ആഡിയോ പ്ലെയര്‍ രണ്ട്
ബ്ലോഗുകളിൽ ആഡിയോ ഫയലുകൾ ചേർക്കുവാനുള്ള ഒരു ഫ്ളാഷ് വിഡ്ജറ്റാണ് ‘ആഡിയോ പ്ലെയർ’. ഈ വിഡ്ജറ്റിന്റെ ഒന്നാം പതിപ്പ് ഇവിടെ പരിചയപ്പെടുത്തിയിരുന്നു. കൂടുതൽ സാധ്യതകളും, പ്രശ്നപരിഹാരങ്ങളും കൂട്ടിച്ചേർത്ത ആഡിയോ പ്ലെയറിന്റെ രണ്ടാം പതിപ്പിനെക്കുറിച്ചാണ് ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇന്റർനെറ്റിൽ എവിടെ ചേർത്തിരിക്കുന്ന സൌണ്ട് ഫയലുകളും(മറ്റ് സാങ്കേതിക തടസ്സങ്ങളൊന്നുമില്ലാതെ നേരിട്ട് ലഭ്യമാണെങ്കിൽ), ഈ പ്ലെയർ ഉപയോഗിച്ച് ഒരു വെബ്പേജിലേക്ക് കൂട്ടിച്ചേർക്കുവാൻ സാധിക്കും.
പുതിയ സാധ്യതകൾ
• മെച്ചപ്പെട്ട സീക്ക് ബാർ - പാട്ട് എത്രമാത്രം ലോഡ് ചെയ്തു, എത്രഭാഗം വരെ കേട്ടുകഴിഞ്ഞു ഇത്രയും സൂചിപ്പിക്കുക മാത്രം ചെയ്യുന്ന സീക്ക് ബാറായിരുന്നു ആഡിയോ പ്ലെയർ ഒന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ കേൾവിക്കാരന് ആവശ്യാനുസരണം മുൻപോട്ടോ, പിൻപോട്ടോ സ്ലൈഡർ നീക്കി പ്ലേഹെഡ് സ്ഥാനം നിർണ്ണയിക്കുവാൻ സാധിക്കുന്ന മെച്ചപ്പെട്ട സീക്ക് ബാർ ലഭ്യമാണ്.
• മെച്ചപ്പെട്ട ശബ്ദനിയന്ത്രണം - ആദ്യ പതിപ്പിൽ, കേവലം ശബ്ദം പൂർണ്ണമായി ഒഴിവാക്കുവാനുള്ള(മ്യൂട്ട്) സാധ്യത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ ആവശ്യാനുസരണം സ്ലെഡർ നീക്കിയോ, -/+ ബട്ടണുകൾ അമർത്തിയോ പാട്ട് എത്ര ശബ്ദത്തിൽ കേൾക്കണമെന്ന് തീരുമാനിക്കാവുന്നതാണ്.
• ഡൌൺലോഡ് ബട്ടൺ - പാട്ട് ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക് പ്രത്യേകം നൽകേണ്ടതില്ല. കോഡ് ജനറേറ്ററിൽ, ഈ സാധ്യത തിരഞ്ഞെടുത്താൽ മാത്രം മതി. പ്ലെയറിൽ സൌണ്ട് ഫയൽ ഡൌൺലോഡ് ചെയ്യുവാനുള്ള ബട്ടൺ ദൃശ്യമാവും.
• ആർട്ടിസ്റ്റ്/ടൈറ്റിൽ/സമയം/ഫയൽ സൈസ് എന്നിവ പ്ലെയറിൽ ദൃശ്യമാക്കുവാനുള്ള സാധ്യതയും പുതിയ പതിപ്പിൽ ലഭ്യമാണ്.
