ആഡിയോ പ്ലെയര് രണ്ട്

ബ്ലോഗുകളിൽ ആഡിയോ ഫയലുകൾ ചേർക്കുവാനുള്ള ഒരു ഫ്ളാഷ് വിഡ്ജറ്റാണ് ‘ആഡിയോ പ്ലെയർ’. ഈ വിഡ്ജറ്റിന്റെ ഒന്നാം പതിപ്പ് ഇവിടെ പരിചയപ്പെടുത്തിയിരുന്നു. കൂടുതൽ സാധ്യതകളും, പ്രശ്നപരിഹാരങ്ങളും കൂട്ടിച്ചേർത്ത ആഡിയോ പ്ലെയറിന്റെ രണ്ടാം പതിപ്പിനെക്കുറിച്ചാണ് ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇന്റർനെറ്റിൽ എവിടെ ചേർത്തിരിക്കുന്ന സൌണ്ട് ഫയലുകളും(മറ്റ് സാങ്കേതിക തടസ്സങ്ങളൊന്നുമില്ലാതെ നേരിട്ട് ലഭ്യമാണെങ്കിൽ), ഈ പ്ലെയർ ഉപയോഗിച്ച് ഒരു വെബ്പേജിലേക്ക് കൂട്ടിച്ചേർക്കുവാൻ സാധിക്കും.
പുതിയ സാധ്യതകൾ

• മെച്ചപ്പെട്ട ശബ്ദനിയന്ത്രണം - ആദ്യ പതിപ്പിൽ, കേവലം ശബ്ദം പൂർണ്ണമായി ഒഴിവാക്കുവാനുള്ള(മ്യൂട്ട്) സാധ്യത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ ആവശ്യാനുസരണം സ്ലെഡർ നീക്കിയോ, -/+ ബട്ടണുകൾ അമർത്തിയോ പാട്ട് എത്ര ശബ്ദത്തിൽ കേൾക്കണമെന്ന് തീരുമാനിക്കാവുന്നതാണ്.
• ഡൌൺലോഡ് ബട്ടൺ - പാട്ട് ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക് പ്രത്യേകം നൽകേണ്ടതില്ല. കോഡ് ജനറേറ്ററിൽ, ഈ സാധ്യത തിരഞ്ഞെടുത്താൽ മാത്രം മതി. പ്ലെയറിൽ സൌണ്ട് ഫയൽ ഡൌൺലോഡ് ചെയ്യുവാനുള്ള ബട്ടൺ ദൃശ്യമാവും.
• ആർട്ടിസ്റ്റ്/ടൈറ്റിൽ/സമയം/ഫയൽ സൈസ് എന്നിവ പ്ലെയറിൽ ദൃശ്യമാക്കുവാനുള്ള സാധ്യതയും പുതിയ പതിപ്പിൽ ലഭ്യമാണ്.
പരിഹരിച്ച പ്രശ്നങ്ങൾ

• ഫയൽ ലോഡ് ചെയ്യാതെ, പ്ലേ ബട്ടൺ എനേബിൾഡ് ആവുന്നു. ഫയൽ സെർവ്വറിൽ നിന്നും ലഭ്യമല്ലാത്ത അവസരങ്ങളിൽ, ഫയൽ ടോട്ടൽ സൈസ് 0 MB എന്നു കണക്കാക്കുന്നതിനാലാണ് ഈ പ്രശ്നം ഉണ്ടായിരുന്നത്. ഫയൽ സെർവ്വറിൽ നിന്നും ലഭ്യമല്ലെങ്കിൽ ഇനിമുതൽ ഒരു മെസേജ് ദൃശ്യമാവുന്നതാണ്.
എങ്ങിനെ ഉപയോഗിക്കാം?
