ഫ്ളാഷിലൊരു ഫീഡ്ബാക്ക് ഫോം - ഭാഗം രണ്ട്
ഫ്ളാഷിൽ ഒരു ഫീഡ്ബാക്ക് ഫോം തയ്യാറാക്കുന്നതിന്റെ ആദ്യ പടിയായി, ഒരു ഇന്റർഫേസ് എങ്ങിനെ ഡിസൈൻ ചെയ്യാം എന്ന് ആദ്യഭാഗത്തിൽ നാം കണ്ടുവല്ലോ. ബാക്ക്-എൻഡ് സ്ക്രിപ്റ്റുകൾ കൂടി ചേർത്ത്, ഫീഡ്ബാക്ക് ഫോം എങ്ങിനെ പ്രവർത്തനക്ഷമമാക്കാം എന്ന് ഇവിടെ വിശദമാക്കിയിരിക്കുന്നു. ആദ്യപടിയായി ടൈംലൈനിൽ, actions എന്ന പേരിൽ പുതിയ ഒരു ലെയർ കൂട്ടിച്ചേർത്ത്, അതിലെ ആദ്യ ഫ്രയിമിൽ താഴെക്കാണുന്ന ആക്ഷൻസ്ക്രിപ്റ്റ് എന്റർ ചെയ്യുക.
ഇത്രയും ചെയ്ത ശേഷം ഡോക്യുമെന്റ് പബ്ലിഷ് ചെയ്യുക. രണ്ടു ഫയലുകള്‍ form.html, form.swf എന്നീ പേരുകളില്‍ ഇപ്പോള്‍ ഫ്ലാഷ് ഫയല്‍ സേവ് ചെയ്ത ഫോള്‍ഡറില്‍ കാണുവാന്‍ സാധിക്കും. ഇവയെക്കൂടാതെ, AC_RunActiveContent.js എന്ന പേരില്‍ ഒരു ജാവസ്ക്രിപ്റ്റ് ഫയല്‍ ഫ്ലാഷ് സ്വയം നിര്‍മ്മിച്ചിട്ടുണ്ടാവും. ഈ ജാവസ്ക്രിപ്റ്റ് ഫയലിന്റെ സഹായത്തോടെയാണ് ഫ്ലാഷ് മൂവി ഫയല്‍ HTML ഫയലിലേക്ക് ചേര്‍ത്തിരിക്കുന്നത്. നോട്ട്പാഡ് തുറന്ന് (Start > Programs > Accessories > Notepad) പ്രധാനമെനുവില്‍ File > Save As തിരഞ്ഞെടുത്ത്, ഇതേ ഫോള്‍ഡറില്‍ sendmail.php എന്ന പേരില്‍ സേവ് ചെയ്യുക. ഇപ്പോള്‍ താഴെ കാണുന്ന രീതിയിൽ, ഇത്രയും ഫയലുകളായിരിക്കും ഫോള്‍ഡറില്‍ ലഭ്യമായിരിക്കുക.
