ഫോട്ടോഷോപ്പ് ബ്രഷില്‍ പൂക്കള്‍ വിരിയിക്കാം...

ഫോട്ടോഷോപ്പിൽ നമുക്കിഷ്ടമുള്ള രീതിയിൽ ബ്രഷുകൾ എങ്ങിനെ ഒരുക്കിയെടുക്കാമെന്ന് ഇവിടെ നാം പരിചയപ്പെട്ടതാണ്. ഈ ഓണത്തിന് കൂട്ടുകാർക്കും, ബന്ധുക്കൾക്കും മറ്റും ആശംസാകാർഡുകൾ ഒരുക്കുമ്പോൾ; ഫോട്ടോഷോപ്പിൽ ലഭ്യമായ ഈ സാധ്യത എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്.


ഇപ്പോൾ വരച്ചുണ്ടാക്കിയ പൂവിന്റെ ചിത്രത്തെ ഒരു ബ്രഷ് ആയി മാറ്റുകയാണ് അടുത്ത ഘട്ടം. അതിനായി പ്രധാനമെനുവിൽ Edit > Define Brush Preset... എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. തുറന്നുവരുന്ന ഡയലോഗ് ബോക്സിൽ ആവശ്യമുള്ള പേര് എന്റർ ചെയ്ത് OK ബട്ടണിൽ മൌസമർത്തുക. ഈ പേരിൽ ഒരു ബ്രഷ് ഇപ്പോൾ ബ്രഷസ് പാലെറ്റിലേക്ക് ചേർക്കപ്പെട്ടിട്ടുണ്ടാവും.


ബ്രഷ് ടൂൾ(B) സെലക്ട് ചെയ്തതിനു ശേഷം, പ്രധാനമെനുവിൽ Window > Brushes തുറക്കുക. നമ്മൾ പുതുതായി ചേർത്ത ബ്രഷ് Brush Presets എന്ന ടാബിൽ നിന്നും സെലക്ട് ചെയ്യുക. ഏറ്റവും ഒടുവിലായാവും ഈ ബ്രഷ് ചേർക്കപ്പെട്ടിരിക്കുക. അടുത്തതായി Brush Tip Shape എന്ന ടാബിലെത്തുക. ഇവിടെ ഒടുവിലായി കാണുന്ന Spacing എന്ന ഓപ്ഷൻ ടിക്ക് ചെയ്ത ശേഷം പൂക്കൾ പരസ്പരം കൂട്ടിമുട്ടാത്ത രീതിയിൽ ക്രമീകരിക്കുക. രണ്ട് പൂക്കൾ തമ്മിലുള്ള അകലം സ്പേസിംഗ് സ്ലൈഡർ ഉപയോഗിച്ച് വ്യത്യാസപ്പെടുത്താവുന്നതാണ്. ചിത്രം ശ്രദ്ധിക്കുക.

മറ്റ് ഓപ്ഷനുകൾ താഴെ പറയുന്ന രീതികളിൽ ക്രമീകരിക്കുക.
Shape Dynamics
> Size Jitter: 60%
> Angle Jitter: 50%
Scattering
> Scatter: Both Axes: true, 400%
> Count: 3
> Count Jitter: 100%
Color Dynamics
> Foreground/Background Jitter: 100%
> Hue/Saturation/Brightness Jitter: 40%
Other Dynamics
> Opacity Jitter: 50%
> Size Jitter: 60%
> Angle Jitter: 50%
Scattering
> Scatter: Both Axes: true, 400%
> Count: 3
> Count Jitter: 100%
Color Dynamics
> Foreground/Background Jitter: 100%
> Hue/Saturation/Brightness Jitter: 40%
Other Dynamics
> Opacity Jitter: 50%
ഇത്രയും സെറ്റ് ചെയ്തതിനു ശേഷം ബ്രഷ് ചിത്രത്തിൽ അപ്ലേ ചെയ്തു നോക്കുക. ഫോർഗ്രൌണ്ട്, ബാക്ക്ഗ്രൌണ്ട് നിറങ്ങളായി; മഞ്ഞയും, ചുവപ്പും യഥാക്രമം തിരഞ്ഞെടുക്കുക. വിവിധ വലുപ്പത്തിൽ, വ്യത്യസ്ത നിറങ്ങളിൽ, പല ഒപ്പാസിറ്റി വിലകളിൽ പൂക്കൾ ചിത്രത്തിൽ നിറയുന്നതു കാണാം. മുകളിലെ സെറ്റിംഗുകളിൽ മാറ്റം വരുത്തി ബ്രഷ് മറ്റു രീതികളിലും പ്രയോഗിക്കാവുന്നതാണ്. ഫോർഗ്രൌണ്ട്, ബാക്ക്ഗ്രൌണ്ട് നിറങ്ങൾ വ്യത്യാസപ്പെടുത്തുന്നതു വഴിയും ബ്രഷിന്റെ സ്വഭാവം മാറുന്നതാണ്. ബ്രൈറ്റ്നെസ്/കോൺട്രാസ്റ്റ് (Image > Adjustments > Brightness/Contrast) ഉപയോഗിച്ച്, ബ്രഷ് ഉപയോഗിച്ചു വരച്ച പൂക്കൾക്ക് കൂടുതൽ തെളിച്ചം നൽകുവാനും കഴിയും. ഈ രീതിയിൽ മുകളിൽ കാണുന്ന ആശംസാകാർഡിൽ വ്യത്യാസം വരുത്തിയതു നോക്കൂ.

ഇതേ ബ്രഷ് ഈ സെറ്റിംഗുകളോടെ മറ്റ് ചിത്രങ്ങളിൽ ഉപയോഗിക്കുവാൻ, ബ്രഷസ് പാലെറ്റിന്റെ ഓപ്ഷൻസ് മെനുവിൽ നിന്നും New Brush Preset... തിരഞ്ഞെടുക്കുക. പേരു നൽകുവാൻ ഒരു ഡയലോഗ് ബോക്സ് തുറന്നുവരും. ഇവിടെ ആവശ്യമുള്ള പേരു നൽകി ബ്രഷ് സേവ് ചെയ്യുക. മറ്റ് രീതിയിലുള്ള പൂക്കളും ഈ രീതിയിൽ വരച്ചുണ്ടാക്കി നോക്കുക. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
(2008 സെപ്റ്റംബര്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: Creating a Custom Photoshop Brush; How to create a brush in Adobe Photoshop?; Custom Flower Brush in Adobe Photoshop; Saving a Brush Present; Defining Brush Styles; Tutorial by Hareesh N. Nampoothiri aka Haree|ഹരീ; Published in InfoKairali, September iIssue, 2008.
--