• പ്രൈവറ്റ് സെർവ്വറുകളിൽ - FTP യൂസർനെയിം/പാസ്വേഡ് ലഭ്യമാക്കുന്ന പ്രൈവറ്റ് സെർവ്വറുകളിൽ സൌണ്ട് ഫയൽ അപ്ലോഡ് ചെയ്തതിനു ശേഷം, യു.ആർ.എൽ. കോഡ് ജനറേറ്ററിൽ നൽകി, ആ ഫയൽ പ്ലേ ചെയ്യുവാനുള്ള പ്ലെയർ ലഭ്യമാക്കാവുന്നതാണ്. ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുവാൻ ഈ മാർഗമാണ് അനുയോജ്യം. എന്നാൽ പ്രൈവറ്റ് സെർവ്വറുകൾക്ക് കുറഞ്ഞത് 1000 രൂപ(10 MB സ്പേസിന്)യെങ്കിലും മുടക്കേണ്ടിവരും എന്നുമാത്രം. താഴെക്കാണുന്ന പ്ലെയർ അപ്രകാരം പ്രവർത്തിക്കുന്നു.
• ഗൂഗിൾ ഗ്രൂപ്പ്സ് - ഗൂഗിൾ പേജസ് സർവ്വീസ് അവസാനിപ്പിച്ചതിനാലും, പകരമുള്ള ഗൂഗിൾ സൈറ്റ്സ് ഫയലുകൾ അപ്ലോഡ് ചെയ്ത ശേഷം, പുറത്തുനിന്ന് ഉപയോഗിക്കുവാൻ അനുവദിക്കാത്തതിനാലും; ഗൂഗിൾ ഗ്രൂപ്പ്സ് ഉപയോഗിക്കുക എന്നതാണ്, ആഡിയോ പ്ലെയർ പ്രയോജനപ്പെടുത്തുവാനുള്ള മറ്റൊരു മാർഗം. ഗൂഗിൾ ഗ്രൂപ്പ്സിലെത്തി, ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. അത് എല്ലാവർക്കും കാണാവുന്ന രീതിയിലായിരിക്കണമെന്നത്(Public) പ്രത്യേകമോർക്കുക. ഗ്രുപ്പ് ഹോം പേജിന്റെ വലതുഭാഗത്തായി Files എന്നൊരു ടാബ് കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന പേജിൽ ഫയൽ അപ്ലോഡ് ചെയ്യുവാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും. അപ്ലോഡ് ചെയ്തതിനു ശേഷം അതാത് ഫയലിൽ വലത് മൌസ് ബട്ടൺ അമർത്തി ലിങ്ക് കോപ്പി ചെയ്യുക. ലിങ്കിൽ മാറ്റമൊന്നും വരുത്താതെ കോഡ് ജനറേറ്ററിൽ നൽകി, പ്ലെയർ ലഭ്യമാക്കാവുന്നതാണ്. ഈ രീതിയിൽ പ്രവർത്തിക്കുന്ന പ്ലെയറാണ് താഴെക്കാണുന്നത്.
ശ്രദ്ധിക്കുക: ഗൂഗിൾ ഗ്രൂപ്പ്സിൽ ചേർത്തിരിക്കുന്ന ഫയലുകളുടെ സൈസ് ലഭ്യമാക്കുവാൻ സാധിക്കുന്നില്ല. അതിനാൽ കോഡ് ജനറേറ്ററിൽ നൽകുന്ന സൈസാവും പരിഗണിക്കുക. പൂർണ്ണമായും ലോഡ് ചെയ്യാതെ സീക്ക് ബാർ ശരിയായി പ്രവർത്തിക്കുകയില്ല.
