Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Thursday, June 28, 2007

പോസ്റ്റുകളെ തിരഞ്ഞെടുക്കാം

Pipe, Aggregater, Varamozhi Magazine, Blog Digest, Selected Posts, Shared Items, Google Reader, How to share blog posts
മലയാളത്തില്‍ ദിനം പ്രതി നൂറുകണക്കിന് പോസ്റ്റുകളാണ് ഉണ്ടായിക്കൊണ്ടിരിക്കൂന്നത്. ഇവയെല്ലാം ഒന്നോടിച്ചു നോക്കി താത്പര്യമുള്ളവ കണ്ടെത്തുക എന്നത് ആയാസകരമായ ഒരു പ്രവൃത്തിയാണ്. നമുക്ക് താത്പര്യമുള്ളവരുടെ ബ്ലോഗുകള്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്യാം, എന്നാല്‍ നമ്മുടെ സബ്‌സ്ക്രിപ്ഷനില്‍ വരാത്ത ഒരാളുടെ ഒരു നല്ല പോസ്റ്റ് ചിലപ്പോള്‍ വിട്ടുപോയി എന്നു വരാം. പിന്മൊഴി/മറുമൊഴി എന്നിവ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ കമന്റ് വീണ പോസ്റ്റുകള്‍ നമുക്ക് ലഭ്യമാവും. എന്നാല്‍, പലപ്പോഴും കമന്റുകള്‍ വാരിക്കൂട്ടുക നല്ല പോസ്റ്റുകള്‍ തന്നെയാ‍വണമെന്നില്ല. ഇവിടെയാണ് ഷെയേഡ് ലിസ്റ്റുകളുടെ പ്രസക്തി.

എന്താണ് ഷെയേഡ് ലിസ്റ്റുകള്‍?
സ്വന്തമായി പൈപ്പുണ്ടാക്കാം എന്ന പോസ്റ്റില്‍ ഗൂഗിള്‍ റീഡറിനെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും പറഞ്ഞിരുന്നുവല്ലോ? ഗൂഗിള്‍ റീഡറിന്റെ വിവിധ സാധ്യതകളില്‍ ഒന്നാണ് ഷെയേഡ് ലിസ്റ്റുകള്‍. ഓരോ ഫീഡ് ഐറ്റവും ഗൂഗിള്‍ റീഡറില്‍ ദൃശ്യമാക്കുമ്പോള്‍ അതിനു താഴെയായി കുറച്ച് ഓപ്ഷനുകളും ലഭ്യമാണ്. Add Star, Share, Email, Mark as read, Add tags എന്നിവയാണവ. താഴെക്കാണുന്ന ചിത്രം ശ്രദ്ധിക്കുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപത്തില്‍ പുതിയ വിന്‍ഡോയില്‍ കാണാവുന്നതാണ്.

ചിത്രത്തില്‍ ഇ-ഗവേണന്‍സ് എന്ന ഫീഡ് ഐറ്റം ഹൈലൈറ്റ് ചെയ്തിരിക്കുന്നു. പ്രസ്തുത പോസ്റ്റ് നിങ്ങള്‍ വായിക്കുന്നു എന്നിരിക്കട്ടെ. വായിച്ചതിനു ശേഷം നിങ്ങള്‍ക്കു തോന്നുകയാണ്; ഇത് നല്ല ഒരു ലേഖനമാണ്, മറ്റുള്ളവരും ഇത് വായിച്ചിരിക്കേണ്ടതാണ് എന്നൊക്കെ, അപ്പോള്‍ അതിന്റെ ചുവട്ടില്‍ കാണുന്ന Share എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആ പോസ്റ്റ് മറ്റുള്ളവരുമായി ഷെയ‌ര്‍ ചെയ്യാവുന്നതാണ്. ഷെയര്‍ ചെയ്തു കഴിയുമ്പോള്‍ ആ ഓപ്ഷന്‍ Unshare എന്നു ദൃശ്യമാക്കും. പിന്നീട് ആ ലേഖനത്തേക്കാള്‍ മികച്ച മറ്റൊന്ന് അതേ വിഷയത്തില്‍ വന്നു എങ്കില്‍, ഇത് ഷെയേഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കാവുന്നതാണ്. അതല്ലാതെ, ഒരാഴ്ചയ്ക്കു ശേഷം എല്ലാം അണ്‍ഷെയര്‍ ചെയ്ത് പുതിയ കുറേയെണ്ണം ഷെയര്‍ ചെയ്യുക എന്ന രീതി പിന്തുടരേണ്ടതില്ല, അത് ഈ സാധ്യതയുടെ പ്രയോജനം കുറയ്ക്കുകയും ചെയ്യും.