പരിഹരിച്ച പ്രശ്നങ്ങൾ
• ഫീഡുകളിൽ പ്ലെയർ ദൃശ്യമാവുന്നില്ല. ജാവസ്ക്രിപ്റ്റ് മാത്രം ഉപയോഗിച്ചാണ് ആഡിയോ പ്ലെയർ 1 പേജിൽ ചേർക്കുവാനുള്ള കോഡ് ലഭ്യമാക്കിയിരുന്നത്. അതിനാൽ ശരിയായ വെബ്പേജിലല്ലാതെ പ്ലെയർ ദൃശ്യമായിരുന്നില്ല. ഇവിടെ ജാവസ്ക്രിപ്റ്റിനൊപ്പം, ഒരു ഓബ്ജക്ടായി എംബെഡ് കൂടി ചെയ്യുന്നതിനാൽ, ഫീഡുകളിലും പ്ലെയർ ലഭ്യമാവുമെന്നു കരുതുന്നു. ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. :-(
• ഫയൽ ലോഡ് ചെയ്യാതെ, പ്ലേ ബട്ടൺ എനേബിൾഡ് ആവുന്നു. ഫയൽ സെർവ്വറിൽ നിന്നും ലഭ്യമല്ലാത്ത അവസരങ്ങളിൽ, ഫയൽ ടോട്ടൽ സൈസ് 0 MB എന്നു കണക്കാക്കുന്നതിനാലാണ് ഈ പ്രശ്നം ഉണ്ടായിരുന്നത്. ഫയൽ സെർവ്വറിൽ നിന്നും ലഭ്യമല്ലെങ്കിൽ ഇനിമുതൽ ഒരു മെസേജ് ദൃശ്യമാവുന്നതാണ്.
എങ്ങിനെ ഉപയോഗിക്കാം?
• പ്രൈവറ്റ് സെർവ്വറുകളിൽ - FTP യൂസർനെയിം/പാസ്വേഡ് ലഭ്യമാക്കുന്ന പ്രൈവറ്റ് സെർവ്വറുകളിൽ സൌണ്ട് ഫയൽ അപ്ലോഡ് ചെയ്തതിനു ശേഷം, യു.ആർ.എൽ. കോഡ് ജനറേറ്ററിൽ നൽകി, ആ ഫയൽ പ്ലേ ചെയ്യുവാനുള്ള പ്ലെയർ ലഭ്യമാക്കാവുന്നതാണ്. ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുവാൻ ഈ മാർഗമാണ് അനുയോജ്യം. എന്നാൽ പ്രൈവറ്റ് സെർവ്വറുകൾക്ക് കുറഞ്ഞത് 1000 രൂപ(10 MB സ്പേസിന്)യെങ്കിലും മുടക്കേണ്ടിവരും എന്നുമാത്രം. താഴെക്കാണുന്ന പ്ലെയർ അപ്രകാരം പ്രവർത്തിക്കുന്നു.
• ഗൂഗിൾ ഗ്രൂപ്പ്സ് - ഗൂഗിൾ പേജസ് സർവ്വീസ് അവസാനിപ്പിച്ചതിനാലും, പകരമുള്ള ഗൂഗിൾ സൈറ്റ്സ് ഫയലുകൾ അപ്ലോഡ് ചെയ്ത ശേഷം, പുറത്തുനിന്ന് ഉപയോഗിക്കുവാൻ അനുവദിക്കാത്തതിനാലും; ഗൂഗിൾ ഗ്രൂപ്പ്സ് ഉപയോഗിക്കുക എന്നതാണ്, ആഡിയോ പ്ലെയർ പ്രയോജനപ്പെടുത്തുവാനുള്ള മറ്റൊരു മാർഗം. ഗൂഗിൾ ഗ്രൂപ്പ്സിലെത്തി, ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. അത് എല്ലാവർക്കും കാണാവുന്ന രീതിയിലായിരിക്കണമെന്നത്(Public) പ്രത്യേകമോർക്കുക. ഗ്രുപ്പ് ഹോം പേജിന്റെ വലതുഭാഗത്തായി Files എന്നൊരു ടാബ് കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന പേജിൽ ഫയൽ അപ്ലോഡ് ചെയ്യുവാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും. അപ്ലോഡ് ചെയ്തതിനു ശേഷം അതാത് ഫയലിൽ വലത് മൌസ് ബട്ടൺ അമർത്തി ലിങ്ക് കോപ്പി ചെയ്യുക. ലിങ്കിൽ മാറ്റമൊന്നും വരുത്താതെ കോഡ് ജനറേറ്ററിൽ നൽകി, പ്ലെയർ ലഭ്യമാക്കാവുന്നതാണ്. ഈ രീതിയിൽ പ്രവർത്തിക്കുന്ന പ്ലെയറാണ് താഴെക്കാണുന്നത്.
