഒരു സംശയം ചോദിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. c++ പ്രോഗ്രാമില്‍ കളറുകള്‍ വരുത്തുന്നതെങ്ങനെയാണെന്ന് പറഞ്ഞുതന്നിരുന്നെങ്കില്‍ ഉപകാരമായിരുന്നു. ഇന്‍ഫോകൈരളി സ്ഥിരമായി വായിക്കാറുന്ണ്ട്.
നല്ലൊരു സംരംഭമാണ്. എന്റെ ഇ-മെയില്‍ വിലാസം ibrahim50a@yahoo.com എന്നതാണ്.
@ ഷേര്‍ഷ,
It was in old version of Orkut. In the new version feed section is removed.
@ ഇബ്രാഹിം,വടക്കന്‍ പറവൂര്‍,
C++-ഒക്കെ പണ്ട് കൈകാര്യം ചെയ്തിരുന്നതാണ്. ഇപ്പോള്‍ അതുമായി ഒരു ബന്ധവുമില്ല. ഗൂഗിളിലോ മറ്റോ ഒന്ന് സേര്‍ച്ച് ചെയ്തു നോക്കൂ, ധാരാളം ട്യൂട്ടോറിയലുകള്‍ ലഭ്യമാണ്.
--
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--