നോട്ട്‌പാഡില്‍ PHP ഫയല്‍ വീണ്ടും തുറന്ന ശേഷം, മുകളില്‍ നല്‍കിയിരിക്കുന്ന PHP കോഡ് അതുപോലെ എന്റര്‍ ചെയ്യുക. ഫ്ലാഷില്‍ നിന്നും വേരിയബിളുകള്‍ സ്വീകരിച്ച ശേഷം mail() എന്ന ഫംഗ്‌ഷന്‍ ഉപയോഗിച്ച് admin എന്ന വേരിയബിളില്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ അഡ്രസിലേക്ക് അയയ്ക്കുകയാണ് ഈ PHP സ്ക്രിപ്റ്റ് ചെയ്യുന്നത്. admin എന്ന വേരിയബിളില്‍ സേവ് ചെയ്യുന്ന ഇ-മെയില്‍ വിലാസം നിങ്ങളുടേതാക്കുവാന്‍ ശ്രദ്ധിക്കുക. PHP ശരിയായി പ്രവര്‍ത്തിക്കുവാന്‍, സെര്‍വ്വറില്‍ PHP ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ സജ്ജീകരിക്കേണ്ടതുണ്ട്. GooglePages പോലെയുള്ള സൌജന്യ ഹോസ്റ്റിംഗ് സൌകര്യമൊരുക്കുന്ന സെര്‍വ്വറുകളില്‍ PHP പലപ്പോഴും ലഭ്യമായിരിക്കുകയില്ല. PHP സജ്ജീകരിച്ചിരിക്കുന്ന സെര്‍വ്വറുകളില്‍ തന്നെ, mail() എന്ന ഫംഗ്‌ഷന്‍ ബ്ലോക്ക് ചെയ്തിട്ടില്ല എന്നും ഉറപ്പുവരുത്തുക. പലപ്പോഴും അതാത് ഡൊമൈന്‍ സെര്‍വ്വറുകളിലേക്ക് മാത്രമേ മെയില്‍ ഫോര്‍വേഡ് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. അതായത്, നിങ്ങളുടെ സൈറ്റില്‍ നിന്നും ജി-മെയിലിലേക്ക് ഫീഡ്‌ബാക്ക് ഫോം ഫോര്‍വേഡ് ചെയ്യുവാന്‍ സാധിക്കണമെന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോസ്റ്റിംഗ് സര്‍വ്വീസ് നല്‍കുന്ന സേവനദാതാവുമായി ബന്ധപ്പെടുക.
(2008 ആഗസ്റ്റ് ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: How to make a Feedback Form in Adobe Flash? Using Flash Movie(SWF) file as front-end and ASP, PHP, CGI scripts as back-end to create an interactive feedback form in Adobe Flash. Published in InfoKairali Computer Magazine, August Issue, 2008. Article by Hareesh N. Nampoothiri aka Haree | ഹരീ.
--
8 comments:
ഫ്ളാഷിൽ ഒരു ഫീഡ്ബാക്ക് ഫോം നിർമ്മിക്കുന്നതെങ്ങിനെയെന്ന ട്യൂട്ടോറിയലിന്റെ രണ്ടാം ഭാഗം.
--
വളരെ നന്ദി ഹരി...
ഫ്ലാഷ് മലയാള ഭാഷ സപ്പോര്‍ട്ട് ചെയ്യുമോ??
@ shafeel,
ഫ്ലാഷ് മലയാളഭാഷ സപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ ഡൈനമിക് ടെക്സ്റ്റ്/ഇന്‍പുട്ട് ടെക്സ്റ്റ് എന്നിവ ശരിയായി സപ്പോര്‍ട്ട് ചെയ്യില്ല. ഫോണ്ട് ടേബിള്‍ എഡിറ്റ് ചെയ്ത്, ഡൈനമിക് ഇന്‍പുട്ട്(യൂണിക്കോഡില്‍) സാധ്യമാണ്.
--
entha paraya
please add a tutorial about creating a mp3 player in flash
"AC_RunActiveContent.js എന്ന പേരില്‍ ഒരു ജാവസ്ക്രിപ്റ്റ് ഫയല്‍ ഫ്ലാഷ് സ്വയം നിര്‍മ്മിച്ചിട്ടുണ്ടാവും. "
ഞാന്‍ ഫ്ലാഷ് പ്രൊഫഷണല്‍ 8 ആണ് ഉപയോഗിക്കുന്നത്. എന്റെ ഫോള്‍ഡറില്‍ അങ്ങനെ ഒരു ജാവാസ്ക്രിപ്റ്റ് ജനറേറ്റ് ചെയ്യുന്നില്ല. എന്താണ് പ്രശനം എന്നു പറഞ്ഞുതരാമോ ?
ജാവ സ്ക്രിപ്‍റ്റ് ഉണ്ടാക്കുന്നത് ഫ്ലാഷ് ഫയല്‍ HTML-ലേക്ക് ചേര്‍ക്കുവാനായി മാത്രമാണ്. പുതിയ വേര്‍ഷനുകളില്‍ അങ്ങിനെ ഉണ്ടാക്കുന്നില്ല, നേരിട്ട് HTML-ലേക്ക് ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഫോമിന്റെ പ്രവര്‍ത്തനവും അതുമായി ബന്ധമില്ല.
--
thanks Haree..
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--