ശ്രദ്ധിക്കുക: ഗൂഗിൾ ഗ്രൂപ്പ്സിൽ ചേർത്തിരിക്കുന്ന ഫയലുകളുടെ സൈസ് ലഭ്യമാക്കുവാൻ സാധിക്കുന്നില്ല. അതിനാൽ കോഡ് ജനറേറ്ററിൽ നൽകുന്ന സൈസാവും പരിഗണിക്കുക. പൂർണ്ണമായും ലോഡ് ചെയ്യാതെ സീക്ക് ബാർ ശരിയായി പ്രവർത്തിക്കുകയില്ല.
• യാഹൂ ഗ്രൂപ്പ്സ് - ഗൂഗിൾ ഗ്രൂപ്പ്സിൽ ചെയ്തതുപോലെ, ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. Web Features എനേബിൾ ചെയ്തിരിക്കണം. (ഗ്രൂപ്പ് തുടങ്ങുന്ന സമയത്ത് ഇവ എനേബിൾ ചെയ്യണമോ എന്നു ചോദിക്കുന്ന ഒരു പേജ് ദൃശ്യമാവുന്നതാണ്.) ഇടതുഭാഗത്തുള്ള ലിങ്കുകളിൽ Files തിരഞ്ഞെടുത്ത്, തുറന്നുവരുന്ന പേജിൽ വലത്-മുകളിൽ കാണുന്ന Add Files ലിങ്കിൽ ക്ലിക്ക് ചെയ്ത് സൌണ്ട് ഫയൽ കൂട്ടിച്ചേർക്കാവുന്നതാണ്. യാഹൂ ഗ്രൂപ്പിൽ ചേർക്കുന്ന ഫയലുകളുടെ സൈസ് കൃത്യമായി ലഭിക്കുന്നുണ്ട്. അതിനാൽ ഗൂഗിൾ ഗ്രൂപ്പ്സിനെ അപേക്ഷിച്ച്, യാഹൂ ഗ്രൂപ്പ്സാണ് ആഡിയോ പ്ലെയറിന് കൂടുതൽ അനുയോജ്യം. യാഹൂ ഗ്രൂപ്പിൽ ചേർത്തിരിക്കുന്ന സൌണ്ട് ഫയൽ പ്ലേ ചെയ്യുന്ന പ്ലെയറാണ് താഴെ.
കോഡ് ജനറേറ്റർ
• യു.ആർ.എൽ. - ചേർക്കുവാൻ ആഗ്രഹിക്കുന്ന സൌണ്ട് ഫയലിന്റെ പൂർണ്ണമായ യു.ആർ.എൽ. ഇവിടെ നൽകുക. ഉദാ: http://www.yourdomain.com/files/yoursong.mp3
• TITLE - സൌണ്ട് ഫയലിന്റെ പേര് ഇവിടെ ചേർക്കുക.
• ARTIST - ആർട്ടിസ്റ്റുകളുടെ പേര് ഇവിടെ നൽകാവുന്നതാണ്.
• FILE SIZE - ഫയലിന്റെ വലുപ്പം ഇവിടെ നൽകുക. സംഖ്യകൾ മാത്രം നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്ലെയറിന് ഫയൽ സൈസ് സെർവ്വറിൽ നിന്നും ലഭ്യമാക്കുവാൻ സാധിക്കുന്നില്ലെങ്കിൽ മാത്രമേ ഇവിടെ നൽകുന്ന വില ഉപയോഗിക്കുകയുള്ളൂ.
• Display Download Link - സൌണ്ട് ഫയൽ ഡൌൺലോഡ് ചെയ്യുവാനുള്ള ഓപ്ഷൻ പ്ലെയറിൽ തന്നെ നൽകണമെന്നുണ്ടെങ്കിൽ, ഈ ചെക്ക്ബോക്സ് ടിക്ക് ചെയ്യുക.