• യാഹൂ ഗ്രൂപ്പ്സ് - ഗൂഗിൾ ഗ്രൂപ്പ്സിൽ ചെയ്തതുപോലെ, ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. Web Features എനേബിൾ ചെയ്തിരിക്കണം. (ഗ്രൂപ്പ് തുടങ്ങുന്ന സമയത്ത് ഇവ എനേബിൾ ചെയ്യണമോ എന്നു ചോദിക്കുന്ന ഒരു പേജ് ദൃശ്യമാവുന്നതാണ്.) ഇടതുഭാഗത്തുള്ള ലിങ്കുകളിൽ Files തിരഞ്ഞെടുത്ത്, തുറന്നുവരുന്ന പേജിൽ വലത്-മുകളിൽ കാണുന്ന Add Files ലിങ്കിൽ ക്ലിക്ക് ചെയ്ത് സൌണ്ട് ഫയൽ കൂട്ടിച്ചേർക്കാവുന്നതാണ്. യാഹൂ ഗ്രൂപ്പിൽ ചേർക്കുന്ന ഫയലുകളുടെ സൈസ് കൃത്യമായി ലഭിക്കുന്നുണ്ട്. അതിനാൽ ഗൂഗിൾ ഗ്രൂപ്പ്സിനെ അപേക്ഷിച്ച്, യാഹൂ ഗ്രൂപ്പ്സാണ് ആഡിയോ പ്ലെയറിന് കൂടുതൽ അനുയോജ്യം. യാഹൂ ഗ്രൂപ്പിൽ ചേർത്തിരിക്കുന്ന സൌണ്ട് ഫയൽ പ്ലേ ചെയ്യുന്ന പ്ലെയറാണ് താഴെ.
കോഡ് ജനറേറ്റർ
• യു.ആർ.എൽ. - ചേർക്കുവാൻ ആഗ്രഹിക്കുന്ന സൌണ്ട് ഫയലിന്റെ പൂർണ്ണമായ യു.ആർ.എൽ. ഇവിടെ നൽകുക. ഉദാ: http://www.yourdomain.com/files/yoursong.mp3
• TITLE - സൌണ്ട് ഫയലിന്റെ പേര് ഇവിടെ ചേർക്കുക.
• ARTIST - ആർട്ടിസ്റ്റുകളുടെ പേര് ഇവിടെ നൽകാവുന്നതാണ്.
• FILE SIZE - ഫയലിന്റെ വലുപ്പം ഇവിടെ നൽകുക. സംഖ്യകൾ മാത്രം നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്ലെയറിന് ഫയൽ സൈസ് സെർവ്വറിൽ നിന്നും ലഭ്യമാക്കുവാൻ സാധിക്കുന്നില്ലെങ്കിൽ മാത്രമേ ഇവിടെ നൽകുന്ന വില ഉപയോഗിക്കുകയുള്ളൂ.
• Display Download Link - സൌണ്ട് ഫയൽ ഡൌൺലോഡ് ചെയ്യുവാനുള്ള ഓപ്ഷൻ പ്ലെയറിൽ തന്നെ നൽകണമെന്നുണ്ടെങ്കിൽ, ഈ ചെക്ക്ബോക്സ് ടിക്ക് ചെയ്യുക.
ഇത്രയും നൽകിയശേഷം ‘തുടരുക’ എന്ന ബട്ടണിൽ മൌസമർത്തുക. പ്ലെയറിനായുള്ള കോഡ് തുടർന്ന് ലഭ്യമാവും. SELECT ALL എന്ന ബട്ടണിൽ അമർത്തി, കോഡ് പൂർണ്ണമായും സെലക്ട് ചെയ്തതിനു ശേഷം, നിങ്ങളുടെ പേജിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുക.
Description: How to add sound files to your blog? Presenting Audio Player 2, a simple solution to add sound files to your blog. No registration, no user-account required. Just use your Google Account along with Google Pages service. Upload files to Google Pages and then generate your code using the Audio Player Code Generator. Add the player code in your blog post and you are done! Add Sound/Audio/MP3 Files, Audio Player 1, AudioPlayer 1, Odio/MOG/esnips Alternative, Sankethikam, Haree | ഹരീ, Hareesh N. Nampoothiri.
--