ഈ രീതിയില്‍ ഷെയര്‍ ചെയ്ത പോസ്റ്റുകളെല്ലാം Shared items എന്ന ലിങ്കില്‍ (ഇടതുഭാഗത്ത് മുകളിലായി) ലഭ്യമാണ്. ആ ലിങ്കില്‍, ഫീഡ് പ്രിവ്യൂ പാനലിലായി നിങ്ങളുടെ ഷെയേഡ് ലിസ്റ്റ് പേജും ഫീഡ് ലിങ്കും ലഭ്യമായിരിക്കും. ഈ ഷെയേഡ് ലിസ്റ്റ് ഇ-മെയിലായി സുഹൃത്തുക്കള്‍ക്കയച്ചു കൊടുക്കാം, അല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗില്‍ ഒരു വിഡ്ജറ്റായി ചേര്‍ക്കാം അതുമല്ലെങ്കില്‍, നിങ്ങളുടെ ഒരു ലിങ്കായി മറ്റു പലസ്ഥലങ്ങളിലും (ഉദാ: ഓര്‍ക്കുട്ട്) ഈ ഷെയേഡ് ലിസ്റ്റ് ലിങ്ക് നല്‍കാം. താഴെക്കാ‍ണുന്ന ചിത്രം ശ്രദ്ധിക്കുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപത്തില്‍ പുതിയ വിന്‍ഡോയില്‍ കാണാവുന്നതാണ്.

ഷെയേഡ് ലിസ്റ്റുകള്‍ എങ്ങിനെ പ്രയോജനപ്പെടുത്താം?
ഷെയേഡ് ലിസ്റ്റുകള്‍ മറ്റു പലരീതിയിലും പ്രയോജനപ്പെടുത്തുവാനാവും. അതിലൊരു രീതിയാണ് ചെറുവക എന്ന ബ്ലോഗില്‍, ബ്ലോഗ് ഡൈജസ്റ്റിലേക്കുള്ള രചനകള്‍ എന്ന പോസ്റ്റില്‍ സിബു വിശദമാക്കിയിരിക്കുന്നത്. പലരുടേയും ഷെയേഡ് ലിസ്റ്റുകള്‍ ഒരു പൈപ്പ് ഉപയോഗിച്ച് സമാഹരിച്ച്, അവയില്‍ ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദേശിച്ച പോസ്റ്റുകള്‍ ഒരു ഡൈജസ്റ്റായി പ്രസിദ്ധപ്പെടുത്തുന്നു. ഇപ്പോള്‍ ലഭ്യമായ ഷെയേഡ് ലിസ്റ്റുകള്‍ വരമൊഴി-വിക്കിയുടെ ഈ പേജില്‍ ലഭ്യമാ‍ണ്.