ഇത്രയും നൽകിയശേഷം ‘തുടരുക’ എന്ന ബട്ടണിൽ മൌസമർത്തുക. പ്ലെയറിനായുള്ള കോഡ് തുടർന്ന് ലഭ്യമാവും. SELECT ALL എന്ന ബട്ടണിൽ അമർത്തി, കോഡ് പൂർണ്ണമായും സെലക്ട് ചെയ്തതിനു ശേഷം, നിങ്ങളുടെ പേജിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുക.
Description: How to add sound files to your blog? Presenting Audio Player 2, a simple solution to add sound files to your blog. No registration, no user-account required. Just use your Google Account along with Google Pages service. Upload files to Google Pages and then generate your code using the Audio Player Code Generator. Add the player code in your blog post and you are done! Add Sound/Audio/MP3 Files, Audio Player 1, AudioPlayer 1, Odio/MOG/esnips Alternative, Sankethikam, Haree | ഹരീ, Hareesh N. Nampoothiri.
--
21 comments:
ആഡിയോ പ്ലെയർ 2
ഉപയോഗത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ദയവായി കമന്റായി രേഖപ്പെടുത്തുക.
--
കലക്കിയിരിക്കുന്നു.ഒരുപക്ഷേ പിക്കിളിനും ഓഡീയോയ്ക്കും പറ്റാത്തത് ഹരി സാധിച്ചെടുത്തിരിക്കുന്നുവെന്ന് മനസിലാവുന്നു ( ഫീഡുകളിൽ ഓഡീയോ പ്ലേയർ കാണാത്ത പ്രശ്നം),വെരി ഗുഡ് വർക്ക് ഹരി..
ഞാൻ എന്റെ ഒരു പോസ്റ്റിൽ പ്ലയർ 1 മാറ്റി, പകരം പ്ലയർ 2ആക്കി :) [live testing;)]
ഫയൽ ഞാൻ ഗൂഗിൾ പേജസിലാൺ അപ്ലോഡ് ചെയ്തത്.താങ്ക്സ് ഹരീ :)
Posts are very useful. I would like to know can we create our own designes in blogger other than the availaber templates in blogger like the one of "Sankethikam."
അടിപൊളിയായിട്ടുണ്ട്. അഭിനന്ദനങ്ങൾ. ഒന്നു രണ്ട് കാര്യങ്ങൾ:
- ഇത് മലയാളം ഓഡിയൻസിനുമാത്രമല്ല, ബാക്കിയുള്ളവർക്കും ഉപയോഗിക്കാവുന്ന രീതിയിൽ പുറത്തിറക്കുകയും പ്രചരിപ്പിക്കുകയും വേണം.
- ഇതിലെ സ്റ്റ്രിങ്ങുകൾ ആളുകൾക്കിഷ്ടമുള്ളതിടാനൊരു ടാബ് കൂടി അതിന്റെ കോൺഫിഗറേഷൻ ഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. അതുപോലെ കുറച്ചു കളർ സ്കീം ചോയ്സുകളും.
- ഉമേഷിന്റെ ബ്ലോഗിലെ പ്ലേയർ കണ്ടിട്ടുണ്ടൊ? അതുപോലെ പ്ലേ ചെയ്യുമ്പോൾ മാത്രം വലുതാവുകയും അല്ലാത്തപ്പോൾ അടഞ്ഞിരിക്കുകയും ചെയ്യുന്ന ഒന്നായിരുന്നെങ്കിൽ എന്നാഗ്രഹമുണ്ട്.
Good information.
Thank you.
@ kiranz..!!,
:-( ഫീഡുകളിൽ വരുന്നില്ല. യുട്യൂബ് പ്ലെയർ ഫീഡുകളിൽ വരാറുണ്ട്. അതിനുപയോഗിക്കുന്ന കോഡ് തന്നെയാന് എംബഡ് ചെയ്യുവാൻ ഉപയോഗിച്ചത്. പക്ഷെ, വരുന്നില്ല! യുട്യൂബ് ഫ്ലാഷ് മൂവികൾ മാത്രമേ ഗൂഗിൾ റീഡറിൽ കാണിക്കുകയുള്ളോ?
@ മയൂര,
:-) നന്ദി. ഗൂഗിൾ/യാഹൂ ഗ്രൂപ്പ്സിലിടുകയാവും കൂടുതൽ നന്ന്.
@ mp,
നന്ദി. :-) തീർച്ചയായും സാധിക്കും. 'Free Blogger Templates' എന്നോ മറ്റോ ഒന്നു ഗൂഗിൾ ചെയ്തു നോക്കൂ... ഈ ബ്ലോഗിന്റെയും, എന്റെ മറ്റ് ബ്ലോഗുകളുടേയും ആ രീതിയിൽ ലഭ്യമായ ടെമ്പ്ലേറ്റ് മോഡിഫൈ ചെയ്തെടുത്തതാണ്. ബ്ലോഗിന്റെ ചുവട്ടിൽ അവരുടെ ക്രെഡിറ്റ് കാണുവാൻ സാധിക്കും.
@ cibu cj,
:-) നന്ദി.
- ഇംഗ്ലീഷിൽ ഒരു സാങ്കേതിക ബ്ലോഗ് തുടങ്ങണമെന്നുണ്ട്.
- ആർട്ടിസ്റ്റ്/ടൈറ്റിൽ/ടൈം/സൈസ് ഇവയല്ലേ ഉദ്ദേശിച്ചത്? അടുത്ത വേർഷനിൽ ചെയ്യുവാൻ ശ്രമിക്കാം. കളർ സ്കീം ചോയ്സ് ചെയ്യാത്തത്, ഇതിൽ വളരെയധികം എലിമെന്റ്സ് ഉള്ളതിനാലാണ്. ശ്രമിക്കാം.
- ആ പ്ലെയർ കണ്ടിട്ടുണ്ട്. പക്ഷെ, അതിന്റെ സാധ്യതകളും പരിമിതമാണ്. മാത്രവുമല്ല കാഴ്ചയിൽ മാത്രമാണ് ചെറുതായിരിക്കുന്നത്, പൂർണ്ണമായി കാണിക്കുവാൻ വേണ്ടത്രയും സ്ഥലം എപ്പോഴും വേണം. ആ രീതിയിൽ സാധ്യതകൾ കുറഞ്ഞ, ചെറിയ മറ്റൊരു പ്ലെയർ ഉണ്ടാക്കുവാൻ ശ്രമിക്കാം.
@ pin,
നന്ദി. :-)
--
വളരെ നന്ദി ഹരീ. അടുത്ത് തന്നെ പരീക്ഷിച്ച് നോക്കണം
Thanks for the replay for my comment on 29/8/08. As u said i found sites and downloaded templates, but question is how to add that templates to blogger. Please do replay
ഹരി ഭായ്.. താങ്ക്യു..
ഫയല്ഡെന് [fileden]എന്ന വെബ് സൈറ്റ്, ഓഡിയോ ഫയലുകളിലേക്ക് ഡയറക്റ്റ് ലിങ്ക് ലഭ്യമാക്കുന്നുണ്ട്. സൌജന്യമായി 1 ജി.ബി സ്പേസ് ലഭിക്കും.
@ പൊറാടത്ത്,
:-) പരീക്ഷിച്ചു നോക്കിയോ?
@ mp,
ബ്ലോഗറിന്റെ ഹെല്പില് തന്നെ ഇതിനുള്ള ഉത്തരം ലഭ്യമാണ്. ഓരോ ബ്ലോഗിന്റേയും, Layout എന്ന ഭാഗത്തെത്തി, Edit HTML എന്ന ടാബ് സെലക്ട് ചെയ്യുക. അവിടെ Expand Widget Templates എന്ന ചെക്ക് ബോക്സ് സെലക്ട് ചെയ്തതിനു ശേഷം, പുതിയ ടെമ്പ്ലേറ്റ് കോഡ് പേസ്റ്റ് ചെയ്യുക. Save Template എന്ന ബട്ടണ്‍ അമര്‍ത്തി പുതിയ ടെമ്പ്ലേറ്റ് ബ്ലോഗില്‍ ഉപയോഗിച്ചു തുടങ്ങാം.
@ ബഹുവ്രീഹി,
:-) വളരെ നന്ദി. തുടര്‍ന്നും ഉപയോഗിക്കുമെന്നു കരുതുന്നു...
@ мύΣιΘ,
:-) വളരെ നന്ദി. പോസ്റ്റ് പുതുക്കുമ്പോള്‍ ഇതുപോലെയുള്ള മറ്റു സൈറ്റുകളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതാണ്.
--
വളരെ നന്നാവുന്നുണ്ട്....ഇനിയും എഴുതണം ...
എല്ലാവിധ ആശംസകളും നേരുന്നു....!
ഹരീ.. ഞാൻ ഇത് ഇവിടെ പരീക്ഷിച്ച് നോക്കി. വളരെ നന്ദി...
ഹരീ... ഞാൻ ഇത് സ്വിച്പോഡിലാണ് ചെയ്തത്. ഇതിനു മുമ്പ് ഒരിയ്ക്കൽ ഇസ്നിപ്സിൽ അപ്ലോഡ് ചെയ്ത് ഓഡിയോ പ്ലെയർ ശ്രമിച്ചിരുന്നു. അവിടെ അത് വർക്ക് ചെയ്തില്ല.
ഹരി. ഞാനും പ്രയോജനപ്പെടുത്തി ഈ പ്ലെയർ. ഒരുപാട് നന്ദി
ഉപകാരപ്രദം. പരീക്ഷിക്കണം..
OT
ഹരി, ഈയിടെ ബ്ലോഗില്‍ നേരിട്ട് വീഡിയോ അപ് ലോഡ് ചെയ്യുമ്പോള്‍ എപ്പോഴും എറര്‍ മെസേജാണല്ലോ കിട്ടുന്നത്. അതിനെ പറ്റി എന്തെങ്കിലും !
കോഡ് ജെനറേറ്റർ ഇപ്പോൾ വർക്ക് ചെയ്യുന്നില്ലല്ലോ..!!
ഹരീ ഈ പ്ലേയർ ഡ്രൂപലിന്റെ എസ്.ഡബ്ല്യു.എഫ്.ടൂൾസുമായി ബന്ധിപ്പിക്കാൻ വല്ല സാധ്യതയുമുണ്ടോ? ടൂൾസിനെ പറ്റി ഇവിടെ വായിക്കാം. http://drupal.org/node/303203
http://drupal.org/node/143658
http:/kathakali.info യിൽ ഇങ്ങനെ ഒരു പ്ലേയറ് ഇട്ടാലോ എന്ന് ആലോചിക്കുകയായിരുന്നു. വലിയ ബുദ്ധിമുട്ടൊന്നുമില്ല എന്ന് തോന്നുന്നു. ആ രണ്ടാമത് പറഞ്ഞ ഡോക്യുമെന്റേഷനിൽ HOWTO: Write a plugin for your Flash Player എന്നതുണ്ട്.
ഒന്ന് നോക്കി പറയൂ.
-സു-
Hi hari,
i had tried to use ur code genr.getting msg server not available etc...also tried esnips.got URL ,but cannot get its embeded version as it doesn't show links below file name.any suggestions pls?
@ vinayadasms, പൊറാടത്ത്, ലക്ഷ്മി
നന്ദി. :-)
@ ബഷീര്‍ വെള്ളറക്കാട് / pb,
നന്ദി. വീഡിയോ പ്രശ്നത്തെക്കുറിച്ച് അറിയില്ല.
@ -സു-|Sunil,
Drupal ചെയ്തു നോക്കിയിട്ടില്ല. എന്തായാലും ഫ്ലാഷ് പ്ലെയറില്‍ എന്തെങ്കിലും കോഡ് എന്റര്‍ ചെയ്യേണ്ടതായി വരുമെന്നു തോന്നുന്നില്ല.
@ maithreyi,
പ്ലേ ചെയ്യേണ്ട ഫയലിലേക്ക് *.mp3 എന്നതില്‍ അവസാനിക്കുന്ന ഒരു സ്റ്റാറ്റിക്ക് അഡ്രസ് (ഉദാ: http://www.yoursite.com/your-folder/your-song.mp3), അപ്ലോഡ് ചെയ്തതിനു ശേഷം URL ആയി ലഭിക്കുന്ന ഏതൊരു സെര്‍വറില്‍ അപ്ലോഡ് ചെയ്താലും പ്ലെയര്‍ വര്‍ക്ക് ചെയ്യേണ്ടതാണ്.
--
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--