എന്നാല്‍ ഈ രീതിയില്‍ ഒരു ഡൈജസ്റ്റ് വിജയിപ്പിക്കുവാന്‍‍, വളരെക്കുറച്ചു പേരുടെ ഷെയേഡ് ലിസ്റ്റുകള്‍ മാത്രം ഉപയോഗിച്ച് സാധ്യമാവില്ല. ബ്ലോഗുകള്‍ സ്ഥിരമായി വായിക്കുന്ന, ഗൂഗിള്‍ റീഡര്‍ ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളികളാകാം. ഇതില്‍ പങ്കാളികളാകുവാന്‍ ഇത്രയും കാ‍ര്യങ്ങള്‍ ചെയ്താല്‍ മതിയാവും:
• ഗൂഗിള്‍ റീഡറില്‍ ലോഗ്-ഇന്‍ ചെയ്യുക. നിങ്ങള്‍ക്കു പ്രീയപ്പെട്ട ബ്ലോഗുകള്‍ Add Subscription ലിങ്ക് ഉപയോഗിച്ച് സബ്‌സ്ക്രൈബ് ചെയ്യുക. മലയാളം ബ്ലോഗുകളില്‍ പുതുതായി വരുന്ന പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യുന്ന ഈ പൈപ്പും സബ്‌സ്ക്രൈബ് ചെയ്യുന്നത് നന്നായിരിക്കും.
• നിങ്ങള്‍ വായിക്കുന്ന പോസ്റ്റുകളില്‍ മറ്റുള്ളവരും കാണണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന പോസ്റ്റുകള്‍, അതാത് ഫീഡ്-ഐറ്റത്തിലെ Share ഓപ്ഷന്‍ ഉപയോഗിച്ച് ഷെയര്‍ ചെയ്യുക.
• മുകളില്‍ കാണുന്ന ചിത്രത്തില്‍ കാണുന്നതുപോലെ; ഗൂഗിള്‍ റീഡറില്‍ Shared items എന്ന ലിങ്കില്‍ പൊയി, നിങ്ങളുടെ ലിസ്റ്റിന്റെ യു.ആര്‍.എല്‍ അല്ലെങ്കില്‍ ഫീഡ് യു.ആര്‍.എല്‍ കോപ്പി ചെയ്ത്, ഇവിടെ ഒരു കമന്റായി ചേര്‍ക്കുക. അവ വരമൊഴി വിക്കി പേജിലും, ഡൈജസ്റ്റിലേക്ക് പോസ്റ്റുകള്‍ തിരഞ്ഞെടുക്കുവാനുള്ള പൈപ്പിലും ഉപയോഗിക്കുന്നതാണ്.(ഈ കാര്യത്തില്‍ തീരുമാനമെടുക്കുവാനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഡൈജസ്റ്റിന്റെ പിന്നണി പ്രവര്‍ത്തകരിലും സിബുവിലും മാത്രം നിക്ഷിപ്തമാണ്.) ബ്ലോഗ് ഡൈജസ്റ്റിലേക്ക് തിരഞ്ഞെടുക്കുന്ന പോസ്റ്റുകള് സിബുവിന്റെ ഈ പൈപ്പില്‍ ലഭ്യമാണ്.

ശ്രദ്ധിക്കുക:

• ഷെയേഡ് ലിസ്റ്റ് ലിങ്ക് അല്ലെങ്കില്‍ ഷെയേഡ് ലിസ്റ്റ് ഫീഡ് ലിങ്ക് ഇവിടെ കമന്റായി നല്‍കുമ്പോള്‍ അതൊരു ഹൈപ്പര്‍ ലിങ്കായി നല്‍കുവാന്‍ താത്പര്യപ്പെടുന്നു. എങ്ങിനെ ഹൈപ്പര്‍ ലിങ്കായി നല്‍കാം എന്നത് ഇവിടെ വിശദമാക്കിയിട്ടുണ്ട്.
• അവരവരുടെ തന്നെ ബ്ലോഗ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാതെയിരിക്കുക.
• ഒന്നില്‍ കൂടുതല്‍ ഫീഡില്‍ ഒരു പോസ്റ്റ് തന്നെ ഷെയര്‍ ചെയ്യാതിരിക്കുക. (ഉദാ: ഒരു ബ്ലോഗ് നിങ്ങള്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍, അത് ആ സബ്സ്ക്രിപ്ഷനിലെ ഫീഡ് ഐറ്റമായും, മലയാളം ബ്ലോഗ് പോസ്റ്റുകള്‍ എന്ന പൈപ്പിലെ ഫീഡ് ഐറ്റമായും റീഡറില്‍ കാണപ്പെടും. രണ്ടു പോസ്റ്റും ഒരു സമയം ഷെയര്‍ ചെയ്യേണ്ടതില്ല.)
• വ്യക്തിബന്ധങ്ങളും ഷെയേഡ് ലിസ്റ്റുകളുമായി കൂട്ടിക്കുഴയ്ക്കാതിരിക്കുക. (ബ്ലോഗുകള്‍ എഴുതുന്നവര്‍ക്കും വായനക്കാര്‍ക്കും ഇതു ബാധകമാണ്.)

ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

ഇപ്പോള്‍ ലഭ്യമായ ഷെയേഡ് ലിസ്റ്റുകള്‍:
(ജൂണ്‍ 29, 2007 വരെ)
ആഷഇഞ്ചിപ്പെണ്ണ്തമനുദേവരാഗംഡാലിപെരുങ്ങോടന്‍‍പൊന്നപ്പന്‍പ്രമോദ്ബിന്ദുരാജേഷ് വര്‍മ്മവിഷ്ണുശ്രീജസാജന്‍സിദ്ധാര്‍ത്ഥന്‍സിബുരാധേയന്‍ഹരീഇടങ്ങള്‍ഉമേഷ്കല്യാണികെവിന്‍കേരള ഫാര്‍മര്‍സന്തോഷ്രേഷ്മവേണു

(ജൂലൈ 09, 2007 വരെ)
പരാജിതന്‍ഏവൂരാന്‍വെമ്പള്ളികണ്ണൂസ്പ്രതിഭസാല്‍ജോസന്ദീപ്ഇബ്രുഡാന്റിസ്തുളസി



Keywords: Pipe, Aggregater, Varamozhi Magazine, Blog Digest, Selected Posts, Shared Items, Google Reader, How to share blog posts

--

14 comments:

Haree said...

ഷെയേഡ് ലിസ്റ്റ്, എന്താണെന്ന് പൂര്‍ണ്ണമായും നിങ്ങള്‍ക്ക് മനസിലായിട്ടില്ലേ? അവയെങ്ങിനെ പ്രയോജനപ്പെടുത്താം എന്നറിയില്ലേ? നിങ്ങള്‍ക്കും പോസ്റ്റുകളെ തിരഞ്ഞെടുക്കണമെന്നുണ്ട്, പക്ഷെ എങ്ങിനെ എന്നറിയില്ലേ? ഇവയെല്ലാം വിശദമാക്കിക്കൊണ്ടുള്ള ഒരു ചെറിയ കുറിപ്പ്.

ബ്ലൊഗ് ഡൈജസ്റ്റിലേക്ക് പോസ്റ്റുകള്‍ തിരഞ്ഞെടുക്കുവാന്‍ കൂടുതല്‍ പേരുടെ ഷെയേഡ് ലിസ്റ്റുകള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു. താത്പര്യമുള്ളവര്‍ ഈ ലേഖനം വായിച്ച ശേഷം, ഒരു ഷെയേഡ് ലിസ്റ്റ് ഉണ്ടാക്കി, ഇവിടെ ഒരു കമന്റായി നല്‍കിയാല്‍ മതിയാവും. നന്ദി :)
--

അഞ്ചല്‍ക്കാരന്‍ said...

വളരെ ഉപകാ‍രപ്രദം. എഫര്‍ട്ടിന് നന്ദി.

Vish..| ആലപ്പുഴക്കാരന്‍ said...

ഇത് എല്ലാര്‍ക്കും മനസിലാകും തീര്‍ച്ച..



ഓടോ: മാക്സ്തണ്‍ വെച്ച് മലയാളം പോസ്റ്റുകള്‍ക്ക് കമന്റാന്‍ പറ്റുന്നില്ല... [:(]

Cibu C J (സിബു) said...

ഹരീ, നന്ദി!

ഹരീയുടെ പേജിന്റെ ഓര്‍ഗനൈസേഷനും അതിലെ ഗ്രാഫിക്സും കിടിലന്‍ - പ്രത്യേകിച്ചും ടൈറ്റിലിലേത്.

ഹരീയുടെ പലപോസ്റ്റുകളും ഇന്നാണ് വായിക്കുന്നത്‌. റീഡറില്‍ സബ്സ്ക്രൈബ് ചെയ്തുകഴിഞ്ഞു. ഇനി മറക്കില്ല... :)

Haree said...

അഞ്ചല്‍കാരനോട്, ആലപ്പുഴക്കാരനോട്,
നന്ദി. പക്ഷെ, നിങ്ങളുടെ ഷെയേഡ് ലിസ്റ്റ് യു.ആര്‍.എല്‍ എവിടെ? ഉണ്ടാക്കിയെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്യൂ. നന്ദി :) (ആലപുഴക്കാരന്റെ ഓടോ എനിക്ക് മനസിലായില്ല).

സിബുവിനോട്,
വളരെ നന്ദി. :)
പക്ഷെ, ആരും ഷെയേഡ് ലിസ്റ്റില്‍ താത്പര്യം കാണിച്ചില്ലല്ലോ! :(
--

Vish..| ആലപ്പുഴക്കാരന്‍ said...

maxthon is my browser.. it was cool .. but now its showing funny characters when I try to comment a mallu blog..

pinne haree iyideyayi vayana kuravaa.. veluppine irangunnatha.. pathirathri aakumbola thirichu varunne.. ezhuthum nirthi vechirikkunnu.. pinne ichireeshe aangaleyathilekku kadannu.. kurachu options pareekshikkan chila blogs.. athil oru blog juz for reading my mails.. hi hi hi..

will share the reader soon.. havent yet started to subscribe fully... and in between unsubsribed from all.. and issues like that...


OT: (ON Topic:) Athey, feedburnerine kurichoru malayalam post venamallo..

Haree said...

ആലപ്പുഴക്കാരനോട്,
ശരി. വായന കൂടുന്നതിനനുസരിച്ച് വായനാലിസ്റ്റും ഉണ്ടാക്കൂ... :)
ഫീഡ് ബര്‍ണറിനെക്കുറിച്ച് ഞാനും എഴുതണമെന്ന് കരുതിയിരിക്കുന്നതാണ്.
--

Dandy said...

ദാ പിടിച്ചോ എന്റെ ഷെയേര്‍ഡ് ലിസ്റ്റ് - ഡാന്റിസ്

.... said...

my shared list http://www.google.com/reader/shared/07119094970155728881

മയൂര said...

ഹരീ, നന്ദി,സാങ്കേതികം കിടിലോല്‍കിടിലന്‍, ഇപ്പോഴാണ് ഇതിലെ പലതും ഞാന്‍ വായിക്കുന്നത്.
അങ്ങീനെ ഞാനും ഒരു ഷെയേഡ് ലിസ്റ്റ് ഉണ്ടാക്കി...ഇത് ഒരു ചിന്ന തുടക്കം മാത്രം...:)
http://www.google.com/reader/shared/00207254861203338366

ഒരിക്കല്‍ കൂടി നന്ദി/\.

ഏറനാടന്‍ said...

പ്രിയ സ്നേഹിതാ ഹരീ.. എത്രകാലമായി ഒരു വിവരം കിട്ടിയിട്ട്‌? ഇവിടെ ഏതെല്ലാമോ വഴിയിലൂടെയിങ്ങെത്തി.. സാങ്കേതികപരമായ ഇവ അപാരമായവ തന്നെ! സൂക്ഷിച്ചുവെക്കാന്‍ പറ്റിയ അറിവുകളാണെന്നതില്‍ സംശയമേയില്ല.

SHAN ALPY said...

പൂര്‍ണ്ണം,
മനോഹരം,
ഉപകാരപ്രദം
-ഷാന്‍

ശ്രീ said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്.
:)

t.k. formerly known as thomman said...

ഷെയര്‍ഡ് ലിസ്റ്റുകളെ പുഴ.കോമില്‍ aggregate ചെയ്തിരിക്കുന്നത് നോക്കുക: news.puzha.com. ബ്രാക്കറ്റിലുള്ളത് ആ ലിങ്ക് share ചെയ്തവരുടെ എണ്ണമാണ്. അഗ്രിഗേറ്റിന്റെ RSS ഫീഡും ലഭ്യമാണ്. അതില്‍ ആരൊക്കെയാണ്‍ ലിങ്ക് share ചെയ്തിട്ടുള്ളതെന്ന് കൊടുത്തിട്ടുമുണ്ട്.

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome